ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കണക്കുകൾ 70 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുതുതായി 73,272 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 69,79,424 ആയി
ഇന്നലെ മാത്രം 926 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണം 1,07,416 ആയി. 8,83,185 പേര് നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്.ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്