‘ആതിര സൈബർ ആക്രമണത്തിന്റെ ഇര, വിവാഹാലോചന തുടങ്ങിയപ്പോൾ ഭീഷണി: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കോട്ടയം: കടുത്തുരുത്തിയിൽ ആത്മഹത്യ ചെയ്ത ആതിര സൈബർ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭർത്താവ് ആശിഷ് ദാസ് ഐഎഎസ്. സമൂഹമാധ്യമങ്ങളിൽ അപമാനിച്ചത് മൂലമാണ് ആതിര ആത്മഹത്യ ചെയ്തത്. ആതിരയ്ക്ക് വിവാഹാലോചനകൾ വന്നുതുടങ്ങിയപ്പോൾ സുഹൃത്ത് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ട് ഉണ്ട്. തുടര്‍ന്ന് നാട്ടിൽ നിന്ന് ഒളിവിൽ പോയ സുഹൃത്ത് ആതിരയ്ക്കെതിരെ പോസ്റ്റുകൾ ഇട്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ ആതിരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആതിരയുടെ സുഹൃത്ത് അരുൺ വിദ്യാധറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിരുന്നു. ആതിരയുടെ കുടുംബം നൽകിയ […]









