Kerala News

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കെ- റെയില്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ നടത്തില്ലെന്നതാണ് ഞങ്ങളുടെ മറുപടി; വി ഡി സതീശൻ

  • 28th December 2021
  • 0 Comments

കെ- റെയില്‍ സംബന്ധിച്ച് യു.ഡി.എഫ് വിശദമായ പഠനം നടത്തിയ ശേഷം സര്‍ക്കാരിനോട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്. ഉത്തരം നല്‍കുന്നതിനു പകരം വര്‍ഗീയത കുത്തിനിറയ്ക്കാനാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. യു.ഡി.എഫ് ബി.ജെ.പിയും ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുകൂടി റെയിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നാണ് വീടുകളില്‍ സി.പി.എം വിതരണം ചെയ്യുന്ന ലഘുലേഖയില്‍ ആരോപിക്കുന്നത്. യു.ഡി.എഫ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫാണ് കെ- റെയിലിനെതിരെ സമരം ചെയ്തത്. സമരം ചെയ്യാന്‍ ആരുമായും കൂട്ടുകൂടിയിട്ടില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതിനാലാണ് […]

Kerala News

വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, ആരുടേയും അവകാശങ്ങള്‍ തട്ടിയെടുക്കില്ല; മുന്നോക്ക സംവരണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

  • 20th November 2021
  • 0 Comments

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ സാമ്പത്തിക സംവരണത്തെ വൈകാരിക വിഷയമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ശ്രമിക്കുന്നത് പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകാനാണെന്നും അദ്ദേഹം പറഞ്ഞു. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സാമ്പത്തിക സര്‍വേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുന്നോക്ക സംവരണത്തിന്റെ പേരില്‍ വിവാദം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം എന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംവരണം അട്ടിമറിച്ചല്ല സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. 10% സംവരണം എന്നതിന്റെ പേരില്‍ വലിയ […]

Kerala News

കേരളത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയാണ് കെ-റെയില്‍ ; മുഖ്യമന്ത്രി

  • 15th November 2021
  • 0 Comments

കേരളത്തിന്‍റെ ഭാവിക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയാണ് കെ-റെയില്‍ എന്നും പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യമേഖലയില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം സഹകരിച്ചുപോകണം. അത് പ്രധാനമാണ്. ചില മേഖലകളില്‍ സഹകരണമുണ്ട്. അത് വ്യാപിപ്പിക്കാന്‍ എം.പിമാര്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് നിർദ്ദേശങ്ങൾ; 15-ാം ധനകാര്യകമ്മീഷന്‍ കേരളത്തിന് സെക്ടറല്‍ സ്പെസിഫിക് ഗ്രാന്‍റായി 2,412 കോടി രൂപയും സ്റ്റേറ്റ് സ്പെസിഫിക് ഗ്രാന്‍റായി 1,100 […]

National News

കുറയ്ക്കാന്‍ രാജസ്ഥാനും;സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് അശോക് ഗെലോട്ട്

  • 10th November 2021
  • 0 Comments

മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമായി ഇന്ധന നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നേരത്തെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാനും നികുതി ഇളവ് വരുത്താൻ നിർബന്ധിതരായിരിക്കുന്നത്. ജോധ്പൂരിലെ പൊതുപരിപാടിക്കിടെയാണ് ഗെലോട്ടിന്‍റെ പ്രഖ്യാപനം. “എല്ലാ സംസ്ഥാനങ്ങളും വില കുറയ്ക്കുമ്പോൾ ഞങ്ങളും കുറയ്ക്കേണ്ടി വരും”- അശോക് ഗെലോട്ട് പരിപാടിയിൽ പറഞ്ഞു.കൊവിഡ് പ്രതിസന്ധി മൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രം ഇനിയും ഇന്ധന നികുതിയിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ടതിന് […]

National News

തന്റെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഹിന്ദി അറിയില്ല.മിസോ ഭാഷ അറിയാവുന്ന ഒരാളെ തന്നെ ചീഫ് സെക്രട്ടറിയായി നിയമിക്കണം;അമിത് ഷായ്ക്ക് മിസോറാം മുഖ്യമന്ത്രിയുടെ കത്ത്

  • 9th November 2021
  • 0 Comments

തന്റെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഹിന്ദി അറിയില്ല. ചിലര്‍ക്ക് ഇംഗ്ലീഷ് പോലും അറിയില്ല. അതിനാല്‍ മിസോ ഭാഷ അറിയുന്ന ഒരാളെ തന്നെ ചീഫ് സെക്രട്ടറിയായി നിയമിക്കണമെന്ന ആവശ്യവുമായി പുതിയ മുഖ്യമന്ത്രി സോറാംതംഗ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്ത് ശ്രദ്ദേയമാകുന്നു.കേന്ദ്രം പുതുതായി നിയമിച്ച രേണു ശർമക്ക് പകരം അഡിഷണൽ ചീഫ് സെക്രട്ടറി ജെ.സി രാംതംഗയെ സംസ്ഥാനത്തെ സ്റ്റേറ്റ് സെക്രട്ടറിയായി നിമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. മിസോ ഭാഷ അറിയുന്ന ആളായാൽ എല്ലാവർക്കും അസൗകര്യമായിരിക്കുമെന്നും ഏത് സംസ്ഥാനത്തായാലും ആ നാട്ടിലെ ഭാഷ […]

