Kerala News

നടുറോഡിൽ കൊലപാതകം; പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

  • 15th November 2021
  • 0 Comments

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി.ഇന്ന് രാവിലെ ഒൻപതുമണിയോടെ മമ്പറത്തായിരുന്നു സംഭവം. എലപ്പുള്ളി സ്വദേശി സഞ്ജിത് എന്ന ഇരുപത്തേഴുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യയുമൊത്ത് ബൈക്കിൽ ജോലിക്കുപോകുമ്പോഴായിരുന്നു ആക്രമണം.കാറിലെത്തിയ അക്രമി സംഘം ബൈക്ക് തടഞ്ഞ് സഞ്ജിത്തിനെ വെട്ടി വീഴ്ത്തുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘർഷങ്ങളുണ്ടായിരുന്നു അതിന്റെ തുടർച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി […]

Kerala News

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പികേരളത്തിൽ ചെലവിട്ടത് 30 കോടി രൂപയ്ക്കടുത്തെന്ന് റിപ്പോർട്ട്

  • 12th November 2021
  • 0 Comments

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ചെലവിട്ടത് 30 കോടി രൂപയ്ക്കടുത്തെന്ന് റിപ്പോര്‍ട്ട്.29.24 കോടി ബി.ജെ.പി ചെലവിട്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ബി.ജെ.പി ഇക്കാര്യം വ്യക്തമാക്കിയത് അതേസമയം, തമിഴ്‌നാട്ടില്‍ പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 29.97 കോടി രൂപയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പിക്ക് ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മൊത്തത്തില്‍ ബി.ജെ.പി ചെലവിട്ടത് കോടികളാണ്. അസം, പുതുച്ചേരി, തമിഴ്‌നാട്, ബംഗാള്‍, കേരള എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ 252 കോടി രൂപയാണ് ബി.ജെ.പി […]

Kerala News

ബി.ജെ.പിയില്‍ നിന്ന് ഓഫര്‍ വന്നു; നിരസിച്ചപ്പോള്‍ ദൂതന്‍ പറഞ്ഞു. ‘റിസല്‍ട്ടിനെക്കരുതി ആശങ്ക വേണ്ട. തോറ്റാല്‍ രാജ്യസഭ തരാം; സെബാസ്റ്റ്യന്‍ പോള്‍

  • 10th November 2021
  • 0 Comments

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബി.ജെ.പി സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായിമുന്‍ എറണാകുളം എംപിയും ഇടത് സഹയാത്രികനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. നാളെ പുറത്തിറങ്ങുന്ന ‘എന്റെ കാലം എന്റെ ലോകം’ എന്ന ആത്മകഥാരൂപത്തിലുള്ള പുസ്തകത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ തുറന്നു പറച്ചില്‍.തോറ്റാല്‍ രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിലെ പരാമർശം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം എന്ന സ്ഥാനാര്‍ഥിയായി പരിഗണിച്ചില്ല. ഞാന്‍ ആവശ്യപ്പെട്ടതുമില്ല. പക്ഷെ, മത്സരിക്കുന്നതിനു ബി.ജെ.പിയില്‍ നിന്ന് ഓഫര്‍ വന്നു. ഓഫര്‍ നിരസിച്ചപ്പോള്‍ ദൂതന്‍ പറഞ്ഞു. ‘റിസല്‍ട്ടിനെക്കരുതി ആശങ്ക […]

Local News

പെട്രോളിന്റെയും സീസലിന്റെയും നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ബി ജെ പി കുന്ദമംഗലത്ത് സായാഹ്ന ധർണ നടത്തി

