National News

തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നണിക്ക് കേവല ഭൂരിപക്ഷം

തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡി.എം.കെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 അംഗ നിയമസഭയില്‍ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ ഡി.എം.കെ മുന്നണി142 സീറ്റിലും അണ്ണാ ഡി.എം.കെ മുന്നണി 91 സീറ്റിലും മുന്നേറുന്നു. കമലഹാസന്റെ എം.എന്‍.എം ഒരു സീറ്റില്‍ മുന്നിലാണ്. ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്ക് ഒരു സീറ്റിലും മുന്നിലെത്താനായിട്ടില്ല. എക്‌സിറ്റ് പോളുകള്‍ പ്രവിച്ചത് ശരിവയ്ക്കുന്നതാണ് ഡി.എം.കെയുടെ മുന്നേറ്റം. പ്രവചനങ്ങളെ സത്യമാക്കുന്ന തരത്തില്‍ 10 വര്‍ഷത്തിന് ശേഷം ഡി.എം.കെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ഫലങ്ങള്‍ കാണിച്ചു തരുന്നത്.

error: Protected Content !!