Trending

അച്ഛനും ഒന്‍പതുവയസ്സുള്ള മകനും വീടിനുള്ളില്‍ മരിച്ചനിലയില്‍

പത്തനംതിട്ട: അടൂര്‍ ഏനാത്ത് അച്ഛനെയും ഒന്‍പതുവയസ്സുള്ള മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏനാത്ത് കടികയില്‍ താമസിക്കുന്ന കല്ലുംപുറത്ത് പുത്തന്‍പുരയ്ക്കല്‍ മാത്യു ടി.അലക്‌സ്(47) മൂത്തമകന്‍ മെല്‍വിന്‍ മാത്യു എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. മാത്യുവിന്റെ ഇളയമകന്‍ രാവിലെ എഴുന്നേറ്റു വന്നപ്പേ​​ാഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ ബഹളംവെച്ച് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു.

മാത്യുവും മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. അടൂര്‍ വടക്കടത്തുകാവ് നടക്കാവ് സ്വദേശിയായ മാത്യു ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നാണ് വിവരം. വീടിന്റെ സ്വീകരണമുറിയിൽ തൂങ്ങിമരിച്ചനിലയിലാണ് മാത്യുവിൻ്റെ മൃതദേഹം കണ്ടത്. മകന്റെ മൃതദേഹം കട്ടിലിലായിരുന്നു. മകനെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്റെ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!