News

സന്നദ്ധ സംഘടനകളുടെ യോഗം നടന്നു

കോഴിക്കോട് : ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പദ്ധതികളും സംരക്ഷണവും യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ സന്നദ്ധ സംഘടനകളുടെ (സ്‌പെഷല്‍ സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍, ഉള്‍പ്പടെ) അടിയന്തിരയോഗം സിവില്‍ സ്റ്റേഷനിലെ കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. നാഷണല്‍ ട്രസ്റ്റിന് കീഴില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, തുടങ്ങിയവ ബാധിച്ചവരുടെ സംരക്ഷണം പ്രാധാന്യമേറെ അര്‍ഹിക്കുന്ന വിഷയത്തില്‍ സന്നദ്ധ സംഘടനകളുടെയും ബഡ്‌സ് സ്‌കൂളുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

error: Protected Content !!