Kerala News

കേസ് അട്ടിമറിക്കാന്‍ നീക്കം;അതിജീവിത ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ.കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായെന്നാണ് നടിയുടെ ആരോപണം. കേസ് വേഗത്തില്‍ അവസാനിപ്പിക്കാനാണ് നീക്കം. തുടരന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ നല്‍കരുതെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതിജീവിത കോടതിയിലെത്തിയത്.ഇനിയും നിരവധി […]

Kerala News

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്ത് 15-ാം പ്രതി; അനുബന്ധ റിപ്പോർട്ട് അങ്കമാലി കോടതിയിൽ നൽകി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്തുള്ള അനുബന്ധ റിപ്പോർട്ട് അങ്കമാലി കോടതിയിൽ നൽകി. ശരത്തിനെ 15-ാം പ്രതിയായാണ് ചേർത്തിരിക്കുന്നത്.നടിയെ ആക്രമിച്ച ദൃശങ്ങൾ ഉണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തുടരന്വേഷണത്തിലെ അന്തിമ റിപ്പോർട്ട് അടുത്ത ദിവസങ്ങൾക്കുള്ളിൽ കോടതിയിൽ സമർപ്പിക്കും. ഈ മാസം 30 വരെയാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം.തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ എട്ടാം പ്രതി കാവ്യ പ്രതിയാവില്ലെന്നും ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണം നിർത്തുമെന്നും അന്വേഷണ […]

Kerala News

നടിയെ ആക്രമിച്ച കേസ്;കാവ്യ മാധവന്‍ പ്രതിയാകില്ല,തുടരന്വേഷണം അവസാനിപ്പിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനും അഭിഭാഷകനും പ്രതിയായേക്കില്ല. കേസ് ഇനിയും നീട്ടിക്കൊണ്ട് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. മെയ് 31ന് തന്നെ കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടിച്ചോദിക്കില്ല കാവ്യയ്ക്കും ദിലീപിന്റെ അഭിഭാഷകര്‍ക്കുമെതിരെ തെളിവില്ലെന്നാണ് വിശദീകരണം. കേസില്‍ ഇനി കൂടുതല്‍ പ്രതികളുണ്ടാകില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയതായാണ് സൂചന.ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. […]

Kerala News

വധ ഗൂഢാലോചന കേസ്; ജാമ്യം ലഭിക്കാൻ ഇടപെട്ടിട്ടില്ല; നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്തു

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസന്റ് സാമുവലിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ബാലചന്ദ്ര കുമാറിനെ അറിയാമെന്നും എന്നാൽ ജാമ്യം ലഭിക്കാൻ താൻ ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞു. കോട്ടയത്ത് വെച്ച് നടന്ന മൊഴിയെടുപ്പ് ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ തന്റെ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിക്കര ബിഷപ്പ് ഇടപെട്ടുവെന്നും ഇതിന് പണം വേണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്ര കുമാർ ഭീഷണിപ്പെടുത്തിയെന്നുമാണ് ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചത്. ഇതിനായി […]

Kerala News

ഗൂഢാലോചന കേസ്; ഫോണിലെ തെളിവുകൾ നീക്കാൻ നിർദേശം നൽകി; ദിലീപിന്റെ അഭിഭാഷകരെ പ്രതി ചേർക്കും

ദിലീപ് പ്രതിയായ വധ ഗൂഡാലോചന കേസിൽ അഭിഭാഷകരായ ഫിലിപ്പ് വർഗീസ് , സുജേഷ് എന്നിവരെ പ്രതി ചേർക്കും. ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ നിർദേശിച്ചെന്ന സായി ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐ പി സി 302 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് പ്രതി ചേർക്കുക. കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ അഭിഭാഷകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും ഐ മാക്ക്‌ കംപ്യൂട്ടറും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലാണെന്നും സായ്‌ ശങ്കർ ആരോപിച്ചിരുന്നു. ഫോൺവിവരങ്ങൾ നശിപ്പിച്ചത്‌ […]

Kerala News

സാക്ഷികളെ സ്വാധീനിച്ചതിനു നേരിട്ടുള്ള തെളിവുകളുണ്ടോ? പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ രൂക്ഷവിമര്‍ശനം

നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനു നേരിട്ടുള്ള തെളിവുകളുണ്ടോയെന്നു കോടതി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് പ്രോസിക്യൂഷനോട് വിചാരണക്കോടതിയുടെ വിമര്‍ശനം. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. പൊതുജനാഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്. തെളിവുകളാണ് പ്രധാനം. ആരോപണങ്ങളോട് വ്യക്തമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടാക്കണം. പ്രോസിക്യൂഷന്‍ ക്യത്യമായ തെളിവുകളുമായി വരണം. ഏതെങ്കിലും പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സാക്ഷികള്‍ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. രേഖകള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും […]

Kerala News

പല ആവശ്യങ്ങൾക്കായി ദിലീപിന്റെ വീട്ടിൽ പോയിരുന്നു; ഫാദർ വിക്ടറിന്റെ മൊഴിയെടുപ്പ് പൂർത്തിയായി

  • 27th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്ര കുമാറിന്റെ സുഹൃത്തായ വൈദികൻ വിക്ടറിന്റെ മൊഴിയെടുപ്പ് പൂർത്തിയായി. പല ആവശ്യങ്ങൾക്കായി ബാലചന്ദ്ര കുമാറിനോടൊപ്പം ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും. എന്നാൽ പണം ആവശ്യപ്പെടാനല്ല പോയതെന്നും ഫാദർ വ്യക്തമാക്കി. താന്‍ ജയിലില്‍ കഴിയുമ്പോള്‍ ബാലചന്ദ്രകുമാര്‍ അവിടെയെത്തുകയും ജാമ്യം ലഭിക്കുന്നതിന് നെയ്യാറ്റിന്‍കര ബിഷപ്പുമായി ബന്ധപ്പെടാമെന്നും പറഞ്ഞിരുന്നു എന്നായിരുന്നു ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ജാമ്യം ലഭിച്ച ശേഷം വീട്ടിലെത്തിയ ബാലചന്ദ്ര കുമാറും വിക്ടറും ജാമ്യം ലഭിക്കാൻ സഹായിച്ചത് ബിഷപ്പ് ആണെന്നും അതിന് പണം ആവശ്യപ്പെട്ടു […]

Entertainment News

‘ആശങ്കയുണ്ട് ‘അന്വേഷണത്തലവനെ മാറ്റുന്നത് പൊലീസ് സിനിമകളിലെ ആന്റി ക്ലൈമാക്‌സ് പോലെ നിരാശാജനകം;ഡബ്ലു.സി.സി

  • 24th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ കേസന്വേഷണ തലപ്പത്ത് അഴിച്ചുപണി നടത്തിയതുമായി ബന്ധപ്പെട്ട് തങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി ലഭിക്കുമെന്നതില്‍ ആശങ്കയുണ്ടെന്ന് ഡബ്ലു.സി.സി.എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി . കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ് എന്ന് ഡബ്ലു.സി.സി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണ രൂപം  ഞങ്ങൾക്ക് ആശങ്കയുണ്ട്ഞങ്ങളുടെ സഹപ്രവർത്തക […]

Kerala News

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടിയായി എഫ് ഐ ആർ റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

  • 19th April 2022
  • 0 Comments

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന് തിച്ചടിയായി എഫ് ഐ ആർ റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി സിംഗിൾ ബെഞ്ച് . ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പുറപ്പെടുവിച്ചത്. ഇതോട് കൂടി നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാം. നിലവിൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്ന ദിലീപിന് വിധി പ്രതിസന്ധിയാകും. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് അടക്കം അന്വേഷണ സംഘത്തിന് ഇനി കടക്കാൻ സാധിക്കും. […]

Kerala News

വധഗൂഡാലോചനക്കേസ് റദ്ദാക്കുമോയെന്ന് നാളെയറിയാം;ദിലീപിന് നിര്‍ണായക ദിനം

  • 18th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണം എന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വിധി. നാളെ ഉച്ചയ്ക്ക് 1.45-ന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറയുക. കേസ് റദ്ദാക്കണമെന്നും അല്ലെങ്കില്‍ സി.ബി.ഐ.യ്ക്ക് വിടണമെന്നുമാണ് ദിലീപിന്റെ ആവശ്യം.വധ ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഡിവൈഎസ്പി ബൈജു പൗലോസ്, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നിവര്‍ […]

error: Protected Content !!