Kerala News

വാളയാറിലെ ‘അമ്മ ധർമടത്ത് സ്ഥാനാർഥിയായി മത്സരിക്കുന്നു

  • 16th March 2021
  • 0 Comments

വാളയാറിലെ അമ്മ നീതിയാത്ര നിറുത്തി ധർമടത്ത് സ്ഥാനാർഥിയായി മത്സരിക്കുന്നു.തൃശൂരിൽ വാർത്താ സമ്മേളനത്തിലാണ്​ അവർ പ്രഖ്യാപനം നടത്തിയത്​. മക്കൾക്ക് നീതി കിട്ടാൻ വേണ്ടിയും എല്ലാ അമ്മമാർക്കും വേണ്ടിയാണ്​ താൻ മത്സരിക്കുന്നത്​ എന്നവർ പറഞ്ഞു. സർക്കാറിന്‍റെയും അധികാരികളുടെയും കാലു പിടിച്ചിട്ടും മക്കൾക്ക്​ നീതി കിട്ടിയിട്ടില്ല. സമരം, നിറുത്തിവെച്ച്​ ഇന്ന്​ നാമനിർദേശ ​പത്രിക സമർപ്പിക്കും.തുടർ ഭരണമായാലും മറു ഭരണമായാലും നീതിക്കുവേണ്ടിയുള്ള സമരം തുടര​ുമെന്നും പറഞ്ഞു. നീതിയെ പറ്റി മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കാൻ വേണ്ടിയാണ്​ ധർമടത്ത്​ തന്നെ മത്സരിക്കുന്നത്​. നിലവിൽ ഒരു രാഷ്ട്രീയ […]

Kerala News

ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ

  • 15th March 2021
  • 0 Comments

ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ ആയിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് പുതിയ സമയക്രമം. മറ്റ് നിയമസഭാ മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണപരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ […]

Kerala News

കഴക്കൂട്ടത്ത് കോൺഗ്രസ്സിന് വിമത ഭീഷണി

  • 15th March 2021
  • 0 Comments

കഴക്കൂട്ടത്ത് കോൺഗ്രസിന് വിമത ഭീഷണി. എസ്.എസ് ലാലിനെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ.ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ വിദഗ്ധനാണ് ലാല്‍. ശശി തരൂരാണ് ലാലിനെ കഴക്കൂട്ടത്ത് കൊണ്ടുവന്നതെന്നും സ്ഥാനാര്‍ഥിത്വം അംഗീകരിക്കില്ലെന്നുമാണ് പ്രവര്‍ത്തകരുടെ നിലപാട്. ലാലിനെതിരെ വിമത സ്ഥാനാർത്ഥിയെ നിർത്താൻ നീക്കം തുടങ്ങി .സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും . എലത്തൂരിലും കോണ്‍ഗ്രസ് പ്രവർത്തകർ വിമത സ്ഥാനാർഥിയെ നിർത്തിയേക്കും. മാണി സി കാപ്പന്‍റെ പാർട്ടിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്തില്ലെങ്കില്‍ വിമതനെ നിർത്തും. രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്ന് എഐസിസി സെക്രട്ടറി […]

നേമത്ത് മുരളീധരന് സാധ്യത, പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

  • 14th March 2021
  • 0 Comments

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അനിശ്ചിതത്വങ്ങള്‍ അവസാനിക്കുന്നു. കെ. മുരളധീരന്‍ നേമത്ത് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.അതിന്റെ ഭാഗമായി മുരളീധരനെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണ് വിവരം. അവസാന ഘട്ടത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്‍മാറിയ സാഹചര്യത്തിലാണ് നേമത്ത ചര്‍ച്ചകള്‍ മുരളീധരന്റെ പേരിലേക്ക് എത്തിയത്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും. അവസാന ചര്‍ച്ചകളില്‍ കെ ബാബു, ബിന്ദു കൃഷ്ണ, പി.സി വിഷ്ണുനാഥ് എന്നിവരും ഇടം നേടിയതായാണ് സൂചന. ഏതാനും സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല , ഇന്ന് സമ്പൂര്‍ണ പട്ടിക പ്രഖ്യാപിച്ചേക്കില്ല. […]

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കൂട്ടരാജിക്ക് പിന്നാലെ കൊല്ലത്ത് വൈകാരിക പ്രകടനങ്ങള്‍

  • 13th March 2021
  • 0 Comments

കൊല്ലത്ത് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കൂട്ടരാജിക്ക് പിന്നാലെ കൂടുതല്‍ വൈകാരിക പ്രകടനങ്ങള്‍. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചതിന് പിന്നാലെ മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നെത്തിയ വനിതാ പ്രവര്‍ത്തകര്‍ ബിന്ദുവിന് തന്നെ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം അറിയിച്ചു. പ്രവര്‍ത്തകര്‍ക്ക് ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. “ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും”, മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

