Kerala News

വയോധികയായ അമ്മയ്ക്കുനേരെ മദ്യലഹരിയില്‍ തെറിവിളി; പൊലീസിന് സസ്‌പെൻഷൻ

  • 16th April 2023
  • 0 Comments

കണ്ണൂര്‍∙: മകനെ ജാമ്യത്തില്‍ ഇറക്കാന്‍ വന്ന വയോധികയായ അമ്മയ്ക്കുനേരെ ധര്‍മടം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ അനീതി. വയോധികയെ അസഭ്യം പറയുകയും ഇവർ വന്ന വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തെന്ന് പരാതി. അമ്മയെ എസ്എച്ച്‌ഒ തള്ളിയിട്ടെന്നും കുടുംബം ആരോപിക്കുന്നു. ധര്‍മടം സ്റ്റേഷനിലെ എസ്എച്ച്ഒ കെ.സ്മിതേഷിനെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപിച്ചാണ് മകനായ അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അതിനിടെ, പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സ്മിതേഷിനെ സസ്പെൻഡ് ചെയ്തു. […]

Kerala

ഉള്ളിയേരി വാഹനം ഓടിക്കുമ്പോൾ പൊടിപാറിയതിനെ ചൊല്ലി തർക്കം: വീടിനു തീയിട്ട യുവാവ് അറസ്റ്റിൽ

  • 14th April 2023
  • 0 Comments

കോഴിക്കോട് ∙ ഉള്ളിയേരി തെരുവത്ത് കടവിൽ വീടാക്രമിച്ച കേസിലെ പ്രതി പിടിയിൽ. ഉള്ളിയേരി പുതുവയൽകുനി സ്വദേശി ഫായിസ് (25) ആണ് പിടിയിലായത്. മലപ്പുറം അരീക്കോടുള്ള ലോഡ്ജിൽ വച്ചാണ് അത്തോളി പൊലീസ് ഇയാളെ പിടികൂടിയത്. മാർച്ച് 10ന് തെരുവത്ത് കടവിൽ യൂസഫിന്റെ വീടിന് ഫായിസ് തീയിടുകയായിരുന്നു. യൂസഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ പൊടി പാറിയെന്നാരോപിച്ച് തർക്കമുണ്ടായി. ഇതിൽ യൂസഫ് ഇടപെട്ടതിനെ തുടർന്നാണ് ഫായിസ് വീട് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടിലെ കസേരകളും മറ്റും കിണറ്റിലേക്ക് വലിച്ചെറിയുകയും […]

Kerala

കരിപ്പൂർ വിമാനത്താവളം വഴി 58 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി പിടിയിൽ

  • 14th April 2023
  • 0 Comments

മലപ്പുറം: ഷാര്‍ജയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് 58 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഷാര്‍ജയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശ് (30) ആണ് പോലീസിന്റെ പിടിയിലായത്.957.2 ഗ്രാം സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. 957.2 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ 4 കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഷാര്‍ജയില്‍ നിന്നും 3.15ന് എയര്‍ ഇന്ത്യ […]

Kerala News

മാരക ലഹരി വസ്തുക്കളുമായികുന്ദമംഗലം പോലീസ് രണ്ട് പേരെ പിടികൂടി

  • 10th April 2023
  • 0 Comments

മാരക ലഹരി വസ്തുവുമായി രണ്ടു പേരെ കുന്ദമംഗലം പോലീസ് പിടികൂടി. ഇവരിൽ നിന്ന് 380 ഗ്രാം എംഡി എം എ പിടിച്ചെടുത്തു. കോഴിക്കോട് മുക്കം സ്വദേശി നസ്ലിൻ മുഹമ്മദ് കിളിക്കോട്ട് തടായിൽ കൊടിയത്തൂർ, ശഹാദ് കെ.പി , എന്നിവരെയാണ് പിടികൂടിയത്. ഇവർ വ്യാപകമായി ലഹരി കടത്തുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. ലഹരി കടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ഇവർക്ക് ലഹരി കടത്തിലെ വലിയ കണ്ണികളുമായി ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന […]

Kerala News

കൃത്യം നടത്തിയത് ഒറ്റയ്ക്ക്, ടിക്കറ്റ് എടുക്കാതെ തിരിച്ച് യാത്ര; മൊഴികൾ പലതും നുണ

  • 6th April 2023
  • 0 Comments

കോഴിക്കോട് ∙ ട്രെയിനിൽ തീവയ്ക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റയ്ക്കാണെന്ന് പ്രതി ഷാറുഖ് സെയ്ഫി. തീയിട്ടശേഷം കേരളംവിട്ടത് കണ്ണൂരിൽനിന്ന് മരുസാഗർ എക്സ്പ്രസിലാണ്. ടിക്കറ്റ് എടുക്കാതെ ജനറൽ കംപാർട്മെന്റിൽ മുഖം മറച്ചിരുന്നു. സഹയാത്രക്കാർ ശ്രദ്ധിച്ചപ്പോൾ മറ്റ് ബോഗികളിലേക്ക് മാറി യാത്ര തുടർന്നെന്ന് ഷാറുഖ് മൊഴി നൽകി. അതേസമയം, ഷാറുഖ് സെയ്ഫിയുടെ മൊഴികൾ പലതും നുണയാണെന്ന നിഗമനത്തിൽ പൊലീസ്.ആക്രമണം എന്തിനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. കേരളത്തെക്കുറിച്ച് കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയിലേക്കെത്തിച്ച ബുക്കിൽ എഴുതിയിരുന്നത് ലക്ഷ്യമിട്ട റെയിൽവേ സ്റ്റേഷനുകളെപ്പറ്റിയാണ്.

