സത്യപ്രതിജ്ഞക്ക് പിന്നാലെ കര്‍ണാടക മന്ത്രിസഭയില്‍ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു
ബംഗളൂരു: കര്‍ണാടകയില്‍ ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി.സത്യപ്രതിജ്ഞക്ക് പിന്നാലെജലസേചന മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു. ബംഗളൂരു ഡെവലപ്‌മെന്റ് വകുപ്പ് കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. എഐസിസി നേതാവ് രാഹുല്‍ ഗാന്ധി ബംഗളൂരുവില്‍ ഉള്ള സമയത്താണ് പാര്‍ട്ടിക്ക് തലവേദനയായി ഈ അപ്രതീക്ഷിത രാജി ഉണ്ടായിരിക്കുന്നത്. ബംഗളൂരു വികസന വകുപ്പ് തനിക്ക് നല്‍കാമെന്ന് മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അതില്‍ നിന്നും ‘യു-ടേണ്‍’ എടുത്തിരിക്കുകയാണെന്നും രാമലിംഗ റെഡ്ഡി ആരോപിച്ചു. ‘എന്നെ വീണ്ടും വീണ്ടും അപമാനിക്കുകയാണ്, ഇനിയും ഇത് […]









