24 മണിക്കൂറിനിടെ രാജ്യത്ത് 43,733 പുതിയ കോവിഡ് കേസുകൾ ; 930 മരണം
24 മണിക്കൂറിനിടെ രാജ്യത്ത് 43,733 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞദിവസം ഇത് 34,703 ആയിരുന്നു. ഇന്നലെ 930 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ 42.33 കോടി ടെസ്റ്റുകള്‍ നടത്തിയതായും കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇന്ത്യയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം നാലരലക്ഷത്തിലേറെയാണ്. 4,59,920 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. രോഗമുക്തി നിരക്ക് 97.18 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 47,240 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.








