News

ട്രഷറി തട്ടിപ്പ് കേസില്‍ പ്രതിയായ ബിജു ലാലിനെ അറസ്റ്റ് ചെയ്തു

ട്രഷറി തട്ടിപ്പ് കേസില്‍ പ്രതിയായ ബിജു ലാല്‍ കീഴടങ്ങി. ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഓണ്‍ലൈന്‍ വഴി റമ്മി കളിച്ച പണം മാത്രമാണ് തന്റെ കയ്യില്‍ ഉള്ളതെന്നും ബിജുലാല്‍ പറഞ്ഞു. പത്ര വാര്‍ത്ത വന്ന പിന്നാലെയാണ് ഒളിവില്‍ പോയത്. തനിക്ക് ഇതില്‍ ഒരു പങ്കുമില്ല. തനിക്ക് തട്ടിപ്പ് നടത്തേണ്ട ആവശ്യമില്ല. അന്വേഷണം നടക്കട്ടെ എന്നും ബിജു ലാല്‍ പ്രതികരിച്ചു.

error: Protected Content !!