മുസ്‍ലിം ലീഗിന് 25 വർഷത്തിന് ശേഷം വനിതാ സ്ഥാനാർത്ഥി

  • 12th March 2021
  • 0 Comments

മുസ്‍ലിം ലീഗിന് 25 വർഷത്തിന് ശേഷം ഒരു വനിതാ സ്ഥാനാർത്ഥി.വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമായ അഡ്വ. നൂര്‍ബീനാ റഷീദ് മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് സൗത്തില്‍ മല്‍സരിക്കും. പാണക്കാട് വെച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നൂര്‍ബിനാ റഷീദിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. മുസ്‍ലിം ലീഗിന്‍റെ ഇതുവരെയുള്ള ചരിത്രത്തില്‍ 1996-ലാണ് ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥി ആദ്യമായും അവസാനമായും നിയമസഭയിലേക്ക് മത്സരിച്ചത്. കോഴിക്കോട്- 2 ല്‍ മത്സരിച്ച വനിതാ ലീഗ് നേതാവ് ഖമറുന്നിസ സി.പി.എമ്മിലെ […]

Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്; പ്രത്യേക നിരീക്ഷകർ സംസ്ഥാനത്തെത്തി

  • 12th March 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പ് നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനതലത്തിൽ മൂന്ന് പ്രത്യേക നിരീക്ഷകരെ നിയമിച്ചു. ജില്ലാതലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ച പൊതു, ചെലവ്, പോലീസ് നിരീക്ഷകർക്ക് പുറമേയാണ് ഇത്തവണ സംസ്ഥാനതലത്തിൽ മൂന്ന് നിരീക്ഷകരെ കൂടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. പ്രത്യേക പൊതു നിരീക്ഷകൻ, പ്രത്യേക ചെലവ് നിരീക്ഷകൻ, പ്രത്യേക പോലീസ് നിരീക്ഷകൻ എന്നിവരാണ് പുതുതായി എത്തുക. മുതിർന്ന റിട്ട: ഐ.എ.എസ് ഓഫീസറായ ജെ. രാമകൃഷ്ണ റാവുവാണ് പ്രത്യേക പൊതു […]

National News

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി

  • 12th March 2021
  • 0 Comments

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ, സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നവരെയോ നിയമിക്കരുതെന്ന് സുപ്രീം കോടതി. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഗോവയില്‍ നിയമ സെക്രട്ടറിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നിഷ്പക്ഷര്‍ ആയിരിക്കണമെന്നും അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം കേരളം ഉള്‍പ്പടെ മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണമാരായി നിയമിച്ചിരിക്കുന്നത്.

Kerala News

ഗണേഷ്കുമാറിന് കോവിഡ്;പ്രചാരണം ഏറ്റെടുത്ത് ബാലകൃഷ്ണപിളള

  • 12th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയെങ്കിലും വോട്ടു തേടി ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് പത്തനാപുരത്തെ സ്ഥാനാർത്ഥി കെ.ബി. ഗണേഷ്‌കുമാർ. ഉണ്ടായ കോവിഡ് ബാധയാണ് കെ.ബി.ഗണേഷ്കുമാറിന് തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ വിനയായത്. എന്നാല്‍ ആശുപത്രിക്കിടക്കയില്‍ ഉളള സ്ഥാനാര്‍ത്ഥിയുടെ അസാന്നിധ്യത്തില്‍ സാക്ഷാല്‍ ബാലകൃഷ്ണപിളള തന്നെ മകന്റെ പ്രചാരണത്തിന് ഊര്‍ജം പകരാന്‍ രംഗത്തിറങ്ങി. രണ്ടു തവണ നടത്തിയ കൊവിഡ് ടെസ്റ്റിലും പോസിറ്റീവ് ഫലം കിട്ടിയതോടെ ആശുപത്രി കിടക്കയില്‍ കുറഞ്ഞപക്ഷം ഈ മാസം പതിനേഴാം തീയതി വരെയെങ്കിലും തുടരേണ്ട സ്ഥിതിയിലാണ് സ്ഥാനാര്‍ഥി.ഈ സാഹചര്യത്തിലാണ് […]

information News

നിയമസഭാ തെരഞ്ഞെടുപ്പ്;അറിയിപ്പുകൾ

  • 11th March 2021
  • 0 Comments

തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു സുതാര്യവും സുഗമവുമായ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ രണ്ട് പോലീസ് നിരീക്ഷകരെയും ഏഴ് പൊതുനിരീക്ഷകരെയും മൂന്നു ചെലവ് നിരീക്ഷകരെയും നിയമിച്ചു. ആര്‍.പി സെങ്കോങ്കര്‍, കെ. ജയരാമന്‍ എന്നിവരാണ് പോലിസ് നിരീക്ഷകര്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിനമായ മാര്‍ച്ച് 19 മുതല്‍ വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറ് വരെയാണ് ഇരുവരെയും നിയമിച്ചത്. ആര്‍.പി സെങ്കോങ്കറിന് വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിലെയും കെ. ജയരാമന് എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, […]

error: Protected Content !!