  • 9th November 2021
  • 0 Comments

പെട്രോളിന്റെയും സീസലിന്റെയും നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് BJP കുന്ദമംഗലത്ത് സായാഹ്ന ധർണ നടത്തി. BJP ജില്ലാ സെക്ക്രട്ടറി തളത്തിൽ ചക്രായുധൻ ഉദ്ഘാടനം ചെയ്തു .OBC മോർച്ച ജില്ലാ ട്രഷറർ കെ സി രാജൻ, കർഷക മോർച്ച ജില്ല വൈസ് പ്രസിഡണ്ട് ഗണേഷൻ സെക്ക്രട്ടറി സനൂപ്, BJP കുന്ദമംഗലം മണ്ഡലം ഉപാധ്യക്ഷൻ കണ്ണടപ്പിൽ ചന്ദ്രൻ യുവമോർച്ച കുന്ദമംഗലം ഏരിയ പ്രസിഡണ്ട് കെ വി യദുരാജ് , കളരിക്കണ്ടി ഏരിയ സെക്ക്രട്ടറി എം ജി വിനോദ് […]

Kerala News

തെരഞ്ഞെടുപ്പ് കോഴക്കേസ്; സികെ ജാനുവിന്റെ ശബ്ദ സാമ്പിള്‍ ഇന്ന് പരിശോധിക്കും

  • 5th November 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴകേസില്‍ സി കെ ജാനുവിന്റെയും ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിന്റെയും ശബ്ദ സാമ്പിളുകളും ഇന്ന് ശേഖരിക്കും. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ ഉത്തരവിട്ടത്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നാണ് ശബ്ദ സാമ്പിളിന്റെ പരിശോധന നടത്തുക. പ്രസീതയുടെ ശബ്ദ സാമ്പിളുകള്‍ ഇന്ന് വീണ്ടും ശേഖരിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ജെആര്‍പി നേതാവ് സികെ ജാനു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ […]

Kerala News

സംസ്ഥാന സർക്കാർ ജനങ്ങളെ കളിയാക്കുന്നു; നികുതി കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ

  • 4th November 2021
  • 0 Comments

ഇന്ധന നികുതി സംസ്ഥാന സർക്കാർ കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ധനവില വർധനവിൽ കേന്ദ്രത്തെ പഴിചാരി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാരിൻ്റെ എല്ലാ അടവും പൊളിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയിൽ നിന്നും പിൻമാറാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന സർക്കാർ ജനങ്ങളെ കളിയാക്കുകയാണ്. നികുതി കുറയ്ക്കാൻ പിണറായി സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അടവുകളെല്ലാം പൊളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല സംസ്ഥാനങ്ങളും നികുതി കുറച്ചു. കേരള […]

Kerala News

കെ.സുരേന്ദ്രന്‍ തുടരട്ടെയെന്ന് ബിജെപി കേന്ദ്രനേതൃത്വം;ഇടഞ്ഞ് കൃഷ്ണദാസ് പക്ഷം

  • 3rd November 2021
  • 0 Comments

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിതം കെ.സുരേന്ദ്രന് മാത്രമല്ല, കൂട്ടായ ഉത്തരവാദിത്തമാണ് പാര്‍ട്ടിയെന്നും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബി.എല്‍ സന്തോഷ്.സംസ്ഥാന ബിജെപി അധ്യക്ഷ പദവിയിൽ കെ.സുരേന്ദ്രന്‍ തുടരട്ടെയെന്നും ബി.എല്‍ സന്തോഷ് പറഞ്ഞു. മണ്ഡലങ്ങള്‍ വിഭജിക്കാനും സംഘടന കൂടുതല്‍ സക്രിയമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.അതേസമയം കെ .സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കൃഷ്ണദാസ് പക്ഷം.തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിതം കെ.സുരേന്ദ്രന് മാത്രമല്ല, കൂട്ടായ ഉത്തരവാദിത്തമാണ് പാര്‍ട്ടിയെന്നും ബി.എല്‍ സന്തോഷ് ഭാരവാഹി യോഗത്തില്‍ പറഞ്ഞു. ബി.എല്‍ സന്തോഷിന് കത്തെഴുതിയ മുതിര്‍ന്ന നേതാവ് […]

