Kerala News

നടിയെ ആക്രമിച്ച കേസ്;ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ ശിരസ്തദാറെയും തൊണ്ടി ക്ലര്‍ക്കിനെയും ചോദ്യം ചെയ്യും,

  • 16th April 2022
  • 0 Comments

നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ കോടതിയില്‍നിന്നു ചോര്‍ന്നെന്ന ആരോപണത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവനക്കാരെ ചോദ്യംചെയ്യാൻ ഒരുങ്ങി അന്വേഷണസംഘം. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തിൽപ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ശിരസ്തദാറിനെയും തൊണ്ടി ക്ലാര്‍ക്കിനെയുമാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യുക.2018 ഡിസംബര്‍ 13 ന് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്. വിചാരണ […]

Kerala News

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുടെ മൊഴിയെടുത്തു

  • 10th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം മഞ്ജു വാര്യരുടെ മൊഴിയെടുത്തു. ബാലചന്ദ്ര കുമാർ ഹാജരാക്കിയ ഓഡിയോ റെക്കോർഡിലുള്ളത് ദിലീപിന്റെ തന്നെ ശബ്ദമാണെന്ന് മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്. ദിലീപിന് പുറമെ അനൂപ്, സുരാജ് അടക്കമുള്ളവരുടെ ശബ്ദവും തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രത്യേക സംഘം ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിൽ ഒരു പെണ്ണിനെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് താൻ ഈ ശിക്ഷ അനുഭവിക്കുന്നതെന്ന ദിലീപിന്‍റെ ഓഡിയോ അടക്കം ബാലചന്ദ്ര കുമാർ അന്വേഷണ സംഘത്തിന് കൈമാറിയ ഓഡിയോകൾ സ്ഥിരീകരിക്കുന്നതിനാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്. ബാലചന്ദ്രകുമാർ […]

Kerala News

വധ വധഗൂഢാലോചനാ കേസ്; ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്

  • 10th April 2022
  • 0 Comments

ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനാ കേസിൽ തെളിവ് നശിപ്പിച്ചതിന് ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. അഡ്വ.ഫിലിപ് ടി വർഗീസ്, അഡ്വ. സുജേഷ് മേനോൻ എന്നിവർക്ക് നാളെ നോട്ടീസ് നൽകും. നേരത്തെ, നടിയെ ആക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചെന്ന അതിജീവതയുടെ പരാതിയിൽ ദിലീപിന്റെ അഭിഭാഷകരായ അഡ്വ.ബി രാമൻപിള്ള, അഡ്വ.സുജേഷ് മേനോൻ, അഡ്വ.ഫിലിപ്പ് എന്നിവർക്ക് ബാർ കൗൺസിൽ നോട്ടീസ് അയച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിർണായകമാകാൻ പോകുന്ന ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചത് അഭിഭാഷകന്റെ […]

Kerala News

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യംചെയ്യുക ബാലചന്ദ്രകുമാറിനൊപ്പം,കേസിൽ ദിലീപും അഭിഭാഷകനും ദൃശ്യങ്ങൾ നേരത്തെ കണ്ടെന്ന് ശബ്ദരേഖ

  • 9th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യംചെയ്യും. കാവ്യയുടെ ചോദ്യം ചെയ്യൽ ദിവസമായ തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ ബാലചന്ദ്രകുമാറിന് അന്വേഷണ സംഘം നിർദ്ദേശം നൽകി. കാവ്യയ്ക്കെതിരായ തെളിവുകളിൽ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസിൽ വളരെ നിർണായകമാണെന്നാണ് വിലയിരുത്തൽ. സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം […]

Kerala News

വധഗൂഢാലോചന കേസ്; ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ

  • 8th April 2022
  • 0 Comments

ദിലീപുൾപ്പെട്ട വധഗൂഢാലോചന കേസിലെ പ്രതി സൈബർ ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ.ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ വീണ്ടെടുക്കാനാവാത്തവിധം നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിതാണ് സായ് ശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായ് ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ […]

Kerala News

കേസിലെ വിചാരണ നടപടികള്‍ അടുത്തൊന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ല; ജാമ്യത്തിനായി പള്‍സര്‍ സുനി സുപ്രീംകോടതിയിലേക്ക്

