അപകടമായ വിധത്തിൽ ഓവർടേക്കിങ്;രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ബസ് തടഞ്ഞ് നിർത്തി യുവതി,
പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരിൽ അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്‌ത ബസിനെ യുവതി തടഞ്ഞിട്ടു. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന രാജപ്രഭ ബസാണ് യുവതി തടഞ്ഞത്. ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര എന്ന യുവതി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടിൽ കടന്നു പോകുകയായിരുന്നു.ബസ് മറ്റൊരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോളാണ് യുവതി സ്‌കൂട്ടര്‍ മുന്നില്‍നിര്‍ത്തി ബസ് തടഞ്ഞത്. തുടര്‍ന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം […]
