kerala Kerala

കറുപ്പിന് എന്താണ് കുഴപ്പം? നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. തന്റെയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും നിറവ്യത്യാസത്തെ കുറിച്ച് സുഹൃത്ത് താരതമ്യം ചെയ്തു. ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതല്‍ ഈ താരതമ്യം നേരിടേണ്ടി വരുന്നുണ്ടെന്നും അവര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദ അധിക്ഷേപം തുറന്നുപറഞ്ഞത്. ചൊവ്വാഴ്ച രാവിലെ ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് പിന്‍വലിച്ചു. പിന്നാലെ രാത്രി ഇതുമായി ബന്ധപ്പെട്ട് ഒരു വിശദ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു. […]

‘അന്ന് നിങ്ങൾ ചാഡ്‌വിക്കിനെ ക്രാക്ക് പാന്തറെന്ന് കളിയാക്കിയില്ലേ ?’ ബോഡി ഷെയിമിംഗ് തുറന്നുകാട്ടി ഫേസ്ബുക്ക് കുറിപ്പ്

  • 1st September 2020
  • 0 Comments

‘അന്ന് നിങ്ങൾ ചാഡ്‌വിക്കിനെ മെലിഞ്ഞിരുന്നതിന് കളിയാക്കി, ക്യാൻസറായിരുന്നു കാരണമെന്ന് ഇപ്പോൾ മനസിലായില്ലേ ? ഒരാളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമുക്കാർക്കും അറിയില്ല. അതുകൊണ്ട് ആളുകളുടെ ശരീരത്തെ കുറിച്ച് മോശമായതൊന്നും പറയാതിരിക്കുക’ ഹാലി റൂത്ത് സ്‌പെൻസർ. ഏവരുടേയും കണ്ണുതുറപ്പിക്കുന്നതായിരുന്നു നടൻ ചാഡ്‌വിക്ക് ബോസ്മാനെ കുറിച്ച് ഹാലി റൂത്ത് സ്‌പെൻസർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ വന്ന പോസ്റ്റ്. ജീവിതത്തിൽ ബോഡി ഷെയ്മിംഗ് ഒരു തവണയെങ്കിലും ഏറ്റിട്ടുള്ളവരുടെ കണ്ണ് നനയിക്കും ആ കുറിപ്പ്…ഒരു തവണയെങ്കിലും ബോഡി ഷെയിമിംഗ് നടത്തിയിട്ടുള്ളവരെങ്കിലും ഒന്ന് […]

error: Protected Content !!