National

ചേംബറിൽ വച്ച് കടന്നുപിടിച്ചു; ജില്ലാ ജഡ്ജിക്കെതിരെ പരാതിയുമായി അഭിഭാഷക

  • 28th March 2023
  • 0 Comments

കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെ പരാതിയുമായി യുവ അഭിഭാഷക. ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകയാണ് പരാതിക്കാരി. ചേംബറിൽ വച്ച് കടന്നുപിടിച്ചെന്നാണ് പരാതി.പുറത്തുപറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി പറയുന്നു. സംഭവത്തില്‍ ‍ലക്ഷദ്വീപ് ബാർ അസോസിയേഷൻ പ്രതിഷേധിക്കും. മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്ക് വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതു തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയിൽ […]

Kerala

കള്ളുഷാപ്പിലിരുന്ന് കള്ളുകുടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു, യുവതിക്ക് എട്ടിന്റെ പണി

  • 24th March 2023
  • 0 Comments

തൃശൂർ: കള്ളുഷാപ്പിലിരുന്ന് കള്ളുകുടിക്കുന്ന വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചേർപ്പ് സ്വദേശിനിയായ യുവതിയെ അറസ്റ്റ് ചെയ്തത്. ‘മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചു എന്ന കാരണാത്താലാണ് എക്സൈസ് നടപടി. കുണ്ടോളിക്കടവ് ഷാപ്പിൽ നിന്ന് യുവതി പകർത്തിയ വീഡിയോ ദൃശ്യമാണ് നപടിക്ക് കാരണമായത്. മദ്യപാനം പ്രോത്സാഹിപ്പിക്കൽ, മദ്യ ഉപയോഗത്തിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവ തടയാൻ അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പു ചുമത്തിയാണ് അറസ്റ്റ്. സിനിമയിലടക്കം മദ്യപാന രംഗങ്ങൾ നിയമപരമായ മുന്നറിയിപ്പില്ലാതെ […]

Trending

വിമാനത്തില്‍ മദ്യപിച്ച് ബഹളം: 2 യാത്രക്കാര്‍ അറസ്റ്റില്‍

  • 23rd March 2023
  • 0 Comments

മുബൈ ∙ ദുബായില്‍ നിന്നും മുംബൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് യാത്രക്കാര്‍ക്കെതിരെ കേസ്. ഇന്‍ഡിഗോ വിമാനത്തില്‍ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് അറസ്റ്റിലായത്. ദുബായിൽ ഒരുവർഷം ജോലി ചെയ്തതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ സന്തോഷത്തിലായിരുന്നു ഇരുവരും. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയ ഇവര്‍ അവധി ആഘോഷത്തിന്റെ ഭാഗമായി വിമാനത്തിനുള്ളില്‍ വച്ച് തന്നെ കുപ്പിയിലെ പകുതിയോളം മദ്യം കുടിച്ചുവെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് ലക്കുകെട്ടതോടെ വിമാനത്തിലെ ജീവനക്കാരോടും സഹയാത്രക്കാരോടും […]

Trending

ജില്ലാ കോടതി വളപ്പിൽ ഭാര്യയ്ക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം

  • 23rd March 2023
  • 0 Comments

കോയമ്പത്തൂർ∙ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ജില്ലാ കോടതി വളപ്പിൽ ഭാര്യയ്ക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം. യുവതിക്കൊപ്പം രണ്ടു അഭിഭാഷകർക്കുകൂടി പരുക്കേറ്റു. ഭർത്താവ് ശിവകുമാറിനെ ഒരു സംഘം അഭിഭാഷകർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഒരു കേസിന്റെ വാദം കേൾക്കാനായിരുന്നു കവിത ഇന്നു കോടതിയിൽ എത്തിയത്. കവിതയെയും പരുക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

കൂടത്തായി കൊലക്കേസ്: ജോളി ജോസഫ് തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നതായി സാക്ഷിമൊഴി

  • 22nd March 2023
  • 0 Comments

കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നതായി സാക്ഷിമൊഴി. റോയി തോമസിന്‍റെ അമ്മ അന്നമ്മ തോമസിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയും കൊന്നത് താനാണെന്ന് ജോളി വെളിപ്പെടുത്തിയിരുന്നുവെന്നാണ് മൊഴി. ജോളി ജോസഫിന്‍റെ ഉറ്റസുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായിരുന്ന പി.എ. ജോണ്‍സണ്‍ ആണ് റോയ് വധക്കേസിലെ സാക്ഷി വിസ്താരത്തിനിടെ ഇക്കാര്യങ്ങള്‍ കോടതി മുമ്പാകെ മൊഴി നല്‍കിയത്. അന്വേഷണത്തിനായി പോലീസ് കല്ലറകള്‍ തുറക്കുന്നതിനു മുമ്പ് മൃതദേഹാവശിഷ്ടങ്ങള്‍ കല്ലറയില്‍ നിന്നു മാറ്റാന്‍ സഹായിക്കണമെന്നു ജോളി […]

National News

വിവാഹിതയോടൊപ്പം ഒളിച്ചോടി; യുവാവിന്റെ മൂക്ക് മുറിച്ച് യുവതിയുടെ അച്ഛനും സഹോദരങ്ങളും

