ഇരട്ട വോട്ട്; തെരെഞ്ഞെടുപ്പ് കമ്മീഷനെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല
ഇരട്ട വോട്ട് ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് എന്ന് പൊതുജനം അറിയണം. ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും അടുത്ത ദിവസം പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. 38,000 ഇരട്ട വോട്ടുകളെ ഉള്ളൂ എന്ന തെരഞ്ഞെടുപ്പ് കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. വോട്ടര്‍ പട്ടികയില്‍ മണ്ഡലങ്ങളും ബൂത്തുകളും മാറിക്കിടക്കുന്നുണ്ട്. ഇരട്ട വോട്ടുകളില്‍ ഉള്ളതും കണ്ടെത്താന്‍ സാധിച്ചതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ചെന്നിത്തല. ഇതില്‍ ഗൗരവമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ […]
