Kerala News

സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് പരിഹാസ്യമായി; റിപ്പോര്‍ട്ട് തയ്യാറാക്കി വസ്തുതാന്വേഷണ സമിതി

  • 30th August 2021
  • 0 Comments

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് പരിഹാസ്യമായെന്ന് ബി.ജെ.പി വസ്തുതാന്വേഷണ സംഘം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കെ.സുരേന്ദ്രന്റെ രണ്ടിടത്ത് മത്സരിച്ച നടപടി പരിഹാസ്യമായെന്ന് കീഴ്ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയതായി വസ്തുതാന്വേഷണ സംഘം പറയുന്നത്. താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി-സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചത്. കീഴ്ഘടകങ്ങളില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നതെന്നും […]

National News

ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പ്; ബിജെപിയുമായി യാതൊരു തരത്തിലുള്ള സഖ്യവുമില്ല; അസദുദ്ദീൻ ഉവൈസി

  • 13th August 2021
  • 0 Comments

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയുമായി യാതൊരു തരത്തിലുള്ള സഖ്യവുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രസക്തിയില്ലെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. കടലിന്റ രണ്ടറ്റം ഒരിക്കലും കൂട്ടിമുട്ടാറില്ലെന്നും ഉവൈസി പറഞ്ഞു. ട്വിറ്ററിലാണ് എംപിയുടെ പ്രതികരണം. വിവിധ വിഷയങ്ങളിൽ ബിജെപി സർക്കാറിനെ വിമരക്ഷിച്ചു സംസാരിച്ച ഉവൈസി, സംസ്ഥാനത്തെ മുസ്‌ലിം സാക്ഷരതാ നിരക്ക് ഇപ്പോഴും എന്തു കൊണ്ടാണ് 58 ശതമാനം മാത്രമായിരിക്കുന്നതെന്ന് ചോദിച്ചു. കോവിഡ് കൈകാര്യം ചെയ്തതിലും യോഗി സർക്കാറിന് വീഴ്ച സംഭവിച്ചെന്നും . സംസ്ഥാനത്തെ വനിതാ സുരക്ഷ അപകടത്തിലാണെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പിൽ […]

National News

ഡൽഹിയിൽ 9 വയസ്സ്‌കാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; ബിജെപി അധ്യക്ഷനെ തടഞ്ഞ് നാട്ടുകാർ

  • 4th August 2021
  • 0 Comments

ഡൽഹിയിൽ 9 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പെൺകുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ ബിജെപി ദില്ലി അധ്യക്ഷൻ ആദേശ് ​ഗുപ്തയ്ക്ക് നേരെ ശക്തമായ പ്രതിഷേധമുണ്ടായി . നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധം നടത്തുന്ന സ്ഥലത്തേക്കാണ് ആദേശ് ​ഗുപ്ത എത്തിയത്.അദ്ദേഹം തിരിച്ചുപോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ രം​ഗത്തെത്തുകയായിരുന്നു. നേരത്തെ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എത്തിയിരുന്നു. നിയമപോരാട്ടത്തിന് എല്ലാ വിധ പിന്തുണയും അദ്ദേഹം വാ​ഗ്ദാനം ചെയ്തു. ഇതേ സമയം പോലീസുകാർക്കെതിരെ ആരോപണവുമായി കുട്ടിയുടെ രക്ഷിതാക്കൾ രംഗത്തെത്തി. […]

National News

ശിവസേനയുടെ ഹെഡ് ഓഫീസ് തകർക്കുമെന്ന് ബിജെപി എംഎല്‍എ; ”ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന ഭാഷ ആരും സംസാരിക്കരുതന്ന് ഉദ്ധവ് താക്കറെ

  • 2nd August 2021
  • 0 Comments

കഴിഞ്ഞ ദിവസമാണ് ബിജെപി എംഎല്‍എ പ്രസാദ് ലാഡ് ശിവസേനക്കെതിരെ രംഗത്തെത്തിയത്. ആവശ്യമെങ്കില്‍ സെന്‍ട്രല്‍ മുംബൈയിലെ ശിവസേന ഭവന്‍ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയുമായി ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ രംഗത്തെത്തി . ഭീഷണിപ്പെടുത്തുന്ന ഭാഷ അംഗീകരിക്കില്ലെന്നും തക്കതായ മറുപടി നല്‍കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ”ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന ഭാഷ ആരും സംസാരിക്കരുത്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പോലും സാധിക്കില്ല”-അദ്ദേഹം പറഞ്ഞു. ധപട് സെ ദാര്‍ നഹീ ലഗ്താ(അടി കിട്ടുമെന്ന ഭയമേ […]

National News

ലോക്‌സഭയുടെ അംഗസംഖ്യ 1,000 ആക്കാന്‍ ആലോചന, വിവരം ലഭിച്ചത് ബിജെപി എംപിമാരില്‍ നിന്ന്; മനീഷ് തിവാരി

  • 26th July 2021
  • 0 Comments

ലോക്സഭയുടെ അംഗസഖ്യ ആയിരമോ അതില്‍ അധികമോ ആക്കാനുള്ള ആലോചനകള്‍ നടക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ബഹുജനങ്ങളില്‍നിന്ന് അഭിപ്രായം തേടേണ്ടതുണ്ടെന്നും അതിനു ശേഷമേ ഇക്കാര്യം നടപ്പാക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനായുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് തിവാരിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. 2024-ന് മുന്‍പ്, ലോക്സഭയുടെ അംഗസംഖ്യ ആയിരമോ അതില്‍ അധികമോ ആക്കാനുള്ള നിര്‍ദേശം പരിഗണനയിലുണ്ടെന്ന് ബി.ജെ.പി. എം.പിമാരില്‍നിന്ന് വിശ്വസനീയമായ വിവരം ലഭിച്ചുവെന്ന് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. പുതിയ […]

