Local News

കുന്ദമംഗലത്ത് യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയിരുന്ന ചീനിമരം മുറിച്ചുമാറ്റി

  • 24th July 2022
  • 0 Comments

കുന്ദമംഗലം മുക്കം റോഡില്‍ യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയിരുന്ന ചീനിമരം മുറിച്ചുമാറ്റി. വ്യാപാരഭവന് മുമ്പിലായി സ്ഥിതിചെയ്തിരുന്ന മരം അപകടാവസ്ഥയിലായിരുന്നു. റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഈ മരത്തിന്റെ കൊമ്പൊടിഞ്ഞ് വീണ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ, സമീപത്തുള്ള കച്ചവടക്കാര്‍ക്കും ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്കും ജീവന് തന്നെ ഭീഷണി ഉയര്‍ത്തിയിരുന്നു. ഈ അപകടാവസ്ഥ മുന്നില്‍ കണ്ട് കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്. മരത്തിന്റെ അപകടാവസ്ഥയെ കുറിച്ച് ജനശബ്ദം […]

error: Protected Content !!