മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബിൻ്റെ ചിത്രം വാട്സപ്പ് ഡിപി; കേസെടുത്ത് മുംബൈ പോലീസ്
മുംബൈയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബിൻ്റെ ചിത്രം വാട്സപ്പ് ഡിപിയാക്കിയ ആൾക്കെതിരെ കേസ്. ഹിന്ദു സംഘടനാംഗമായ അമർജീത് സുർവെ എന്നയാളുടെ പരാതിയിലാണ് മൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്നയാൾക്കെതിരെ കേസ് എടുത്തത്. ഔറംഗസീബിൻ്റെ ചിത്രം വാട്സപ്പ് ഡിപിയാക്കിയ ആളുടെ വാട്സപ്പ് ചാറ്റിൻ്റെ സ്ക്രീൻഷോട്ട് ലഭിച്ച അമർജീത് ഈ ചിത്രം നീക്കാൻ ആവശ്യപ്പെട്ടു. ചിത്രം മാറ്റാമെന്ന് ഇയാൾ അറിയിക്കുകയും ചെയ്തു. കുറേ സമയത്തിനു ശേഷവും ഇയാൾ ചിത്രം മാറ്റിയില്ല. ഇതോടെ അമർജീത് നേവി മുംബൈയിലെ വാശി പൊലീസ് സ്റ്റേഷനിൽ പരാതിനൽകി. ഔറംഗസീബിനെയും […]
