Kerala News

മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം;500 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; അറസ്റ്റ്

  • 8th January 2022
  • 0 Comments

കൊടുങ്ങല്ലൂരില്‍ നടന്ന ജാഥയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് 500 ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സത്യേഷ് ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച്ച കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിയുയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള മുദ്രാവാക്യത്തിന്റെ ദൃശ്യങ്ങള്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു .കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ബിജെപി പ്രവർത്തകർക്കെതിരെ നേരത്തെ […]

Kerala News

പൊലീസിൽ ആര്‍.എസ്.എസുകാര്‍ ഉണ്ടാകുന്നതിൽ എന്താണ് തെറ്റ്;ആര്‍എസ്എസ് ദേശസ്നേഹ സംഘടനയെന്ന് കെ സുരേന്ദ്രൻ

  • 30th December 2021
  • 0 Comments

ആലപ്പുഴ രൺജീത് വധക്കേസ് പ്രതികൾ സംസ്ഥാനം വിട്ടെന്ന എ ഡി ജി പിയുടെ പ്രസ്താവന കുറ്റസമ്മതമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് തെളിയിക്കാനാവില്ലെന്ന് കേരള പൊലീസ് സമ്മതിച്ചെന്നും അന്വേഷണം എൻ ഐ എയ്ക്ക് കൈമാറണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം പൊലീസിൽ ആര്‍.എസ്.എസുകാര്‍ ഉണ്ടാകുന്നതിൽ എന്താണ് തെറ്റെന്ന് കോടിയേരി ബാലകൃഷ്‌ണന് മറുപടിഎന്നോണം കെ സുരേന്ദ്രന്‍ ചോദിച്ചു. പൊലീസിലും പട്ടാളത്തിലുമടക്കം രാജ്യത്ത് നിറഞ്ഞു നില്‍ക്കുന്ന ഒരു സംഘടനയാണ് ആര്‍.എസ്.എസ്. ആര്‍.എസ്.എസും പോപുലര്‍ ഫ്രണ്ടും […]

Kerala News

കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പൊലീസ് സഹായം നല്‍കി,ആലപ്പുഴ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു വിമർശനവുമായി കെ സുരേന്ദ്രൻ

  • 25th December 2021
  • 0 Comments

ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രണ്‍ജീത് വധക്കേസിലെ കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പൊലീസ് സഹായം നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസിന്റെ അറിവോടെയാണ് എസ്ഡിപിഐയുടെ പ്രതികള്‍ കേരളം വിട്ടതെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.ആലപ്പുഴ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്.‘രണ്‍ജീത് കൊല്ലപ്പെട്ട് രണ്ട് ദിവസം പൊലീസ് അനങ്ങിയില്ല. പ്രതികള്‍ക്കായി നാഷണല്‍ ഹൈവേയിലും സംസ്ഥാന ഹൈവേയിലും പരിശോധനയുണ്ടാകുമെന്ന് പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതികള്‍ക്ക് വിവരം നല്‍കി.അതേസമയം ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ വധക്കേസില്‍ പിടിയിലായ […]

Kerala News

രണ്‍ജിത് വധകേസ്; നാല് എസ്ഡിപിഐ പ്രവര്‍ത്തകർ കസ്റ്റഡിയിൽ;ബൈക്കിൽ രക്തക്കറ

  • 21st December 2021
  • 0 Comments

ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതക കേസിൽ നാല് എസ്ഡിപിഐ പ്രവര്‍ത്തകർ കസ്റ്റഡിയിൽ. ഇവര്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെത്തി.ബൈക്കുകളിൽ പൊലീസ് രക്തക്കറ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. എസ്.ഡി.പി.ഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രഞ്ജിത്ത് കേസിൽ ആരെയും പിടികൂടാത്തതിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിരിന്നു. അതിനിടയിലാണ് നാലുപേർ കസ്റ്റഡിയിലായെന്ന വിവരം പുറത്തുവരുന്നത്. അതേസമയം ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി കളക്ടര്‍ വിളിച്ച സര്‍വകക്ഷി […]

Kerala News

പങ്കെടുക്കില്ലെന്ന് ബിജെപി; സര്‍വ്വകക്ഷി യോഗം നാളത്തേക്ക് മാറ്റി

  • 20th December 2021
  • 0 Comments

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം നാളത്തേക്ക് മാറ്റി. സമയം പിന്നീട് അറിയിക്കും. യോഗത്തിൽ ബിജെപി പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് നാളത്തേക്ക് മാറ്റിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടി വൈകിപ്പിച്ച് ജില്ലാ ഭരണകൂടം മൃതദേഹത്തോട് അനാദരം കാട്ടിയെന്ന് ആരോപിച്ച് സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എംപി ഗോപകുമാര്‍ അറിയിച്ചിരുന്നു .രജ്ഞിത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സമയത്താണ് സര്‍വ്വകക്ഷി യോഗവും എന്നതുകൊണ്ടാണ് ബിജെപി വിട്ടുനില്‍ക്കുന്നത്. പിന്നാലെ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് […]

Kerala News

ആലപ്പുഴ ഇരട്ടകൊലപാതകം;മൃതദേഹത്തോട് അനാദരവ്’;സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി

  • 20th December 2021
  • 0 Comments

ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ഇന്ന് വൈകീട്ട് ചേരാനിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി.കളക്ടര്‍ യോഗം വിളിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും സമയമാറ്റം അടക്കമുള്ള കാര്യങ്ങള്‍ അറിയിച്ചില്ലെന്നും ബിജെപി ആരോപിച്ചു.രഞ്ജിത്തിന്റെ സംസ്ക്കാരച്ചടങ്ങുകൾ നടക്കുന്ന സമയമായതിനാൽ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ബിജെപി അറിയിച്ചിരുന്നത്. ഇതോടെ മന്ത്രി സജി ചെറിയാൻ അടക്കം പങ്കെടുക്കുന്ന യോഗം വൈകിട്ട് മൂന്ന് മണിയിൽ നിന്നും 5 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ സർവകക്ഷിയോഗത്തിന്റെ സമയം മാറ്റിയെങ്കിലും ബിജെപി […]

Kerala News

വി.വി രാജേഷിനെയോ സന്ദീപ് വാര്യരെയോ പോലെ ഒരു അധ്യക്ഷനെ വയനാടിന് വേണമെന്ന് പോസ്റ്റിട്ടു; ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ചുതകര്‍ത്ത് മുന്‍ ജില്ലാ അധ്യക്ഷനും ഗുണ്ടകളും

  • 10th December 2021
  • 0 Comments

ബിജെപി വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് സജി ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങളെ സമീപിച്ച് ബിജെപി പ്രവര്‍ത്തകന്‍. സജി ശങ്കറിനെ വിമര്‍ശിച്ചെന്ന കാരണം പറഞ്ഞ് തന്റെ വീട് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുപൊളിച്ചുവെന്ന പരാതിയുമായി തവിഞ്ഞാല്‍ പഞ്ചായത്തിലെ വി.എ. വിജയനാണ് രംഗത്തെത്തിയത്. കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനും അടക്കമുള്ളവരോട് പരാതി പറഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊരു പരിഹാരവുമായില്ലെന്നും വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ എഫ്.ബിയിലൊരു പോസ്റ്റിട്ടിരുന്നു. വി.വി. രാജേഷിനെപ്പോലെയോ സന്ദീപ് വാര്യരെ പോലെയോ കരുത്തുറ്റൊരു അധ്യക്ഷനെ വയനാടിന് വേണം എന്നതായിരുന്നു […]

Kerala News

തലശ്ശേരിയിലെ ബിജെപി പ്രവർത്തകരുടെ മതവിദ്വേഷ പ്രകടനം;നാല് പേർ അറസ്റ്റിൽ

  • 7th December 2021
  • 0 Comments

തലശ്ശേരിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ധർമടം പാലയാട് സ്വദേശി ഷിജിൽ, കണ്ണവം സ്വദേശികളായ ആർ രഗിത്ത്, വി വി ശരത്ത്, മാലൂർ സ്വദേശി ശ്രീരാഗ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട 15 പേരെ കൂടി തിരിച്ചറിഞ്ഞതായി തലശ്ശേരി സി ഐ സനൽ കുമാർ പറഞ്ഞു.മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.നാല് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെയായിരുന്നു […]

National News

ബി.ജെ.പി പരാതിയില്‍ മുനവര്‍ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്റ്റില്‍ നിന്ന് ഒഴിവാക്കി

  • 7th December 2021
  • 0 Comments

ബി.ജെ.പി നല്‍കിയ പരാതിയെ തുടർന്ന് ഗുഡ്ഗാവ് കോമഡി ഫെസ്റ്റില്‍ നിന്ന് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ ഒഴിവാക്കി.ഡിസംബര്‍ 19ന് ഗുരുഗ്രാമിലെ സോഹ്ന റോഡിലുള്ള ആര്യ മാളിലാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഫാറൂഖിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിച്ചതായി സംഘാടകര്‍ വ്യക്തമാക്കി.പ്രൊമോഷണല്‍ പോസ്റ്ററുകളില്‍ നിന്ന് ഫാറൂഖിയുടെ പേര് നീക്കം ചെയ്തിട്ടുണ്ട്. മുനവര്‍ ഫാറൂഖിയുടെ ഷോ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഗുരുഗ്രാം പൊലീസിലാണ് പരാതി നല്‍കിയിരുന്നത്.‘പൊതുസുരക്ഷ’ പരിഗണിച്ചാണ് നടപടിയെന്ന് സംഘാടകര്‍ അറിയിച്ചു.അതേസമയം, മുനവര്‍ ഫാറൂഖിയുടെ പരിപാടികള്‍ തുടര്‍ച്ചയായി […]

National News

ചണ്ഡിഗഢിൽ പുതിയ പാർട്ടി ഓഫീസ് തുറന്ന് അമരീന്ദർ;ബിജെപിയുമായി സഖൃം ഉടൻ

  • 6th December 2021
  • 0 Comments

ചണ്ഡിഗഢിൽ പുതിയ പാർട്ടി ഓഫീസ് തുറന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസ് വിട്ട് ഒരു മാസത്തിന് ശേഷമാണ് പുതിയ ഓഫിസ് തുറന്നിരിക്കുന്നത്.വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് തന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് മത്സരിക്കുമെന്നും, സഖ്യം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ സീറ്റ് വിഭജനത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. പഞ്ചാബ് ലോക് കോൺഗ്രസും,സുഖ്ദേവ് ദിൻഡ്സയുടെ പാർട്ടിയും,ബിജെപിയും തമ്മിൽ കൃത്യമായ സീറ്റ് വിഭജനം ഉണ്ടാകും. എന്നാൽ എത്രയെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും […]

error: Protected Content !!