National

പെൺകുട്ടിയെ കള്ളം പറഞ്ഞ് വിവാഹം കഴിച്ചു; അധ്യാപകൻ പിടിയിൽ

  • 2nd April 2023
  • 0 Comments

ചിറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ച അധ്യാപകൻ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഗംഗാവരം മണ്ഡല്‍ മേഖലയിൽ ചലപതി (33) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. 12-ാം ക്ലാസ് വിദ്യാർഥിനിയായ പതിനേഴുകാരിയെയാണ് വിവാഹം കഴിച്ചത്. ബുധനാഴ്ച അവസാന പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോയി. താൻ സത്യസന്ധനാണെന്നും വിശ്വസിക്കണമെന്നും പ്രതി പെൺകുട്ടിയോട് പറഞ്ഞു. തിരുപ്പതിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി. തുടർന്ന് ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത […]

National News

പ്രധാന മന്ത്രിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ;എട്ട് പേർ അറസ്റ്റിൽ

  • 31st March 2023
  • 0 Comments

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ. മോദി ഹഠാവോ ദേശ് ബച്ചാവോ’ എന്നെഴുതിയ പോസ്റ്ററുകൾ അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. അതേ സമയം പോസ്റ്റർ പതിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആം ആദ്മി പാർട്ടി നരേന്ദ്ര മോദിക്കെതിരെ രാജ്യ വ്യാപകമായി പോസ്റ്റർപ്രചരണം ആരംഭിച്ചതിന് തൊട്ടു പിന്നാലെ ആണ് അറസ്റ്റ്.സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എഎപിയുടെ “മോദി ഹഠാവോ, ദേശ് ബച്ചാവോ” […]

Kerala

സൂര്യഗായത്രി കൊലക്കേസ്: വിധി കേള്‍ക്കാന്‍ ഭിന്നശേഷിക്കാരിയായ മാതാപിതാക്കള്‍

  • 31st March 2023
  • 0 Comments

തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂര്‍ ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്ന്. സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടില്‍ അരുണി (20) നെ കോടതി ഇന്നലെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കൊലപാതകം, കൊലപാതകശ്രമം, കൈയേറ്റം, കുറ്റകരമായ ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ. വിഷ്ണു പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിധി കേള്‍ക്കാനായി സൂര്യഗായത്രിയുടെ പിതാവ് കെ.ശിവദാസനും മാതാവ് എ.വത്സലയും ഇന്ന് കോടതിയില്‍ എത്തും. ഭിന്നശേഷിക്കാരിയായ മാതാവിനും പിതാവിനും […]

Kerala

കസ്റ്റഡി മരണം: സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, എസ്ഐക്ക് സസ്പെൻഷൻ

  • 29th March 2023
  • 0 Comments

കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനത്ത് പോലീസ് കസ്റ്റഡി മരണത്തിൽ അന്വേഷണം തുടരുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. ഹിൽ പാലസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. മരിച്ച മനോഹരനെ എസ് ഐ അടിച്ചതായി തെളിഞ്ഞത് കൊണ്ടാണ് സസ്പെൻഡ് ചെയ്തത്. അതേസമയം ഒപ്പമുണ്ടായിരുന്ന പോലീസുകാർ മർദ്ദിച്ചതായി തെളിവില്ല എന്നും കമ്മീഷണർ പറഞ്ഞു. കസ്റ്റഡി മരണ കേസിൽ സാക്ഷികളുടെ മൊഴികളില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. അതേസമയം കസ്റ്റഡിയിൽ മരിച്ച മനോഹരന്‍റെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. […]

Kerala

സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ കവര്‍ന്നു: രണ്ടുപേര്‍ പോലീസ് പിടിയിൽ

  • 29th March 2023
  • 0 Comments

പാലക്കാട്∙ മീനാക്ഷിപുരത്ത് സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.സിപിഎം അത്തിമണി ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീജിത്ത്(28), ഡിവൈഎഫ്ഐ പ്രവര്‍ത്തകനും നൂറണി സ്വദേശിയുമായബവീര്‍(31) എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. പുതുക്കാട് സ്വദേശിയായ വ്യാപാരി, മധുരയില്‍നിന്നു സ്വര്‍ണവുമായി തൃശൂരിലേക്കു പോകുന്നതിനിടയിലായിരുന്നു ബസിനു മുന്നില്‍ കാര്‍ നിര്‍ത്തി മാര്‍ഗതടസം സൃഷ്ടിച്ചുള്ള കവര്‍ച്ച.സ്വര്‍ണം കൈക്കലാക്കിയശേഷം വ്യാപാരിയെ ആളൊഴിഞ്ഞ പ്രദേശത്തു റോഡില്‍ ഉപേക്ഷിച്ചു കാറിലെത്തിയവര്‍‌ തമിഴ്നാട് ഭാഗത്തേക്കു രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന നാലുപേരെക്കൂടി […]

error: Protected Content !!