Kerala News

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആറ് പുതിയ സംരംഭങ്ങൾ; ഉദ്ഘാടനം ചെയ്ത് വ്യവസായ മന്ത്രി പി രാജീവ്

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആറ് പുതിയ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്ത് വ്യവസായ മന്ത്രി മന്ത്രി പി രാജീവ്. വിമാന അറ്റകുറ്റപ്പണി കേന്ദ്രം, ബുള്ളറ്റ് റെസിസ്റ്റന്റ് വാഹനങ്ങൾ, പുതിയ ലൈറ്റിങ് സംവിധാനം തുടങ്ങിയ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തതായി മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മന്ത്രി പി രാജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: കേരളത്തിൻ്റെ അഭിമാനമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് പുതിയ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു. സിയാലിന്റെ ഉപകമ്പനിയായ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡിന്റെ വിമാന അറ്റകുറ്റപ്പണി […]

Kerala

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ; നാല് വിമാനത്താവളങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ കൊച്ചി

  • 11th December 2022
  • 0 Comments

കൊച്ചി: ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്കായി രണ്ട് ടെര്‍മിനലുകളുള്ള കൊച്ചി വിമാനത്താവളത്തില്‍, മൂന്നാമതൊരു ടെര്‍മിനല്‍ കൂടി സജ്ജമായി. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്. ചാര്‍ട്ടർ വിമാനങ്ങള്‍ക്കും സ്വകാര്യവിമാനങ്ങള്‍ക്കും അവയിലെ യാത്രക്കാര്‍ക്കും പ്രത്യേക സേവനം നല്‍കുക എന്നതാണ് സാധാരണ നിലയ്ക്ക് ബിസിനസ് ജെറ്റ് ടെര്‍മിനലുകളുടെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാലിവിടെ ഇന്ത്യയിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ് വേയ്ക്ക് കൂടി തുടക്കമാവുകയാണ്. ഇതോടെ രാജ്യത്തെ നാല് എലൈറ്റ് ക്ലബ്ബ് വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് കൊച്ചി വിമാനത്താവളവും ഉയർന്നു. 40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ […]

Kerala News

ഒമിക്രോണ്‍; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ കൂട്ടി

  • 1st December 2021
  • 0 Comments

ഒമിക്രോൺ വക ഭേദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ കൂട്ടി. നിലവില്‍ ഒരു മണിക്കൂറില്‍ 700 യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനാ സംവിധാനം നാളെ തുടങ്ങും. ആവശ്യക്കാര്‍ക്ക് അരമണിക്കൂറിനുള്ളില്‍ ഫലം നല്‍കുന്ന തരത്തിലാണ് നടപടി. ഒമിക്രോണ്‍ രാജ്യത്ത് ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുവരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരില്‍ രണ്ട് ശതമാനം പേര്‍ക്കുമാണ് നിലവില്‍ പരിശോധനാ […]

Kerala News

അഞ്ചുകിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആറു പേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി

  • 31st October 2021
  • 0 Comments

. അഞ്ചുകിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആറുപേരെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് പിടികൂടി. രണ്ടര കോടി വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.ഈയടുത്ത് നെടുമ്പാശ്ശേരിയില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് യൂണിറ്റ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണമിശ്രിതം പിടിച്ചത്. പിടിക്കപ്പെട്ടവരില്‍ പത്തനംതിട്ട, വടകര എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സ്ത്രീയും അഞ്ചുപുരുഷന്മാരുമാണുള്ളത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ഇവരുടെ ശ്രമമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഡിആര്‍ഐ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ നടത്തിയ നിരവധി […]

error: Protected Content !!