താമരശ്ശേരി: താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോ കാറിനടിയില്‍പ്പെട്ട് ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം.
സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വന്ന വാഹനം കുട്ടിയെ കാണാതെ പിറകോട്ട് എടുത്തപ്പോള്‍ .വാഹനത്തിന്റെ പിന്നില്‍ റോഡില്‍ ഇരിക്കുകയായിരുന്ന കുട്ടിയെ ഇടിക്കുകയായിരുന്നു. പെട്ടെന്നുതന്നെ താമരശ്ശേരി ഹോസ്പിറ്റല്‍ എത്തുകയും തുടര്‍ന്ന്‌മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ഇന്ന് രാവിലെ 7 മണിയോടെ കുഞ്ഞ് മരിച്ചു
താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ വിനീതിന്റെ ഒന്നര വയസ്സുള്ള മകന്‍ ആണ് അപകടത്തില്‍ മരിച്ചത്.