ഗേറ്റ് തുറക്കാൻ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി;പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തം,ശിക്ഷ ഇളവ് ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി
തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തം ശിക്ഷ. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി മുഹമ്മദ് നിഷാം നൽകിയ അപ്പീൽ ഹർജിഹൈക്കോടതി തള്ളി.നിഷാമിനുള്ള ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകളില്‍ വിധി പറഞ്ഞത്. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം […]
