തൊപ്പിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബര്‍ പൊലീസ്; അശ്ലീല വീഡിയോ പങ്കുവെച്ച കേസില്‍ ഒളിവില്‍
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്. യൂട്യൂബില്‍ അശ്ലീല വീഡിയോ പങ്കുവച്ച കേസില്‍ തൊപ്പി ഒളിവിലാണ്. തൊപ്പി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെയും പൊലീസ് എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. തൊപ്പിയുടെ യൂട്യൂബ് ചാനല്‍ പൂട്ടിയിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ച യൂട്യൂബ് ചാനലാണ് പൂട്ടിയത്. ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടയില്‍ സ്വാധീനം നേടിയത്. […]

