Kerala News

ബാലുശേരിയില്‍ സിപിഎം പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനമേറ്റു; ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്ന് സിപിഎം

  • 23rd June 2022
  • 0 Comments

കോഴിക്കോട് ബാലുശേരിയില്‍ മുപ്പതോളം പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ ജിഷ്ണുവിന് ക്രൂര മര്‍ദ്ദനമേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം നടന്നത്. എസ്ഡിപിഐ യുടെ ഫ്‌ലക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു. മര്‍ദ്ദിച്ച ശേഷം ജിഷ്ണുവിന്റെ കൈയില്‍ സംഘം വാള്‍ പിടിപ്പിച്ചു. പാര്‍ട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചെന്നും സിപിഎം ആരോപിക്കുന്നു. ഒരു മണിയോടെ ജീഷ്ണുവിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ച സംഘം മൂന്ന് മണിയോടെയാണ് ബാലുശ്ശേരി പോലീസിനെ ഏല്‍പ്പിച്ചത്. താലൂക്ക് […]

Kerala News

ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വന്‍ തീപിടിത്തം, ഫര്‍ണിച്ചര്‍ കടയും, ടയര്‍ കടയും കത്തിനശിച്ചു

ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വന്‍ തീപിടിത്തം. ഫര്‍ണിച്ചര്‍ കടയും, ടയര്‍ കടയും പൂര്‍ണ്ണമായും കത്തിനശിച്ചു. വീട് പണിക്കായി നിര്‍മ്മിച്ച കട്ടിള, ജനല്‍, മറ്റ് ഫര്‍ണിച്ചര്‍ സാധനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയാണ് കത്തിനശിച്ചത്. ബംഗളൂരുവിലേക്ക് കയറ്റി കൊണ്ടുപോവാനുള്ള ടയറാണ് കത്തിയത്. തൊട്ടപ്പുറത്തുള്ള പെട്രോള്‍ പമ്പിലേക്ക് തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, വേണ്ട ക്രമീകരണങ്ങള്‍ നടത്തി തീ പിടുത്തം തടയുകയായിരുന്നു. സമീപത്തെ വീട്ടമ്മയാണ് തീപടരുന്നത് കണ്ടത്. ഉടന്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും അറിയിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ തീ പടര്‍ന്നത്. ഒമ്പത് യൂണിറ്റ് […]

error: Protected Content !!