Trending

അച്ഛനും ഒന്‍പതുവയസ്സുള്ള മകനും വീടിനുള്ളില്‍ മരിച്ചനിലയില്‍

  • 19th September 2023
  • 0 Comments

പത്തനംതിട്ട: അടൂര്‍ ഏനാത്ത് അച്ഛനെയും ഒന്‍പതുവയസ്സുള്ള മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏനാത്ത് കടികയില്‍ താമസിക്കുന്ന കല്ലുംപുറത്ത് പുത്തന്‍പുരയ്ക്കല്‍ മാത്യു ടി.അലക്‌സ്(47) മൂത്തമകന്‍ മെല്‍വിന്‍ മാത്യു എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. മാത്യുവിന്റെ ഇളയമകന്‍ രാവിലെ എഴുന്നേറ്റു വന്നപ്പേ​​ാഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ ബഹളംവെച്ച് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. മാത്യുവും മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. അടൂര്‍ വടക്കടത്തുകാവ് നടക്കാവ് സ്വദേശിയായ മാത്യു ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നാണ് വിവരം. വീടിന്റെ സ്വീകരണമുറിയിൽ തൂങ്ങിമരിച്ചനിലയിലാണ് മാത്യുവിൻ്റെ മൃതദേഹം കണ്ടത്. മകന്റെ മൃതദേഹം കട്ടിലിലായിരുന്നു. […]

Kerala News

ഫോട്ടോ എടുക്കുന്നതിനിടയിൽ കാൽ വഴുതി പുഴയിൽ വീണു; നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

  • 30th July 2023
  • 0 Comments

തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കടയ്ക്കൽ സ്വദേശി സിദ്ധീക്കിന്റേയും ഭാര്യ നൗഫിയുടെയും മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. പള്ളിക്കൽ പുഴയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം ഉണ്ടായത്.അഞ്ചു ദിവസം മുൻപ് കല്യാണം കഴിഞ്ഞ ഇവർ ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു. ഇരുവരും.പാറയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.ഇവരെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവായ അൻസിൽ എന്ന യുവാവും പുഴയിൽ വീണിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഉടനെ […]

error: Protected Content !!