Kerala News

അകന്നുകഴിയുന്ന ഭാര്യയെ വീട്ടിലെത്തി കൊല്ലാൻ ശ്രമം;കൈകള്‍ വെട്ടിമാറ്റി,മുടി മുറിച്ചു;യുവാവ് പിടിയില്‍

  • 18th September 2022
  • 0 Comments

പിരിഞ്ഞ് കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ യുവാവ് പിടിയില്‍. ഏഴംകുളം സ്വദേശി സന്തോഷിനെയാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സന്തോഷ് ഭാര്യ വിദ്യയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. കലഞ്ഞൂരിലെ വീട്ടില്‍ താമസിക്കുകയായിരുന്ന വിദ്യയുടെ രണ്ട് കൈകളും ഇയാള്‍ വടിവാള്‍ കൊണ്ട് വെട്ടിമാറ്റി. തലമുടിയും മുറിച്ചെടുത്തു. തലയിലും വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് വിദ്യയുടെ പിതാവ് വിജയനെയും ആക്രമിച്ചു. വിജയന്റെ പുറത്താണ് വെട്ടേറ്റത്. വിദ്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ സന്തോഷ് വടിവാളുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ കയറിയത് അടുക്കള […]

error: Protected Content !!