Kerala News

ചോദ്യം ചെയലില്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല, സി എം രവീന്ദ്രന് കൂടുതല്‍ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ്

  • 19th December 2020
  • 0 Comments

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മില്‍ പൊരുത്തക്കേടെന്നും അന്വേഷണസംഘം. കൂടുതല്‍ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കി. രണ്ട് ദിവസം തുടര്‍ച്ചയായി 26 മണിക്കൂര്‍ആണ് രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത് രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ ഇ ഡി നേരത്തെ ശേഖരിച്ചിരുന്നു. എന്നാല്‍ ഇതുമായി പൊരുത്തപ്പെടുന്നതല്ല രവീന്ദ്രന്‍ ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകള്‍. ഊരാളുങ്കല്‍ […]

സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി

  • 17th December 2020
  • 0 Comments

മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ . രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അദ്ദേഹം ഇഡി ഓഫീസില്‍ എത്തി ഹാജരായത് സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം ഇഡി ഓഫീസില്‍ ഹാജരായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരായ എന്‍ഫോഴ്സ്‌മെന്റ് നടപടികള്‍ തടയണമെന്നാണ് ഹര്‍ജിയില്‍ രവീന്ദ്രന്റെ ആവശ്യം. എന്നാല്‍ പ്രാരംഭഘട്ട അന്വേഷണമാണ് നടക്കുന്നതെന്നും, രവീന്ദ്രനെ അറസ്റ്റ് ചെയ്യുവാന്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് […]

സി എം രവീന്ദ്രന് ഡിസംബർ നാലിന് ഇ ഡി ഓഫീസിലെത്താൻ നോട്ടീസ്

  • 28th November 2020
  • 0 Comments

സി എം രവീന്ദ്രന് ഡിസംബർ നാലാം തീയതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകും. തിങ്കളാഴ്ച ആയിരിക്കും ഇതുസംബന്ധിച്ചുള്ള നോട്ടിസ് കൈമാറുക. സി.എം. രവീന്ദ്രൻ ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയിരുന്നു. കൊവിഡാനന്തര പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു സി.എം. രവീന്ദ്രന്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം. രവീന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇ.ഡിയുടെ നോട്ടീസ്

  • 25th November 2020
  • 0 Comments

വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട്, മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇ.ഡിയുടെ നോട്ടീസ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ തന്നെ സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ച് നോട്ടീസ് നൽകിയിരുന്നു എന്നാല്‍ അദ്ദേഹം കൊവിഡ് ബാധിതനായി ക്വാറന്റൈനിലായതോടെ നീളുകയായിരുന്നു. അദ്ദേഹം കൊവിഡ് മുക്തനായതോടെ ഇ.ഡി വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു. രണ്ടാഴ്ചത്തെ ക്വാറന്റൈനും ഒരാഴ്ചത്തെ നിരീക്ഷണവും സിഎന്‍ രവീന്ദ്രന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശിവശങ്കറിന്റെ മൊഴിയില്‍ നിന്ന് ലഭിച്ച […]

‘കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് എതിരാളികളെ നിശബ്ധരാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്’; -ശിവസേന

  • 24th November 2020
  • 0 Comments

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് എതിരാളികളെ നിശബ്ധരാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ശിവസേന വക്താവ് പ്രിയങ്ക ചതുര്‍വേദി. മഹാരാഷ്ട്ര നിയമസഭയില്‍ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക്കിന്റെ ഓഫീസിലും വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പ്രിയങ്ക കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്. ‘ഇ.ഡി കേന്ദ്ര താല്‍പര്യങ്ങള്‍ മാത്രം നടപ്പാക്കുന്നതിലേക്ക് ചുരുങ്ങിയിരിക്കുന്നു. ശക്തമായി ഞങ്ങള്‍ അതിനെ പ്രതിരോധിക്കും’ പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. സര്‍നായിക്കിന്റെ മകന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന […]

ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ ഇ.ഡി തീരുമാനം

  • 23rd November 2020
  • 0 Comments

ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. ബിനീഷ്, ബിനീഷിന്റെ ഭാര്യ, അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ഇ.ഡി ആവശ്യപ്പെട്ടു. നേരത്തെ ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ കൊച്ചിയിലെ ഇ.ഡി സംഘം ശേഖരിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസം ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് സസ്ഥാന രജിസ്ട്രേഷന്‍ […]

