Kerala News

പൂവച്ചലില്‍ യുഡിഎഫിന് ബിജെപി പിന്തുണ;അവിശ്വാസം പാസായി, എല്‍ഡിഎഫിന് ഭരണം നഷ്ടമായി

  • 6th December 2021
  • 0 Comments

പൂവച്ചാല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ നല്‍കിയതോടെ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി.23 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. എല്‍.ഡി.എഫിന് 9 വാര്‍ഡുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ഏഴും, ബി.ജെ.പിക്ക് ആറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒന്നുമായിരുന്നു. കഴിഞ്ഞ രണ്ട് തവണയായി തുടര്‍ച്ചയായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തായിരുന്നു പൂവച്ചാല്‍. കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ ബി.ജെ.പിയുടെ ആറ് അംഗങ്ങളും ഒരു സ്വതന്ത്രനും പിന്തുണച്ചു.ഞ്ചായത്തില്‍ ഭരണസ്തംഭനമാണെന്നും ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസം അവതരിപ്പിച്ചത്. ഒന്‍പതിനെതിരെ പതിനാല് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.ബുധനാഴ്ചയാണ് പ്രസിഡന്റ് […]

National News

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ തീസ്ത സെതല്‍വാദ് ഗൂഢാലോചന നടത്തി; ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • 3rd December 2021
  • 0 Comments

മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തീസ്ത സെതല്‍വാദിനെതിരെ സുപ്രീംകോടതിയില്‍ ആരോപണങ്ങളുന്നയിച്ച് ഗുജറാത്ത് സര്‍ക്കാര്‍. കഴിഞ്ഞ 20 വര്‍ഷക്കാലത്തോളം തീസ്ത ഗുജറാത്ത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടത്തുകയാണെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സാകിയ ജഫ്രിയയുടെ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു സര്‍ക്കാരിന്റെ ആരോപണം. സാകിയ ജാഫ്രിക്ക് അടുത്ത ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടതിനാല്‍ തനിക്കെതിരെ ഒന്നും പറയാനില്ലെന്ന് ഗുജറാത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു. എന്നാല്‍ ഒരു വിധവയുടെ […]

National News

നിയമസഭാ തെരെഞ്ഞെടുപ്പിൽ പഞ്ചാബ് പിടിക്കാനൊരുങ്ങി ബി ജെ പി; 117 സീറ്റുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടി തയ്യാറെടുക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം

  • 3rd December 2021
  • 0 Comments

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് പിടിക്കാനൊരുങ്ങി ബിജെപി. പഞ്ചാബിലെ 117 സീറ്റുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടി തയ്യാറെടുക്കുകയാണെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായി സഖ്യം വേണമോയെന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം. കോണ്‍ഗ്രസുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. കാര്‍ഷിക നിയമങ്ങളും, കര്‍ഷക പ്രതിഷേധവുമാണ് അമരീന്ദറിനെ ബിജെപിയുമായി സഖ്യം ചേരുന്നതില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നത്. എന്നാല്‍ കാര്‍ഷിക […]

Kerala News

എൽഡിഎഫ് സർക്കാരും സിപിഐഎമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല;വിമർശിച്ച് പി ജയരാജൻ

  • 2nd December 2021
  • 0 Comments

തലശ്ശേരിയില്‍ കെടി ജയകൃഷണൻ ബലിദാന ദിനാചരണത്തിലെ അനുസ്മരണ പരിപാടിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രവാക്യങ്ങളുയര്‍ത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപി.ഐ.എം നേതാവ് പി. ജയരാജന്‍. എല്‍.ഡി.എഫ് സര്‍ക്കാരും സി.പി.ഐ.എമ്മും ഉള്ളിടത്തോളം കാലം ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം ബി. ജെ. പി തലശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അഞ്ച് നേരം നിസ്കരിക്കാൻ പള്ളികൾ ഉണ്ടാവില്ലെന്നും അത് തങ്ങൾ തകർക്കുമെന്നാണ് അവരുടെ ഭീഷണി.തലശ്ശേരിക്ക് ഒരു പ്രേത്യേക […]

National News

ത്രിപുര തെരഞ്ഞെടുപ്പ്​;ബിജെപിക്ക് മുന്നേറ്റം വോട്ടെണ്ണൽ പുരോഗമിക്കുന്നു

  • 28th November 2021
  • 0 Comments

ത്രിപുരയിൽ നഗരസഭകളിലേക്കും അഗർത്തല മുനിസിപ്പൽ കോർപറേഷനിലേക്കുമായി നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 334 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇവയിൽ 51 വാർഡുകളുള്ള അഗർത്തല മുനിസിപ്പൽ കോർപറേഷൻ, 13 മുനിസിപ്പൽ കൗൺസിൽ, ആറ് നഗർ പഞ്ചായത്തുകൾ എന്നിവയും ഉൾപ്പെടും. ഇവയിൽ എല്ലാ സീറ്റുകളിലും മത്സരിച്ച ബിജെപി ഇതുവരെ 334ൽ 112ലും വിജയിച്ചെന്നാണ് വിവരം.സംസ്ഥാനം ഭരിക്കുന്ന ബിജെപിയും തൃണമൂൽ കോണ്‍ഗ്രസും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. അഗർത്തല മുൻസിപ്പൽ കോർപറേഷനിലെ 51 വാർഡുകളിൽ 29ഉം ബിജെപി […]

