Trending

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സിജെപി

ന്യൂ ഡൽഹി: വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുമെന്ന സൂചന നൽകി (സിജെപി) നേതാവ് അഭിജിത് ദിപ്കെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണമെന്ന് അഭിജിത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ ജനങ്ങളുടെ വോട്ടുകൾ മോഷ്ടിക്കുകയാണെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചു.

പിണറായി വിജയന് ഭരണം നഷ്ടപ്പെട്ടത് വോട്ട് വെട്ടി മാറ്റിയത് കൊണ്ടെന്ന് അഭിജിത് ദീപ്കെ കുറിച്ചു. ബിജെപിയെ അധികാരത്തിൽ തുടരാൻ സഹായിക്കുന്നത് ഗ്യാനേഷ് കുമാറാണ്. ബംഗാളിൽ മമത ബാനർജിയും തമിഴ്നാട്ടിൽ എം.കെ സ്റ്റാലിനും കേരളത്തിൽ പിണറായി വിജയനും ഭരണം നഷ്ടപ്പെടാൻ കാരണം ഇതാണെന്നും അഭിജിത് ദീപ്കെ പറഞ്ഞു.

സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നത രൂക്ഷമെന്ന വിവരം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കമ്മിഷണർമാരായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ 14 തവണ നടപടിക്രമങ്ങളിലെ പാളിച്ചകൾ രേഖാമൂലം ചൂണ്ടിക്കാണിച്ചിരുന്നുവെന്ന വിവരമാണ് പുറത്തു വന്നത്. ഇതോടെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!