News Sports

വെടിക്കെട്ട് ബാറ്റിംഗിന് വിരാമം; യൂസഫ് പത്താൻ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

  • 27th February 2021
  • 0 Comments

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പത്താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ സഹോദരനാണ്. ഇക്കഴിഞ്ഞ ഐ.പി.എല്‍ താര ലേലത്തില്‍ യൂസഫിനെ ആരും ടീമിലെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെടിക്കെട്ട് ബാറ്റിംഗിലൂടെ ഒരുപാട് ആരാധകരെ നേടിയ കളിക്കാരനാണ് യൂസഫ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം രണ്ടു തവണയും രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഒരു തവണയും ഐ.പി.എല്‍ കിരീട നേട്ടത്തിൽ പങ്കാളിയായിരുന്ന യൂസഫ് , രണ്ട് ലോകകപ്പ് വിജയത്തിൽ ഇന്ത്യൻ ടീമിന്റെ കൂടെയും ഉണ്ടായിരുന്നു. […]

News Sports

ഹരിയാനയോട് പൊരുതി തോറ്റ് കേരളം; നോക്കൗട്ട് കാണാതെ പുറത്തേക്ക്

  • 19th January 2021
  • 0 Comments

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ പൊരുതിതോറ്റ് കേരളം. തോല്‍വിയോടെ നോക്കൗട്ട് കാണാതെ പുറത്തേക്ക്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഹരിയാനയോട് നാല് റണ്‍സിനാണ് കേരളം തോറ്റത്. ഹരിയാന ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സേ നേടാനായുള്ളൂ. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ഹരിയാനയുടെ ജയം. സച്ചിന്‍ ബേബിയാണ് ടോപ് സ്‌കോറര്‍. 36 പന്തില്‍ മൂന്നു ഫോറും ആറു സിക്സും സഹിതം 68 റണ്‍സാണ് […]

International National News Sports

ഗാബയില്‍ ഓസീസിന്റെ നടുവൊടിച്ച് ഇന്ത്യ; ചരിത്ര വിജയവും പരമ്പരയും

  • 19th January 2021
  • 0 Comments

ഇന്ത്യ-ഓസ്‌ട്രേലിയ അവസാന ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 328 റണ്‍സിന്റെ വിജയലക്ഷ്യം 18 പന്തുകള്‍ ബാക്കി നില്‍ക്കെ 6 വിക്കറ്റുകള്‍ നഷ്ടത്തില്‍ ഇന്ത്യ നേടുകയായിരുന്നു. 1988നു ശേഷം ഗാബയില്‍ പരാജയപ്പെട്ടിട്ടില്ലെന്ന ഓസീസിന്റെ റെക്കോര്‍ഡ് കൂടിയാണ് ഇന്ന് ഇന്ത്യന്‍ ടീമിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ തകര്‍ന്നത്. ജയത്തോടെ ഇന്ത്യ 1-2 എന്ന മാര്‍ജിനില്‍ പരമ്പരയും സ്വന്തമാക്കി. 91 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. അവസാന ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 4 […]

information News Sports

ലബുഷെയ്‌ന് സെഞ്ച്വറി, നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച നിലയില്‍; കന്നി ടെസ്റ്റില്‍ രണ്ടുവിക്കറ്റെടുത്ത് നടരാജന്‍

  • 15th January 2021
  • 0 Comments

ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ലബുഷെയ്നിന്റെ മികവില്‍ ഓസീസ് മികച്ച നിലയില്‍. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സുമായി കാമറൂണ്‍ ഗ്രീനും 38 റണ്‍സുമായി നായകന്‍ ടിം പെയ്നുമാണ് ക്രീസില്‍. 195 പന്തുകളില്‍നിന്നാണ് ലബുഷെയ്ന്‍ തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി നേടിയത്. 204 പന്തില്‍ ഒമ്പത് ബൗണ്ടറികളുടെ അകമ്പടില്‍ താരം 108 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് പതിനേഴ് റണ്‍സെടുക്കുന്നതിനിടെ തന്നെ […]

International News

പിങ്ക് പന്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; അഡ്‌ലെയ്ഡ് ടെസ്റ്റില്‍ റെക്കോര്‍ഡ് തോല്‍വി

  • 19th December 2020
  • 0 Comments

പിങ്ക് പന്തില്‍ ഓസ്ട്രേലിയന്‍ പേസര്‍മാര്‍ യഥാര്‍ഥ അങ്കം കാട്ടിയപ്പോള്‍ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ലീഡ് വഴങ്ങിയ ശേഷം എട്ട് വിക്കറ്റിന്റെ വമ്പന്‍ ജയം ടിം പെയ്നും സംഘവും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിലെ 90 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് മാത്യൂ വെയ്ഡ്(33), മാര്‍നസ് ലബുഷെയ്ന്‍(6) എന്നിവരുടെ വിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂ. ജോ ബേണ്‍സും(51) സ്റ്റീവ് സ്മിത്തും(1) പുറത്താകാതെ നിന്നു. ഉമേഷിനെ സിക്സര്‍ പറത്തിയാണ് ബേണ്‍സ് ജയം ആഘോഷിച്ചത്. ഇതോടെ […]

രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍; ഇന്ത്യക്ക് വിജയലക്ഷ്യം 390 റണ്‍സ്