  • 5th April 2022
  • 0 Comments

കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു.നേരത്തെ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പൾസർ സുനി സുപ്രിംകോടതിയെ സമീപിച്ചത്.തുടരന്വേഷണം നടക്കുന്നതിനാൽ കേസിലെ വിചാരണ നടപടികൾ വൈകുമെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.നിലവില്‍ തനിക്ക് പുറമെ ഒമ്പതാം പ്രതി മാത്രമാണ് ജയിലിലുള്ളത്. എന്നാല്‍ മറ്റൊരു കേസിലാണ് ഒമ്പതാം […]

Kerala News

തിരിച്ചെടുക്കാനാകാത്ത വിധം ദിലീപ് ചാറ്റുകള്‍ നശിപ്പിച്ചു;നീക്കിയത് പ്രമുഖ നടിയുടേത് ഉള്‍പ്പെടെ 12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ

  • 5th April 2022
  • 0 Comments

വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ദിലീപ് ഡിലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളിൽ കൂടുതലും ദുബായ് നമ്പറുകൾ,ദുബായിലെ മലയാളി വ്യവസായികളടക്കമുള്ള ആളുകളുമായി നടത്തിയ ചാറ്റുകളാണ് ദിലീപ് ഡിലീറ്റ് ചെയ്തത്.ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്.കാവ്യാ മാധവൻ, ദിലീപിന്‍റെ സഹോദരീ ഭർത്താവ് സൂരജ്, മലയാളത്തിലെ ഒരു പ്രമുഖ […]

Kerala News

ദിലീപിനൊപ്പം വേദി പങ്കിട്ടതിനെതിരെ എഐവൈഎഫ്;രഞ്ജിത്ത് നൽകിയത് തെറ്റായ സന്ദേശം

  • 1st April 2022
  • 0 Comments

ദിലീപിനൊപ്പം വേദി പങ്കിട്ട ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ നടപടിക്കെതിരെ എഐവെെഎഫ്.നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള നടൻ ദിലീപുമായി വേദി പങ്കിട്ട രഞ്ജിത്തിന്റെ നടപടി അപലപനീയമാണെന്ന് എഐവെെഎഫ് പറഞ്ഞു.അക്രമത്തിനിരയായ നടിയെ ഐഎഫ്എഫ്കെ വേദിയിൽ കൊണ്ടുവന്നതിലൂടെ സ്ത്രീസുരക്ഷയിൽ ഇടത് സർക്കാർ നയം എന്താണെന്ന സന്ദേശമാണ് ജനങ്ങൾക്ക് നൽകിയത്. എന്നാൽ അതേ കേസിലെ മുഖ്യസൂത്രധാരനായ ദിലീപിനൊപ്പം വേദി പങ്കിട്ടതിലൂടെ രഞ്ജിത്ത് നൽകിയത് തെറ്റായ സന്ദേശമാണെന്ന് എഐവൈഎഫ് പ്രസ്താവനയിൽ വിമർശിച്ചു. ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം അക്കാദമി ചെയര്‍മാന്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും എഐവൈഎഫ് […]

Kerala News

‘തെറ്റ് ഏറ്റുപറഞ്ഞ് കോടതിയില്‍ മാപ്പിരക്കും’പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി

  • 1st April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പള്‍സര്‍ സുനി നടൻ ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. പൾസർ സുനിയുടെ സഹതടവുകാരൻ കുന്നകുളം സ്വദേശിയുടെ വീട്ടില്‍നിന്നാണ് കത്ത് കണ്ടെത്തിയത്.കേസില്‍ നിര്‍ണ്ണായക തെളിവായ കത്താണ് സുനിയുടെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. 2018 മെയ് 7നാണ് ജയിലില്‍ നിന്ന് സുനി കത്തെഴുതിയത്. ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവയ്ക്കാന്‍ ആകില്ല എന്നും കത്തിലുണ്ട്. […]

Kerala News

നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ല,വധഗൂഡാലോചന കേസ് സിബിഐക്ക് വിടുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍

  • 31st March 2022
  • 0 Comments

വധഗൂഡാലോചന കേസ് സിബിഐക്ക് വിടുന്നതിനെ ഹൈക്കോടതിയില്‍ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍.പ്രതിക്ക് അന്വേഷണ ഏജന്‍സിയെ തിരഞ്ഞെടുക്കാനാവില്ലെന്നും കേസ് സി.ബി.ഐ.യ്ക്ക് കൈമാറേണ്ടതില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.എഫ്ഐആര്‍ റദ്ദാക്കിയില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്ന് ദിലീപിന് ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.നേരത്തെ കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.കേസ് സിബിഐക്ക് വിടുന്ന വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക താത്പര്യങ്ങളുണ്ടോയെന്നും മറ്റേതെങ്കിലും […]

error: Protected Content !!