National News

വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുത്; കർഷക നേതാവിന്റെ മകളുടെ കല്ല്യാണ കത്ത് വൈറലാകുന്നു

  • 25th November 2021
  • 0 Comments

വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരേണ്ടതില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഹരിയാന സ്വദേശിയായ കര്‍ഷക നേതാവിന്‍റെ മകളുടെ കല്ല്യാണ ക്ഷണക്കത്ത് വൈറലാകുന്നു . വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതിന് ശേഷവും വലിയ രാഷ്ട്രീയ ആഹ്വാനമാണ് ഈ വിവാഹ ക്ഷണക്കത്ത് നൽകുന്നത് എന്നാണ് വാര്‍ത്ത ഏജന്‍സി യുഎന്‍ഐയുടെ റിപ്പോര്‍ട്ട്. വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്‍റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാജേഷ് ധങ്കാർ ആണ് കാർഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ […]

National News

ഇന്ധനവില വര്‍ദ്ധന, വിലക്കയറ്റം; കേന്ദ്രസര്‍ക്കാറിനെതിരെ മെഗാ റാലി സംഘടിപ്പിക്കാനൊരുങ്ങി പ്രിയങ്ക

  • 23rd November 2021
  • 0 Comments

ഇന്ധനവില വര്‍ധന വിലക്കയറ്റം എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധിക്കാന്‍ മെഗാ റാലി നടത്താനൊരുങ്ങി പ്രിയങ്ക ഗാന്ധി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് ഡിസംബര്‍ ആദ്യവാരം ഡല്‍ഹിയിലായിരിക്കും റാലി നടത്തുക. 2019 ന് ശേഷമുള്ള ഏറ്റവും വലിയ റാലിയായിരിക്കും ഇത്. നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജന ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ രണ്ടാഴ്ച്ച നീളുന്ന പ്രധിഷേധ പരിപാടികള്‍ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ സമാപനമായിട്ടായിരിക്കും റാലി നടത്തുക. റാലി ആസൂത്രണം ചെയ്യാന്‍ […]

National News

അമിത് ഷായുടെ വീടിന് മുന്നില്‍ ധര്‍ണ നടത്തി തൃണമൂല്‍ കോണ്‍ഗ്രസ്

  • 22nd November 2021
  • 0 Comments

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീടിന് മുന്നില്‍ ധര്‍ണ നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി ഭരിക്കുന്ന ത്രിപുരയില്‍ പൊലീസ് അതിക്രമം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ധര്‍ണ. ഡെറിക് ഒബ്രിയാന്‍, സുഖേന്തു ശേഖര്‍ റോയ്, കല്യാണ്‍ ബാനര്‍ജി, സൗഗത റോയ്, ഡോല സെന്‍ തുടങ്ങിയവര്‍ പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്. അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ബംഗാളി സിനിമ താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സായോണി ഘോഷിനെ കഴിഞ്ഞ ദിവസം ത്രിപുരയില്‍ അറസ്റ്റ് ചെയ്തിരുന്നു. സയോണിയെ […]

Kerala News

മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികൾ കണ്ടെത്തണം; കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല; കെ സുരേന്ദ്രൻ

  • 21st November 2021
  • 0 Comments

മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികൾ കണ്ടെത്തണം. കെ റെയിൽ പദ്ധതിയിൽ ഭീമമായ അഴിമതിയാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നതെന്നും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് കെ റെയിൽ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിതെന്നും ഒരുലക്ഷം കോടിയിൽ അധികം ചെലവിട്ട് ഈ പദ്ധതി നടപ്പാക്കാൻ ആണ് സർക്കാർ ലക്ഷ്യം. പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. […]

National News

തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിസഭയുടെ അംഗീകാരമില്ലാതെ; ബിജെപിക്കെതിരെ വിമര്‍ശനവുമായി പി ചിദംബരം

  • 20th November 2021
  • 0 Comments

ബിജെപിയ്ക്ക് എതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദബരം. കേന്ദ്രം നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിസഭയുടെ അംഗീകാരമില്ലാതെയാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിമര്‍ശനവുമായി ചിദംബരം രംഗത്തെത്തിയത്. ‘പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മന്ത്രിസഭാ യോഗം ചേരാതെയാണെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചോ? ബിജെപിയുടെ കീഴില്‍ മാത്രമേ മന്ത്രിസഭയുടെ അംഗീകാരമില്ലാതെ നിയമങ്ങള്‍ നിര്‍മ്മിക്കാനും ഇല്ലാതാക്കാനുമൊക്കെ സാധിക്കുകയുള്ളൂ”. ചിദംബരം ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണച്ച ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും […]

error: Protected Content !!