National News

മയക്കുമരുന്ന് കേസ് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗം, ലക്ഷ്യം ബോളിവുഡിന്റെ കേന്ദ്രം മുംബൈയില്‍ നിന്ന് മാറ്റുക; നവാബ് മാലിക്

  • 29th October 2021
  • 0 Comments

ബോളിവുഡ് കേന്ദ്രീകരിച്ച് ഇപ്പോള്‍ നടക്കുന്ന ലഹരി വേട്ടയ്ക്കു പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന ആരോപണവുമായി മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്. ബോളിവുഡിന്റെ കേന്ദ്രം മുംബൈയില്‍ നിന്ന് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നവാബ് മാലിക് ആരോപിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഫിലിം സിറ്റി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതിന് പുറമെ സിനിമാ താരങ്ങളുമായുള്ള കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ആരോപണം. ‘ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെട്ട ആഢംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ […]

Kerala News

ഗോഡ്‌സെയെ പുകഴ്ത്തുകയും ഗാന്ധിവധത്തെ ന്യായീകരിച്ച് വിഷപ്രചരണം നടത്തുകയും ചെയ്യുന്ന ഗോപാലകൃഷ്ണനെതിരെ നടപടി സ്വീകരിക്കണം; അശോകന്‍ ചരുവില്‍

  • 1st September 2021
  • 0 Comments

ഗാന്ധിവധത്തെ ന്യായീകരിക്കുകയും ഗാന്ധി ഘാതകനായ ഗോഡ്സയെ പുകഴ്ത്തുകയും മഹാത്മാ ഗാന്ധിയെ അധിക്ഷേപിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഡോ.എന്‍. ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഏറെ കാലമായി തന്റെ വിഷനാവ് ചലിപ്പിക്കുന്നയാളാണ് ഗോപാലകൃഷ്ണനെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. ‘ശാസ്ത്രജ്ഞന്‍’, ‘ഹിന്ദുമത പണ്ഡിതന്‍’, ‘ആത്മീയ പ്രഭാഷകന്‍’ എന്നിങ്ങനെ പലവിധ കപടവേഷങ്ങള്‍ കെട്ടിക്കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ നടപ്പ്. പക്ഷേ കേരളീയര്‍ ഈ മനുഷ്യനെ കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ട് വലിയ അപകടമൊന്നും ഉണ്ടായിട്ടില്ലെന്നും അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ […]

Kerala News

കോണ്‍ഗ്രസിലെ കലഹം, കണ്ണുംനട്ട് ബിജെപി; കോണ്‍ഗ്രസിന്റെ തകര്‍ച്ച ഗുണം ചെയ്യുമെന്ന് എംടി രമേശ്

  • 31st August 2021
  • 0 Comments

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉയരുന്ന കലഹങ്ങളില്‍ കണ്ണുംനട്ട് ബിജെപി. കോണ്‍ഗ്രസിന്റെ തകര്‍ച്ച ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി നേതാവ് എം ടി രമേശ് കോഴിക്കോട് പറഞ്ഞു. കോണ്‍ഗ്രസ് വിടുന്നവര്‍ക്ക് സിപിഐഎമ്മിലേക്ക് പോകാന്‍ ആകില്ല. കോണ്‍ഗ്രസില്‍ നിന്ന് പോയവര്‍ കേരളത്തിന് പുറത്ത് ബിജെപിയിലേക്കാണ് വരുന്നത്. ഇവിടെയും അങ്ങനെ ആകും എന്നാണ് പ്രതീക്ഷയെന്നാണ് എംടി രമേശിന്റെ പ്രതികരണം. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ബിജെപിയിലേക്ക് കടന്നു വരാമെന്നും എംടി രമേശ് പറഞ്ഞു. കോണ്‍ഗ്രസില്‍ അസംതൃപ്തരായ […]

error: Protected Content !!