കുന്ദമംഗലത്ത് 134 പേരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ഒരാൾക്ക് കൂടി കോവിഡ്
കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ നടത്തിയ കോവിഡ് പരിശോധനയിൽ 134 പേരുടെ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 135 പേരിൽ നടത്തിയ പരിശോധനയിലാണ് പ്രദേശത്തിന് ആശ്വാസമായ പരിശോധന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ ഒരാളുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. എന്നാൽ ഗ്രാമ പഞ്ചായത്തിന് കീഴിലെ പൈങ്ങോട്ടു പൈങ്ങോട്ടു പുറത്ത് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ഈ സമ്പർക്ക പരിശോധനയിൽ ഉൾപ്പെട്ട വ്യക്തി അല്ല ഇദ്ദേഹം. […]