National News

കര്‍ണാടകയില്‍ യെദിയൂരപ്പ തെറിച്ചാലും മറ്റു പാര്‍ട്ടികളില്‍ നിന്നെത്തിയവരെ കൈവിടില്ലെന്ന് ബിജെപി നേതൃത്വം

  • 24th July 2021
  • 0 Comments

മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റുമെന്ന തരത്തിലുള്ള വാര്‍ത്തകളടക്കം പുറത്തുവന്ന സാഹചര്യത്തില്‍ കര്‍ണാടക ബി.ജെ.പിയില്‍ വലിയ മാറ്റങ്ങള്‍ ഒന്നുംതന്നെ വരാന്‍ പോകുന്നില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെ കര്‍ണാടക മന്ത്രിസഭയില്‍ വലിയ അഴിച്ചുപണികള്‍ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അഥവാ മന്ത്രിഭയ്ക്കകത്ത് നേതൃമാറ്റം വന്നാല്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നും ബി.ജെ.പിയിലെത്തി മന്ത്രിസ്ഥാനം നേടിയ നേതാക്കള്‍ സുരക്ഷിതരായിരിക്കുമെന്നാണ് ബി.ജെ.പി. നേതൃത്വം പറയുന്നത്. 17 നേതാക്കളാണ് മറ്റ് പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയിലെത്തിയവരായിട്ടുള്ളത്. ബി.ജെ.പിയെ അധികാരത്തില്‍ […]

National News

യെദ്യൂരപ്പയ്ക്ക് പിന്തുണയുമായി ലിംഗായത്ത് സമുദായം; മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയാല്‍ കനത്ത തിരിച്ചടിയെന്ന് മുന്നറിയിപ്പ്

  • 22nd July 2021
  • 0 Comments

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അധികാരമൊഴിഞ്ഞേക്കുമെന്നുള്ള സൂചനകള്‍ക്കിടെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് സമുദായം. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് യെദ്യൂരപ്പയെ മാറ്റുകയാണെങ്കില്‍ അത് സംസ്ഥാനത്ത് ബിജെപിയുടെ അവസാനം കുറിക്കുന്നതായിരിക്കുമെന്നാണ് ലിംഗായത്ത് വിഭാഗം അറിയിച്ചിരിക്കുന്നത്. യെദ്യൂരപ്പയെ മാറ്റിയാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് സമുദായ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ യെദ്യൂരപ്പയെ മുന്‍നിര്‍ത്തി ഇനി അധികാരത്തില്‍ എത്തില്ലെന്നാണ് ബിജെപി കരുതുന്നത്. എംഎല്‍എയായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍, ടൂറിസം മന്ത്രി സി പി യോഗേശ്വര്‍, എംഎല്‍സി എ എച്ച് […]

National News

കേന്ദ്ര സര്‍ക്കാരിനെ കുറ്റക്കാരാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി

  • 20th July 2021
  • 0 Comments

കേന്ദ്ര സര്‍ക്കാരിനെ കുറ്റക്കാരാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിനെ ആക്ഷേപിക്കുക മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കൊവിഡ് സാഹചര്യത്തെക്കുറിച്ച് പ്രതിപക്ഷം കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയാണ്. സര്‍ക്കാരിനെ കുറ്റക്കാരാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പരാമര്‍ശിച്ചു.

Kerala News

വിശ്വാസം നഷ്ടമായി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര്‍ വിഭാഗം

ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര്‍ വിഭാഗം. പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തില്‍ വിശ്വാസം നഷ്ടമായെന്നും പരാജയത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നും എതിര്‍വിഭാഗം യോഗത്തില്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് സുരേന്ദ്രനെതിരെ ഉയര്‍ന്നത്. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപിയുടെ വളര്‍ച്ച മുരടിച്ച അവസ്ഥയാണിപ്പോള്‍. അതില്‍ മാറ്റം വരണമെങ്കില്‍ നേതൃമാറ്റം വേണം. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നയാള്‍ നേതൃസ്ഥാനത്ത് എത്തിയാല്‍ മാത്രമെ കേരളത്തില്‍ ബിജെപി മുന്നേറ്റം സാധ്യമാകൂ എന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി സംഘടിപ്പിക്കുന്ന സമരപരിപാടികളില്‍ ആളുകളുടെ […]

National News

റേഷന്‍ ഷോപ്പുകളില്‍ മോദിയുടെ ചിത്രവും സഞ്ചിയില്‍ താമരയുടെ ചിത്രവും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശവുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പതിപ്പിക്കാന്‍ നിര്‍ദേശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് പാര്‍ട്ടിയുടെ നിര്‍ദേശം. പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സൗജന്യ റേഷന്‍ വിതരണം നടക്കുന്നിടങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദേശം. റേഷന്‍ ഷോപ്പുകളില്‍ നിന്ന് വിതരണം ചെയ്യുന്ന സഞ്ചികളില്‍ താമരയുടെ ചിത്രം പതിപ്പിക്കാനും നിര്‍ദേശമുണ്ട്. ബിജെപി ജനറല്‍ സെക്രട്ടറി അര്‍ജ്ജുന്‍ സിങ്ങാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഭക്ഷ്യ പദ്ധതി […]

error: Protected Content !!