മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു

  • 29th October 2020
  • 0 Comments

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. ബിനീഷിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്‌സമെന്റിന് നല്‍കിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. […]

Local

ലഹരിക്കെതിരെ ബോധവത്ക്കരണം വിപുലമാക്കി വിമുക്തി

  • 21st December 2019
  • 0 Comments

വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹ മനസുണര്‍ത്താന്‍ ബോധവത്ക്കരണം ശക്തമാക്കി വിമുക്തി. ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളില്‍ ജനുവരി 1 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ എല്ലാ റസിഡന്‍സ് അസോസിയേഷനും ഉള്‍പ്പെടുന്ന രീതിയില്‍ ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തും. ലഹരി വിരുദ്ധ സന്ദേശം എല്ലാ കുടുംബങ്ങളും സ്വയം ഏറ്റെടുക്കുന്ന മാതൃക സൃഷ്ടിക്കുക എന്നതാണ് റസിഡന്‍സ് അസോസിയേഷനുകളുടെ ദൗത്യം. ട്രേഡ് യൂണിയനുകളില്‍ ഓരോ യൂണിറ്റുകളും മുന്‍കൈയെടുത്ത് പ്രാദേശിക തലത്തില്‍ അവരുടെ കുടുംബാംഗങ്ങളുടെ സാനിധ്യം കൂടി ഉറപ്പു വരുത്തുന്ന രീതിയില്‍ ലഹരി വിരുദ്ധ […]

News

പഴങ്ങളില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ മന്ത്രിസഭ അംഗീകാരം

ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായവയില്‍ നിന്നും കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മന്ത്രിസഭ തീരുമാനം. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു.

Kerala Local

ക്വിറ്റ് ടു കെയർ പരിശീലനം നടത്തി

  • 9th September 2019
  • 0 Comments

കോഴിക്കോട് : പുകവലി, മദ്യപാനം മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്വിറ്റ് ടു കെയർ പദ്ധതിയുടെ പരിശീലനം ജില്ലാ ജഡ്ജിന്റെ നേതൃത്വത്തിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ കലക്ടർ സാംബശിവറാവു മുൻകൈ എടുത്തു നടപ്പിലാക്കുന്ന പദ്ധതിയാണിത്. ജില്ലാ ലീഗൽ സർവീസ് അതോറ്റിയുടെ സഹായത്തോടെ ക്വിറ്റ് കെയർ കോർഡിനേഷൻ കമ്മറ്റിയാണ് ക്ലാസ്സ് നടത്തിയത്. ക്ലാസ്സിൽ എക്സൈസ്, പോലീസ്, എൻ.എച്ച്.എം, ഇംഹാൻസ്, ചൈൽഡ്ലൈൻ, തുടങ്ങിയ വിവിധ വകുപ്പുകളിൽ […]

Local

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

മടവൂര്‍ : ആരാമ്പ്രം ജി.എം.യു പി സ്‌കൂള്‍ ജെആര്‍സി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനാചരണവും റാലിയും സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ ശ്രീ.മോഹന്‍ദാസ് വി.കെ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് സജീവന്‍ .പി കെ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ചടങ്ങില്‍ ഹരിദാസന്‍.പി.കെ ,ജയപ്രകാശ് .പി, റിജേഷ്. എന്‍, ജെആര്‍സി കണ്‍വീനര്‍മാരായ സുമ .കെ, വി.ടിഹഫ്‌സ, എന്നിവര്‍ സംസാരിച്ചു. ഉഷ .പി, റഹിയ.കെ, പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി

error: Protected Content !!