  • 21st March 2023
  • 0 Comments

വിവാഹിതയായ യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ചു. സംഭവത്തിൽ യുവതിയുടെ അച്ഛനും സഹോദരങ്ങളുമടക്കം അറസ്റ്റിൽ. സംഭവത്തിന്റെ വീഡിയോ ഇവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം നടന്നത്. 25 കാരനായ ഹമീദ് ഖാൻ യുവതിയുമൊത്ത് ജനുവരിയിലാണ് ഒളിച്ചോടിയത്. തുടർന്ന് ഇവർ താമസിച്ചിരുന്ന അജ്മീറിലെവീട്ടിൽ അതിക്രമിച്ചു കയറിയ അച്ഛനും സഹോദരങ്ങളും യുവാവിനെ താടി കൊണ്ട് പോകുകയായിരുന്നു എന്ന് ഹമീദ് നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് യുവാവിനെ ക്രൂരമായിആക്രമിച്ച് മൂക്ക് മുറിച്ചു മാറ്റുകയായിരുന്നു. ശേഷം പ്രതികൾ ഇയാളെ വഴിയിൽ ഉപേക്ഷിച്ചു. […]

National

ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ, ലൈംഗികാതിക്രമ കേസിൽ പ്രതിയായ വൈദികൻ പിടിയിൽ

  • 21st March 2023
  • 0 Comments

നാഗർകോവിൽ: ലൈംഗികാതിക്രമ കേസിൽ പ്രതിയായ യുവ വൈദികനെ പിടികൂടിയത് ഫാം ഹൗസിൽ ഒളിവിൽ കഴിയുന്നതിനിടെയെന്നു സൂചന. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് വൈദികനായ കന്യാകുമാരി കൊല്ലങ്കോട് ഫാത്തിമ നഗർ സ്വദേശി ബെനഡിക്ട് ആൻ്റോ (29) പിടിയിലായത്. നാഗർകോവിലിലെ ഫാം ഹൗസ് പരിസരത്തുനിന്നു തിങ്കളാഴ്ച രാവിലെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ലൈംഗികാതിക്രമത്തിന് ഇരയായ യുവതി പോലീസിൽ പരാതി നൽകിയതിനെ തുടർന്നു പ്രതി ഒളിവിൽ പോകുകയായിരുന്നു. ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായ യുവതിയാണ് യുവ വൈദികനെതിരെ പോലീസിനെ സമീപിച്ചത്. തക്കലയ്ക്കടത്തുള്ള […]

Kerala

അശ്ലീല കമന്റോടെ റെയിൽവേ ശുചിമുറിയിൽ പേരും നമ്പറും, യുവതിയുടെ പരിശ്രമത്തിൽ 5 വർഷത്തിനുശേഷം ആളെ കണ്ടെത്തി

  • 21st March 2023
  • 0 Comments

തിരുവനന്തപുരം ∙ പേരും ഫോൺ നമ്പരും അശ്ലീല കമന്റോടെ റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ഭിത്തിയിൽ എഴുതിവച്ചയാളെ കണ്ടെത്താൻ 5 വർഷം തെളിവു ശേഖരണവും നിയമപോരാട്ടവും നടത്തിയ വനിതയ്ക്കു ഒടുവിൽ ജയം. കേസിൽ പൊലീസ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തു നേരത്തേ താമസിച്ചിരുന്ന വീട്ടമ്മയാണ് പരാതിക്കാരി. 2018 മേയ് നാലു മുതൽ അശ്ലീല സംഭാഷണവുമായി ഫോൺ വിളികൾ പതിവായതോടെയാണ് പരാതിക്കാരി സംഭവം അന്വേഷിക്കുന്നത്. ഇങ്ങനെ വിളിച്ചൊരാളാണ് സൗത്ത് റെയിൽവേ സ്റ്റേഷന്റെ […]

Kerala

എംഡിഎംഎയുമായി നടി പിടിയിൽ

  • 21st March 2023
  • 0 Comments

എറണാകുളം∙ തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പന നടത്തിയിരുന്ന നാടക നടിയായ യുവതി പൊലീസിന്‍റെ പിടിയിൽ. കഴക്കൂട്ടം സ്വദേശിനി അഞ്ജുവാണ് പിടിയിലായത്. 56 ഗ്രാം എംഡിഎംഎയുമായാണ് പിടിയിലായത്. സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംക്‌ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു സംഘം. കെട്ടിടത്തിലെ മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേനയാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്. പൊലീസിനെ കണ്ടതോടെ ഓടിയ ഷമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെട്ടു. ഇതോടെ സംശയം […]

Kerala Local

ഒറിജിനലിനെ വെല്ലുന്ന സ്വർണം….89500 രൂപ സ്വന്തമാക്കി…മുക്ക്പണ്ടം വെച്ച് പണം തട്ടി കേസിലെ പ്രതി അറസ്റ്റിൽ

  • 20th March 2023
  • 0 Comments

കുന്ദമംഗലം: കാരന്തൂർ ചാത്താംകണ്ടത്തിൽ ഫൈനാൻസിയേഴ്സ് എന്ന ധനകാര്യ സ്ഥാപനത്തിൽ മുക്ക് പണ്ടം പണയം വെച്ച പണം തട്ടി കേസിലെ പ്രതി പിടിയിൽ.ചേളന്നൂർ സ്വദേശിയായ ഉള്ളാടം വീട്ടിലെ ബിജു യു വി(38) ണ് പിടിയിലായത്. 14-7-2020ൽ സ്വർണമെന്ന വ്യാജേന 24.1 ഗ്രാം തൂക്കമുള്ള 3 വളകൾ പണയം വെച്ച് 89500 രൂപ ഇയാൾ കൈക്കലാക്കിയിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ലോൺ തിരിച്ചടക്കാത്തതിനെ കുറിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം വ്യാജമാണെന്ന് മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും പ്രതി പലസ്ഥലങ്ങളിലായി […]

error: Protected Content !!