Kerala

സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ ഉറവിടം വ്യക്തമല്ല. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇക്കാര്യം പിണറായി വിജയൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം ബാധിച്ചവരിൽ 116 ആരോഗ്യപ്രവർത്തകരാണ്.

Kerala News

കണ്ണൂരിൽ പതിമൂന്നു വയസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

കണ്ണൂര്‍: ആലക്കോട് പതിമൂന്നു വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചെറുകരക്കുന്നേല്‍ ജോസനാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിക്ക് കടുത്ത ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോസന്‍.പനിക്ക് പിന്നാലെ ന്യുമോണിയ ബാധിച്ചത് ആരോഗ്യ നില കൂടുതല്‍ വഷളാക്കി. ഒക്ടോബര്‍ ആറിനാണ് പനിയെ തുടര്‍ന്ന് കുട്ടിയെ കോവിഡ് പരിശോധന നാടത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായതിന് പിന്നാലെ […]

National News

കോവിഡ് ഇന്ത്യയിൽ 70 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കണക്കുകൾ 70 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുതുതായി 73,272 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 69,79,424 ആയി ഇന്നലെ മാത്രം 926 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണം 1,07,416 ആയി. 8,83,185 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്.ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും […]

Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 1205 പേർക്ക് കോവിഡ്

ജില്ലയില്‍ 1205 പേര്‍ക്ക് കോവിഡ് രോഗമുക്തി 835 ജില്ലയില്‍ ഇന്ന് 1205 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1158 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 596 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10937 ആയി. 6371 പേര്‍ വീടുകളിലാണ് […]

Kerala

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), […]

Kerala Local

കുന്ദമംഗലത്ത് നടന്ന ആന്റിജൻ പരിശോധനയിൽ 40 പേർക്ക് കോവിഡ്

കോഴിക്കോട് : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 36 പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരാണ്. ചാത്തമംഗലം,പെരുവയൽ പഞ്ചായത്തുകളിലായി രണ്ടു വീതം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവരാണ് കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ആന്റിജൻ പരിശോധനയിലാണ് 40 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ രോഗബാധിതരുടെ വാർഡ് തല കണക്കുകൾ. വാർഡ് 16 […]

Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 688 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 688 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ജില്ലയില്‍ 688 പേര്‍ക്ക് കോവിഡ് രോഗമുക്തി 1113 ജില്ലയില്‍ ഇന്ന് 688 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 649 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 211 പേര്‍ക്ക് […]

Kerala

സംസ്ഥാനത്ത് ഇന്ന് 5445 പേർക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരന്‍ നായര്‍ (72), […]

Kerala

കോവിഡ് വ്യാപനം : ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. ആരാധനാലയങ്ങളിൽ നടക്കുന്ന പ്രത്യേക ചടങ്ങുകളിൽ 40 പേരെ വരെ അനുവദിക്കാമെന്നാണ് പുതിയ നിർദ്ദേശം മുസ്ലിം പള്ളികളിലെ വെളളിയാഴ്ച പ്രാർത്ഥനയ്ക്കും ക്രിസ്ത്യൻ പള്ളികളിലെ ഞായറാഴ്ച കുർബാനയ്ക്കും അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 40 പേരെ വരെ അനുവദിക്കാനും തീരുമാനിച്ചു. ‌ ശബരിമലയിൽ തുലാമാസ പൂജാ ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസം പരമാവധി 250 പേരെ വരെ ദർശനത്തിന് അനുവദിക്കും

National News

ഇന്ത്യയില്‍ കോവിഡ് 24 മണിക്കൂറിനിടെ 78, 524 പേര്‍ രോഗബാധിതർ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 78, 524 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു .971 പേര്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടു. ഇതോടെ ഇതുവരെയായി 1,05,526 കോവിഡ് മരണങ്ങളാണ് രാജ്യത്തുണ്ടായിട്ടുള്ളത്. നിലവില്‍ 9.02 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 58.27 ലക്ഷം പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ 10606 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. […]

error: Protected Content !!