നഗരപാതാ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിനുള്ള സര്‍വേക്ക് തുടക്കമായി
കോഴിക്കോട്: നഗരപാതാ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിനുള്ള സര്‍വേക്ക് തുടക്കമായി. കഴിഞ്ഞ ജൂണ്‍ പകുതിയോടെ തുടങ്ങിയ സര്‍വേയില്‍ കരിക്കാംകുളം — സിവില്‍ സ്‌റ്റേഷന്‍, മാങ്കാവ്–പൊക്കുന്ന്–പന്തീരാങ്കാവ് റോഡുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ 10 റോഡുകളും ഒരു മേല്‍പ്പാലവുമാണ് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്നത്. സമീപത്തെ കെട്ടിടങ്ങള്‍, വാഹനങ്ങളുടെ എണ്ണം, മണ്ണിന്റെ ബലം, ഓടകള്‍ തുടങ്ങി റോഡുമായി ബന്ധപ്പെട്ടവയുടെ സ്ഥലവിവരങ്ങളാണ് എടുക്കുന്നത്. ഇതടിസ്ഥാനപ്പെടുത്തിയാണ് ഡിപിആര്‍ തയ്യാറാക്കുക. 10 റോഡുകളിലെ മൂന്നെണ്ണത്തിന്റെ ഡിപിആര്‍ ഒന്നാം ഘട്ടത്തിനൊപ്പം തയ്യാറാക്കിയിരുന്നു. അതൊഴികെ ഏഴെണ്ണത്തിന്റെ കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. […]