  • 29th November 2020
  • 0 Comments

രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെ(104)യും ഡേവിഡ് വാര്‍ണ്‍ര്‍(83)നായകന്‍ ആരോണ്‍ ഫിഞ്ച്(60), ലാബുസ്ചാഗ്‌നെ(70), ഗ്ലെണ്‍ മാക്‌സ്വെല്‍(63*)എന്നിവരുടെയും മികവില്‍ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ നാലിന് 389 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 22.5 ഓവറില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 77 പന്ത് നേരിട്ട വാര്‍ണര്‍ 7 […]

ഇന്ത്യക്ക് ജയിക്കാന്‍ 375 റണ്‍സ്; സ്മിത്തിനും ഫിഞ്ചിനും സെഞ്വറി

  • 27th November 2020
  • 0 Comments

ആസ്‌ട്രേലിയയില്‍ വെച്ചു നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 375 റണ്‍സ് വേണം. നിശ്ചിത 50 ഓവറില്‍ ആസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു. 114 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചും 105 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തുമാണ് ആസ്‌ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്. ഡേവിഡ് വാര്‍ണര്‍(69), ഗ്ലെന്‍ മാക്‌സ്‌വെല്‍(45) എന്നിവരും മികച്ച പ്രകടനം നടത്തി. ഓപ്പണിങ് വിക്കറ്റില്‍ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് മികച്ച തുടക്കമാണ് ആസ്‌ട്രേലിയക്ക് നല്‍കിയത്. 156 റണ്‍സാണ് ഇരുവരും ചേര്‍ന്ന് […]

വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെയുള്ള സന്ദേശം; ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ഇറങ്ങുക ചരിത്രം പറയുന്ന ജഴ്സിയുമായി

  • 12th November 2020
  • 0 Comments

ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇറങ്ങുക പുതിയ ജഴ്സിയില്‍. ഓസ്‌ട്രേലിയന്‍ പാരമ്പര്യത്തേയും സംസ്‌കാരത്തെയും വിളിച്ചോതുന്ന പുതിയ ജഴ്സി ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ഓസ്‌ട്രേലിയയിലെ ആദിമനിവാസികളുടെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ജഴ്സിയുടെ രൂപകല്‍പന. ഓസ്‌ട്രേലിയയിലെ ഗോത്രവര്‍ഗക്കാര്‍ യൂറോപ്യന്മാര്‍ വരുന്നതിനുമുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്നവരാണ്. തദ്ദേശവാസികളുടെ ഇപ്പോഴത്തെ ജനസംഖ്യ ഏകദേശം 800,000 ആയി കണക്കാക്കപ്പെടുന്നു, ഇത് ഓസ്‌ട്രേലിയയിലെ മൊത്തം ജനസംഖ്യയുടെ 3% ആണ്. ജഴ്സി രൂപകല്‍പ്പന ചെയ്തത് രണ്ട് തദ്ദേശീയ സ്ത്രീകളായ ആന്റി ഫിയോണ ക്ലാര്‍ക്ക്, കോര്‍ട്ട്നി […]

ഐ.പി.എല്‍ 2020; ഈ സീസണിലെ മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് മഞ്ജരേക്കര്‍

ഐ.പി.എല്‍ 13ാം സീസണ്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മുംബൈ ആധികാരികമായി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ക്ക് എതിരാളിയാരെന്ന് ഇന്ന് നടക്കുന്ന ഡല്‍ഹി-ഹൈദരാബാദ് മത്സരത്തിലൂടെ അറിയാം. ഇപ്പോഴിതാ ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്ററേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഓപ്പണര്‍മാരായി കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കെ.എല്‍ രാഹുലിനെയും മായങ്ക് അഗര്‍വാളിനെയുമാണ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തത്. 670 റണ്‍സുമായി രാഹുലാണ് നിലവില്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍. മായങ്ക് 11 ഇന്നിംഗ്സില്‍ നിന്ന് 424 […]

ന്യൂസീലന്‍ഡിനുവേണ്ടി കളിക്കാന്‍ സൂര്യകുമാര്‍ യാദവിന് ക്ഷണവുമായി സ്‌കോട്ട് സ്‌റ്റൈറിസ്

  • 29th October 2020
  • 0 Comments

ന്യൂസീലന്‍ഡിനുവേണ്ടി കളിക്കാന്‍ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ക്ഷണിച്ച് മുന്‍ താരം സ്‌കോട്ട് സ്‌റ്റൈറിസ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിനു ശേഷം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് സ്‌റ്റൈറിസ് സൂര്യകുമാറിനെ ന്യൂസീലന്‍ഡ് ടീമിലേക്ക് ക്ഷണിച്ചത്. പാതി തമാശയായും പാതി കാര്യവുമായാണ് സ്‌റ്റൈറിസ് ട്വീറ്റ് ചെയ്തതെങ്കിലും ആരാധകര്‍ ഇത് ഏറ്റെടുത്തു കഴിഞ്ഞു. മത്സരത്തില്‍ 5 വിക്കറ്റിനാണ് മുംബൈ ബാംഗ്ലൂരിനെ കീഴ്‌പ്പെടുത്തിയത്. 165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 19.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം ഭേദിക്കുകയായിരുന്നു. […]

error: Protected Content !!