Kerala News

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • 27th July 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Kerala News

സംസ്ഥാനത്ത് കണക്കിൽ പെടാത്ത 7,316 കോവിഡ് മരണങ്ങൾ; വിവരാവകാശ രേഖ പുറത്ത് വിട്ട് പ്രതിപക്ഷം

  • 27th July 2021
  • 0 Comments

സംസ്ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കൊവിഡ് മരണങ്ങളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത്. വിവരാവകാശ രേഖ പുറത്തുവിട്ടാണ് പ്രതിപക്ഷം ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. സർക്കാർ കണക്കിൽപ്പെടാത്ത 7,316 മരണങ്ങളുണ്ടെന്ന് പ്രതിപക്ഷം പറയുന്നു. സർക്കാർ കണക്ക് പ്രകാരം ഇന്നലെ വരെയുള്ള കൊവിഡ് മരണം 16,170 ആണെങ്കിൽ ഇൻഫർമേഷൻ കേരള മിഷന്റെ കണക്ക് പ്രകാരം ഈ മാസം 23 വരെ 23,486 പേർ മരിച്ചതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 2020 ജനുവരി മുതൽ ഈ മാസം 23 വരെയുള്ള കണക്കാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 29,689 പേർക്ക് കോവിഡ്;415 മരണം

  • 27th July 2021
  • 0 Comments

രാജ്യത്ത് 132 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് പുറത്തു വന്നരിക്കുന്നത്. ഇന്നലെ 29,689 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,263 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 3,98,100 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,06,21,495 ആയി കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 415 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം 4,21,392 ആയി ഉയര്‍ന്നു. ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 44,19,12,395 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

National News

ഇരുപത്തിനാല് മണിക്കൂറിനിടെ 41,383 പേർക്ക് കോവിഡ് ; 507 മരണം

  • 22nd July 2021
  • 0 Comments

ഇന്നലെയും രാജ്യത്ത് 40,000ലേറെ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 41,383 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,12,57,720 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 38,652 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,04,29,339 ആയി ഉയര്‍ന്നു. നിലവില്‍ 41,78,51,151 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 507 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,18,987 ആയി ഉയര്‍ന്നു. […]

National News

24 മണിക്കൂറിനിടെ 41,157 പേർക്ക് കോവിഡ്; 518 മരണം

  • 18th July 2021
  • 0 Comments

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം പിന്നെയും നാൽപ്പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 41,157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2.13 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 42,004 പേർ രോഗമുക്തരായി. നിലവിൽ 4,22,660 പേരാണ് രോഗം സ്ഥിരീകരിച്ചത്ത് ചികിത്സയിലുള്ളതെന്നാണ് സർക്കാർ കണക്ക്. 3,02,69,796 പേർ ഇത് വരെ രോഗമുക്തി നേടി. വാക്സിനേഷൻ നടപടികൾ രാജ്യത്ത് പുരോഗമിക്കുകയാണ്. ഇതെ വരെ 40,49,31,715 ഡോസ് വാക്സീനാണ് നൽകിയത് ഇന്നലെ മാത്രം 51,01,567 ഡോസ് വാക്സീൻ വിതരണം ചെയ്തു. സംസ്ഥാങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും […]

National News

രാജ്യത്ത് ഇരുപത്തി നാല് മണിക്കൂറിനിടെ 38,079 പേര്‍ക്കു കോവിഡ്; 560 മരണം

  • 17th July 2021
  • 0 Comments

രാജ്യത്ത് ഇന്നലെ 38,079 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 560 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. രോഗമുക്തി നിരക്ക് 97.31 ശതമാനത്തില്‍ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ 4,24,025 പേരാണ് കോവിഡ് ബാധിച്ചു വീടുകളിലും ആശുപത്രികളുമായി ചികിത്സയിലുള്ളത്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അടുത്ത 125 ദിവസം വളരെ നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. കോവിഡ് കേസുകള്‍ കുറയുന്നത് മന്ദഗതിയിലായി തുടങ്ങി. ഇത് ഒരു മുന്നറിയിപ്പ് സൂചനയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. […]

National News

ഇരുപത്തിനാല് മണിക്കൂറിനിടെ 38,792 പേർക്ക് കോവിഡ് ; 624 മരണം

  • 14th July 2021
  • 0 Comments

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 38,792 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,09,46,074 ആയി ഉയര്‍ന്നു. ഇന്നലെ 41,000 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,01,04,720 ആയി ഉയര്‍ന്നു. നിലവില്‍ 4,29,946 പേര്‍ മാത്രമാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ 624 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,11,408 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം […]

National News

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 31,443 പേർക്ക് കൊവിഡ്; 2020 മരണം

  • 13th July 2021
  • 0 Comments

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 118 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ രോഗികളാണ് രാജ്യത്ത് ഇന്നലെയുണ്ടായത്. 24 മണിക്കൂറിനിടെ 31,443 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരമാവധിപ്പേർക്ക് കൊവിഡ് വാക്സീൻ നൽകുക എന്ന തീരുമാനവുമായി രാജ്യം മുന്നോട്ട് പോകുന്നതിടെ തലസ്ഥാനം വാക്സീൻ ക്ഷാമം നേരിടുകയാണ്. വാക്സീൻ സ്റ്റോക്ക് അവസാനിച്ചതിനാൽ ദില്ലിയിൽ ഇന്ന് വാക്സീനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല. വാക്സീൻ ദൌർലഭ്യത്തെ തുടർന്ന് ഇന്നലെ പകുതിയിൽ താഴെ കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ലോകാരോഗ്യ സംഘടനയുടെയുടെ അടിയന്തര ഉപയോഗ അനുമതി പട്ടികയിൽ ഇടം […]

National News

ഇരുപത്തിനാല് മണിക്കൂറിനിടെ 41,506 കോവിഡ് കേസുകൾ; 895 മരണം

  • 11th July 2021
  • 0 Comments

രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 41,506 പുതിയ കോവിഡ് 19 കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 895 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. 41,506 കേസുകളില്‍ 14,087 കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളതാണ്. കോവിഡ് മൂലം കഴിഞ്ഞ ദിവസം 109 പേരാണ് കേരളത്തില്‍ മരിച്ചത്. 4,08,040 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 37,60,32,586 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. രാജ്യത്ത് ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,95,716 ആയി ഉയര്‍ന്നു. 4,54,118 സജീവ കേസുകളാണ് […]

National News

ഇരുപത്തിനാല് മണിക്കൂറിനിടെ 45,892 പേർക്ക് കോവിഡ്; 817 മരണം

രാജ്യത്ത് കോവിഡ് രോ​ഗികൾ കൂടുന്നു. തുടർച്ചയായ രണ്ടാം ദിവസവും 40,000ന് മുകളിലാണ് കോവിഡ് രോ​ഗികൾ. ഇന്നലെ 45,892 പേർക്കാണ് പുതുതായി രോ​ഗബാധ ഉണ്ടായത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 3,07,09,557 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 24മണിക്കൂറിനിടെ 44,291 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 2,98,43,825 ആയി ഉയർന്നു. ഇതുവരെ 36,48,47,549 പേർക്ക് വാക്സിൻ നൽകിയതായും 24 മണിക്കൂറിനിടെ 33,81,671പേർ കൂടി കുത്തിവെയ്പ് സ്വീകരിച്ചതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ […]

error: Protected Content !!