ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; ഏഴു മണിക്കൂറിന് ശേഷം ‘ജീവിത’ത്തിലേക്ക് തിരിച്ചെത്തി ശ്രീകേഷ് കുമാർ’
ഉത്തര്‍പ്രദേശിലെ മൊറാദാബാദിൽ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ യുവാവ് ഏഴു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു. . വാഹനാപകടത്തില്‍ പരിക്കേറ്റ ശ്രീകേഷ് കുമാര്‍ എന്നയാളാണ് ‘ജീവിത’ത്തിലേക്ക് തിരിച്ചെത്തിയത്. ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറിനെ വാഹനാപകടത്തില്‍ പരിക്കേറ്റാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന നടത്തിയ ഡോക്ടമാര്‍ യുവാവ് മരിച്ചതായി അറിയിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാര്‍ ‘മൃതദേഹം’ മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റി. പിറ്റേദിവസം രാവിലെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്താനായി പോലീസും ബന്ധുക്കളും എത്തിയപ്പോളേക്കും ഏഴു മണിക്കൂർ പിന്നിട്ടിരുന്നു. മോര്‍ച്ചറിയില്‍ […]
