News

പള്ളിമുറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ച മാതാവ് അറസ്റ്റില്‍

കോഴിക്കോട്; പള്ളിമുറ്റത്ത് നാലു ദിവസം മാത്രം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച മാതാവ് അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരിയായ 21 വയസുകാരിയെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റുചെയ്തത്. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പാണ് തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കുമുന്നിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. ‘ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്‌സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്‌സിനും […]

Local

കുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി

കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയില്‍ അര്‍ഷോദയം മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ വെച്ച് കുട്ടിയെ കാണാതായത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. വല്യുമ്മയോടൊപ്പം അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഷാഹുല്‍ ഹമീദിന്റെ മകളായ 3 വയസ്സുള്ള കുട്ടിയെയാണ് കാണാതായത്. തുടര്‍ന്ന് വല്യൂമ്മ കദീജ ബഹളം വച്ചതിനാല്‍ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. പിന്നീട് നാട്ടുകാരോട് ബന്ധുക്കള്‍ വിവരിച്ചതില്‍ നിന്നും കുടുംബ വഴക്കിനെത്തുടര്‍ന്ന് കുട്ടിയെ സ്വന്തം മാതാവ് കൊണ്ടുപോയതാവാമെന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ചില കുടുംബ വഴക്കിനെത്തുടര്‍ന്ന് […]

Local

വാഹനത്തിനടിയില്‍പെട്ട് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

താമരശ്ശേരി: താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോ കാറിനടിയില്‍പ്പെട്ട് ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വന്ന വാഹനം കുട്ടിയെ കാണാതെ പിറകോട്ട് എടുത്തപ്പോള്‍ .വാഹനത്തിന്റെ പിന്നില്‍ റോഡില്‍ ഇരിക്കുകയായിരുന്ന കുട്ടിയെ ഇടിക്കുകയായിരുന്നു. പെട്ടെന്നുതന്നെ താമരശ്ശേരി ഹോസ്പിറ്റല്‍ എത്തുകയും തുടര്‍ന്ന്‌മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ഇന്ന് രാവിലെ 7 മണിയോടെ കുഞ്ഞ് മരിച്ചു താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ വിനീതിന്റെ ഒന്നര വയസ്സുള്ള മകന്‍ ആണ് അപകടത്തില്‍ […]

error: Protected Content !!