Kerala News

ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

  • 4th August 2021
  • 0 Comments

സ്‌കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുകൂല നിയമോപദേശം ലഭിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ഒരു കുറവുമുണ്ടാകില്ല. ഭാവി നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അനാവശ്യ വിവിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റ് താത്പര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആനുകൂല്യങ്ങള്‍ ലഭിക്കാതായി എന്ന പരാതി എങ്ങനെ വന്നുവെന്നറിയില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള മറച്ചുവെക്കലുകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളാണ് മാറി വരുന്ന […]

Kerala News

ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും കാലാവധിക്കുള്ളില്‍ പി.എസ്.സി നിയമനം നടത്തുകയാണ് സര്‍ക്കാറിന്റെ നയം; മുഖ്യമന്ത്രി സഭയില്‍

  • 22nd July 2021
  • 0 Comments

ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ പി.എസ്.സി നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശിപാര്‍ശ നല്‍കുന്നതിനെയും ഇത് ബാധിക്കുന്നില്ല. മാത്രവുമല്ല, 05.02.2021നും 03.08.2021നുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന വിവിധ […]

Kerala News

മാധ്യമങ്ങളിലെ സ്ത്രീവിരുദ്ധമായ ഭാഷാപ്രയോഗങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി വനിതാകൂട്ടായ്മ

  • 22nd July 2021
  • 0 Comments

പത്രങ്ങളിലെ സ്ത്രീ വിരുദ്ധമായ ചില വാക്കുകളും ഭാഷാപ്രയോഗങ്ങളും ഒഴിവാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ച് സ്ത്രീകളുടെ കൂട്ടായ്മായ മലയാളപ്പെണ്‍കൂട്ടം. വനിതാ ശിശുക്ഷേമ മന്ത്രി, സാംസ്‌കാരിക മന്ത്രി, പത്രങ്ങള്‍ എന്നിവര്‍ക്കും വിഷയത്തെ കുറിച്ച് കത്തയച്ചിട്ടുണ്ടെന്നും കൂട്ടായ്മ അറിയിച്ചു. മാധ്യമങ്ങളില്‍ നിരന്തരമായി കാണപ്പെടുന്ന ആറ് പദപ്രയോഗങ്ങളാണ് പ്രധാനമായും മലയാളപ്പെണ്‍കൂട്ടം ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ സൂചിപ്പിക്കാന്‍ ‘മാനഭംഗം’ എന്ന പദം ഉപയോഗിക്കുന്നത്, ഇന്നയാളുടെ ഭാര്യ/മകള്‍ ആയ എന്ന് പറഞ്ഞുകൊണ്ട് മാത്രം ചരമ കോളങ്ങളില്‍ മരിച്ച സ്ത്രീയുടെ പേര് സൂചിപ്പിക്കുന്ന രീതി, […]

Kerala News

സ്ത്രീധന ഗാർഹിക പീഡന കേസുകള്‍ നീണ്ടു പോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ പരിഗണനയിൽ ; മുഖ്യമന്ത്രി’

  • 26th June 2021
  • 0 Comments

സംസ്ഥാനത്ത് സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. നല്ലൊരു ഭാഗം ജീവിതം ബാക്കി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന നിലയാണ് കാണുന്നത്. ഇത്തരത്തില്‍ മാറേണ്ട നാടല്ല കേരളം. സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ ബന്ധപ്പെടാനുള്ള നമ്പർ ഇതിനകം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തന്നെ പ്രത്യേക ചുമതല നല്‍കി നിയോഗിച്ചിട്ടുണ്ട്. കൂടാതെ […]

Kerala News

എൽ ഡി എഫിന് ചരിത്ര വിജയമാണ് കേരളം സമ്മാനിക്കാൻ പോകുന്നത്; മുഖ്യമന്ത്രി

  • 6th April 2021
  • 0 Comments

എൽ.ഡി.എഫിന് ചരിത്ര വിജയമാണ് കേരളം സമ്മാനിക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളുടെ കരുത്താണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമാകുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലക്കെടുത്തിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതുപോലെ എല്ലാ അപവാദ പ്രചരണങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശേഷം ഇതേവരെ സ്വീകരിച്ചിട്ടുള്ളത്. അതിൻെറ തുടർച്ചയായി അന്തിമ വിധിയാണ് ഇന്ന് ജനങ്ങൾ രേഖപ്പെടുത്തുക. നേമത്തെ ബി.ജെ.പിയുടെ […]

error: Protected Content !!