സി.എം.രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കാനുറച്ച് ഇ.ഡി

  • 21st November 2020
  • 0 Comments

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടിസ് നല്‍കും. കൊവിഡ് മുക്തനായതിനെ തുടര്‍ന്ന് ആശുപത്രി വിട്ട സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഇ.ഡി ഒരുങ്ങുന്നത്. എം.ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കഴിഞ്ഞ രണ്ടാം തിയതിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യുന്നതിന് തലേദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നീട്ടിവെക്കുകയായിരുന്നു. നിലവില്‍ കൊവിഡ് […]

ശിവശങ്കറിന്റെ വാദം തള്ളി ഇ.ഡി; രാഷ്ട്രീയനേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അറിയിച്ചു

  • 17th November 2020
  • 0 Comments

എം.ശിവശങ്കറിന്റെ സത്യവാങ്മൂലത്തിലെ വാദങ്ങള്‍ തള്ളി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ വാദം ദുരുദ്ദേശപരമാണെന്ന് ആരോപിച്ച ഇ.ഡി, രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അറിയിച്ചു. ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാനിരിക്കെ നല്‍കിയ സത്യവാങ്മൂലത്തിലായിരുന്നു ശിവശങ്കറിന്റെ ഇ.ഡിക്കെതിരെയുള്ള ആരോപണങ്ങള്‍. തന്നെ ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും, രാഷ്ട്രീയപ്രേരിത അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രേഖാമൂലം സമര്‍പ്പിച്ച പ്രതിവാദ കുറിപ്പില്‍ ശിവശങ്കര്‍ പറഞ്ഞിരുന്നു. സ്വപ്ന സുരേഷുമായി താന്‍ നടത്തിയ വാട്സ്ആപ്പ് സന്ദശങ്ങളുടെ പൂര്‍ണ രൂപം […]

രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താനാണ് ഇഡി സമ്മര്‍ദം ചെലുത്തുന്നതെന്ന് എം. ശിവശങ്കര്‍

  • 16th November 2020
  • 0 Comments

രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താനാണ്് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദം ചെലുത്തുന്നതെന്ന് എം. ശിവശങ്കര്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ എഴുതി നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യവുമായി തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ലെന്നും താനൊരു പൊളിറ്റിക്കല്‍ ടാര്‍ഗറ്റ് മാത്രമാണെന്നും എം. ശിവശങ്കര്‍ കോടതിയെ അറിയിച്ചു രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതാണ് തന്റെ അറസ്റ്റിലേക്ക് നയിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് ശിവശങ്കര്‍ ഇക്കാര്യം അറിയിച്ചത്. ഇതിനിടെ എം. ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി.

കൃത്രിമ തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിക്കുന്നു, ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലില്‍; വീടിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി ബന്ധുക്കള്‍

  • 5th November 2020
  • 0 Comments

ബിനീഷിനെതിരെ കൃത്രിമ തെളിവുണ്ടാക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശ്രമമെന്ന് കുടുംബം. ബാലാവകാശ കമ്മീഷന്‍ സ്ഥലത്തെത്തി. അകത്തേക്ക് പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് സി ആര്‍ പി എഫ്. സഥലത്ത് നാടകീയ രംഗങ്ങള്‍ തുടരുകയാണ്. ലഹരി കടത്തുകേസ് പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഇഡി ഉദ്യോഗസ്ഥരുടെ കൈയിലുണ്ടായിരുന്നു. ഇത് വീട്ടില്‍നിന്ന് ലഭിച്ചതായി രേഖപ്പെടുത്തി ഒപ്പിട്ട് നല്‍കണമെന്ന ആവശ്യം പക്ഷെ ബിനീഷിന്റെ ഭാര്യ അംഗീകരിച്ചില്ല. അഭിഭാഷകരുമായി സംസാരിക്കണമെന്ന അവരുടെ ആവശ്യവും ഇഡി അനുവദിച്ചില്ല. അകത്തുള്ളവരെ ഇപ്പോള്‍ കാണാനാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ […]

error: Protected Content !!