തണുത്തുറഞ്ഞ് ഡൽഹി; താപനില 17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • 23rd November 2020
  • 0 Comments

17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഡൽഹിയിൽ താപനില രേഖപ്പെടുത്തി. 6.3 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ തണുപ്പ്. ഞായറാഴ്ച 6.9 ഡിഗ്രിയായിരുന്നു താപനില. നവംബർ 2003 ലാണ് അവസാനമായി ഡൽഹിയിൽ ആറ് ഡിഗ്രിയിലേക്ക് താപനില എത്തുന്നത്. 6.1 ഡിഗ്രി സെൽഷ്യസായിരുന്നു അന്നത്തെ താപനില.കഴിഞ്ഞ വർഷം ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറവ് താപനില 11.5 ഡിഗ്രി സെൽഷ്യസായിരുന്നു. 2018ൽ 7.6 ഡിഗ്രിയും രേഖപ്പെടുത്തിയിട്ടുണ്ട്.

error: Protected Content !!