News

ഇന്ത്യയിൽ കോവിഡ് 24 മണിക്കൂറിനിടെ 80,472 പുതിയ രോഗ ബാധിതർ

  • 30th September 2020
  • 0 Comments

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടെ 80,472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.ഇതോടെ രാജ്യത്ത് 62,25,760 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 97,497 ആയി ഉയർന്നു. 86428 പേർ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ പറയുന്നു. നിലവിൽ 9,04,441 പേരാണ് കൊവിഡ് ചികിത്സയിൽ തുടരുന്നത്. 83.33 ശതമാനമാണ് നിലവിൽ രോഗമുക്തി […]

News

ഇന്ന് നടന്ന ആന്റിജൻ പരിശോധനയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച ആളുകളുടെ വാർഡ് തല കണക്ക്

  • 29th September 2020
  • 0 Comments

കോഴിക്കോട് : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചവരുടെ വാർഡ് തല കണക്ക് വാർഡ് 17 ൽ നാലു പേർ, വാർഡ് 16, 10 എന്നിവയിൽ മൂന്നു പേർ വീതം, വാർഡ് 4,9,13 എന്നിവയിൽ രണ്ടു പേർ വീതം, വാർഡ് 3,19,20,21 ഓരോരുത്തർക്കു വീതവുമാണ് ഇന്ന് ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് 215 പേരിൽ നടന്ന കോവിഡ് ആന്റിജൻ പരിശോധനയിലിൽ ഗ്രാമപഞ്ചായത്തിൽ ഗ്രാമപഞ്ചായത്തിന് […]

News

കോഴിക്കോട് ജില്ലയിൽ ഇന്ന് 837 പേർക്ക് കോവിഡ്

  • 29th September 2020
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഇന്ന് 837 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ജില്ലയില്‍ 837 പേര്‍ക്ക് കോവിഡ് രോഗമുക്തി 465 ജില്ലയില്‍ ഇന്ന് 837 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 38 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 789 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 429 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള […]

News

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ ; ഐഎംഎ)

  • 29th September 2020
  • 0 Comments

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. അതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട്. എന്നാല്‍ അത് ഒരു സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ രൂപത്തിലാകരുത്. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഐഎംഎ പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസ് പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിര്‍ദേശം. നിര്‍ദേശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും ഐഎംഎ അറിയിച്ചു.

News

ഇന്ത്യയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 62 ലക്ഷത്തിലേക്ക്

  • 29th September 2020
  • 0 Comments

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. രോഗ ബാധിതരുടെ എണ്ണം 62 ലക്ഷത്തിലേക്ക് ഉയരുകയാണ്. ഇന്നലെ മാത്രം 70,588 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആയി. 776 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെടുന്നത്. ഇത് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ കുറവാണെന്നത് ആശ്വാസമാണ്. ഇതോടെ ആകെ മരണസംഖ്യ 96,518 ആയി. അതേസമം 83.01 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് എന്നത് ആശ്വാസമാണ്. രോഗം സ്ഥിരീകരിച്ച 51,01,397 പേർ […]

News

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ്

  • 28th September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് . ചികിത്സയിലായിരുന്ന 3347 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

News

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 10 പേർക്ക് കൂടി കോവിഡ്

  • 28th September 2020
  • 0 Comments

കോഴിക്കോട് : വിവിധയിടങ്ങളിലായി ഇന്നും ഇന്നലെയുമായി നടന്ന കോവിഡ് പരിശോധനയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പത്ത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 ൽ ഏഴു പേർക്കും, വാർഡ് 3 ൽ രണ്ടു പേർക്കും, വാർഡ്‌ ഒന്നിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വാർഡ് പതിനാറിൽ സ്ഥിരീകരിച്ചിക്കുന്നവരിൽ ആറു പേർ രണ്ടു കുടുംബങ്ങളിൽ നിന്നായി ഉള്ളവരാണ്. ഇതിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് പെരുവയൽ പഞ്ചായത്തിന് കീഴിൽ നടന്ന ആന്റിജൻ പരിശോധനയിലും, മറ്റൊരു […]

Trending

ഇന്ത്യയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു

  • 28th September 2020
  • 0 Comments

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എന്നതിൽ വർധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യം അറുപതു ലക്ഷം കടന്നു. നിലവിൽ 60,74,703 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണനിരക്കിലും രാജ്യത്തിന് ആശ്വാസമില്ല. 1,039 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. ഇതോടെ മരണം 95,542 ആയി. നിലവില്‍ രാജ്യത്ത് 9,62,640 സജീവ കേസുകളാണുള്ളത്. 5,01,6521 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ […]

Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 956 പേർക്ക് കൂടി കോവിഡ്

  • 27th September 2020
  • 0 Comments

ജില്ലയില്‍ 956 പേര്‍ക്ക് കോവിഡ് രോഗമുക്തി 403 ജില്ലയില്‍ ഇന്ന് 956 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 43 പേര്‍ക്കുമാണ് പോസിറ്റീവായത്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 879 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5782 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ […]

Trending

ഇന്ത്യയിൽ കോവിഡ് 24 മണിക്കൂറിനിടെ 88,600 പേർക്ക് രോ​ഗബാധ

  • 27th September 2020
  • 0 Comments

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 59,92,532 ആയി ഇന്നലെ മാത്രം 1124 പേരാണ് കോവിഡ് ബാധമൂലം മരണപ്പെട്ടത്. ഇതോടെ മരണം 94,503 ആയി ഉയർന്നു. അതേസമയം രാജ്യത്ത് 81 ശതമാനം പേർ രോ​ഗമുക്തി നേടിയെന്നത് ആശ്വാസമാണ്. 49.41 ലക്ഷം പേരാണ് രോ​ഗമുക്തരായത്.

error: Protected Content !!