Kerala News

ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യക്കുപ്പിക്കുള്ളിൽ ചിലന്തി;വാങ്ങിയയാൾ തിരികെ ഏൽപ്പിച്ചു

  • 9th December 2022
  • 0 Comments

മദ്യക്കുപ്പിക്കുള്ളിൽ എട്ടുകാലിയെ കണ്ടെത്തി.തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യ കുപ്പിക്കുള്ളിൽ ആണ് ചിലന്തിയെ കണ്ടെത്തിയത്. വാങ്ങിയ ആൾ തിരികെ ഷോപ്പിൽ ഏൽപ്പിച്ചു.കഴിഞ്ഞ ദിവസം മദ്യം വാങ്ങിയ ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ബെക്കാർഡി ലെമൻ എന്ന ബ്രാൻഡിലുള്ള മദ്യത്തിലാണ് ചിലന്തിയെ കണ്ടെത്തിയത്. മദ്യം വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇത് കണ്ടത്. തുടർന്ന് മദ്യംക്കുപ്പി പൊട്ടിക്കാതെ തന്നെ വാങ്ങിയ ഔട്ട്ലെറ്റിൽ തിരികെ ഏൽപ്പിച്ചു.ബാച്ചിൽ ഉൾപ്പെട്ട മറ്റ് മദ്യക്കുപ്പികൾ വിൽപന നടത്തുന്നതായും പരാതിയുണ്ട്.

error: Protected Content !!