മഹാത്മാ ഗാന്ധിക്കെതിരായ വിവാദ പരാമർശം; സാധു കാളീചരൺ മഹാരാജ് അറസ്റ്റിൽ
മഹാത്മാ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ആൾ ദൈവം സാധു കാളീചരൺ മഹാരാജിനെ ഖജുരാവോയിൽ നിന്ന് ഛത്തീസ് ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് വൈകീട്ട് റായ് പൂരിൽ എത്തിക്കുംറായ്പൂരിൽ നടന്ന ധർമ്മസൻസദിനിലായിരുന്നു സാധു കാളീചരൺ മഹാരാജിന്‍റെ വിവാദ പ്രസംഗം.. മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു.അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെക്ക് അഭിവാദ്യങ്ങൾ എന്നുമായിരുന്നു ഇയാളുടെ വിവാദ പരാമര്‍ശം. പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാനോ മാപ്പുപറയാനോ ഇയാൾ തയ്യാറായില്ല . ഗാന്ധിജിയെ […]
