Kerala

കക്കാടംപൊയിൽ ഭാഗത്ത് എക്‌സൈസ് റെയിഡ്: വ്യാജ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1400 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

താമരശ്ശേരി :കൂടരഞ്ഞി വില്ലേജിൽ, കക്കാടംപൊയിൽ ഭാഗത്തു നടത്തിയ റെയ്ഡില്‍ വ്യാജ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1400 ലിറ്റർ വാഷ് കണ്ടെത്തി എക്‌സൈസ് നശിപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ. എം പ്രവേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉടമസ്ഥനില്ലാത്ത നിലയിൽ ബാരലുകളിൽ സൂക്ഷിച്ചുവെച്ച ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 1400 ലിറ്റർ വാഷ് കണ്ടത്തിയത്. സംഭവത്തിൽ എക്‌സൈസ് കേസെടുത്ത് പ്രതികളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുരേഷ് ബാബു , സിഇഒ നൗഷീർ ടി വി ,ഡ്രൈവർ രാജൻ […]

Kerala

താനൂർ ബോട്ട് അപകടം; പ്രതിയുടെ സഹോദരനും അയൽവാസിയും കൊച്ചിയിൽ കസ്റ്റഡിയിൽ

മലപ്പുറം∙ താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്റെ മൊബൈൽ ഫോണും വാഹനവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിനുള്ളിൽ ആൾക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസർ വീട്ടിലില്ലെന്നാണ് നാട്ടുകാർ പറയുന്നത്. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. ദീര്‍ഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് […]

Kerala

എംഡിഎംഎ: യുവാക്കൾ ജയിലില്‍ കിടന്നത് 88 ദിവസം, പരിശോധന ഫലം വന്നപ്പോൾ ഞെട്ടി

മലപ്പുറം: മേലാറ്റൂരിൽ നാലു യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ കേസിൽ വഴിത്തിരിവ്. നാലു യുവാക്കള്‍ 88 ദിവസം ജയിലില്‍ കിടന്ന ഈ കേസിൽ, കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടു തവണ ലാബുകളിൽ പരിശോധിച്ചെങ്കിലും പിടിച്ചത് എംഡിഎംഎ അല്ലെന്ന റിപ്പോർട്ടാണ് ലഭിച്ചത്. ഇനി മൂന്നാമതൊരു ലാബിൽക്കൂടി പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം. മലപ്പുറം മേലാറ്റൂര്‍ പൊലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ […]

Kerala

അശ്വതി അച്ചു, അനുശ്രീ അനു തുടങ്ങിയ പേരുകൾ, വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി തട്ടിപ്പ്; ഒടുവിൽ അറസ്റ്റ്

നെയ്യാറ്റിൻകര (തിരുവനന്തപുരം) ∙ അശ്വതി അച്ചു, അനുശ്രീ അനു തുടങ്ങിയ പേരുകളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന യുവതിയാണ് കഴിഞ്ഞ ദിവസം പൂവാർ പൊലീസ് അറസ്റ്റ് ചെയ്ത കൊല്ലം ശൂരനാട് സ്വദേശി അശ്വതി (32). സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന മറ്റു പെൺകുട്ടികളുടെ ഫോട്ടോ തട്ടിപ്പിനായി ഇവർ ഉപയോഗിക്കുന്നതായി മുൻപും പരാതി ഉയർന്നിരുന്നു. പൊലീസുകാരെ ഉൾപ്പെടെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടുന്ന ഇവരെ, പൂവാർ പാമ്പുകാല സ്വദേശിയായ മധ്യവയസ്കനെ വിവാഹവാഗ്ദാനം നൽകി […]

Kerala

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ബിജെപി കൗൺസിലർ പിടിയിൽ

തിരുവനന്തപുരം: കുണ്ടമൺകടവിലെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ. തിരുവനന്തപുരം പിടിപി നഗർ വാർഡ് കൗൺസിലർ വി.ജി.ഗിരികുമാറാണ് അറസ്റ്റിലായത്. ഗിരികുമാറിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിനു തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. ചോദ്യം ചെയ്യലിനു വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍പ് പിടിയിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തേ ആർ‌എസ്എസ് പ്രവർത്തകനായ കരുമംകുളം സ്വദേശി ശബരിയെ അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ രാത്രിയാണ് ശബരിയെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.ആശ്രമം കത്തിച്ച ദിവസം ശബരി നേരിട്ടെത്തിയതായി […]

National News

ലഹരിമരുന്ന് ഒളിപ്പിച്ച സംഭവം: നടി ക്രിസാൻ പെരേര ജയിൽമോചിതയായി

  • 27th April 2023
  • 0 Comments

മുംബൈ:ലഹരിമരുന്ന് കൈവശം വെച്ച സംഭവത്തിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേര ബുധനാഴ്ച ജയിൽമോചിതയായി. 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലേക്കു തിരിക്കും. ക്രിസാനിനെ കുടുക്കിയതാണെന്ന് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആന്റണി പോൾ, രാജേഷ് ബോബത്ത (രവി) എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രോഫിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരിമരുന്ന്. ഏപ്രിൽ ഒന്നിനാണ് ക്രിസാനിനെ ഷാർജയിലെ ജയിലിൽ അടച്ചത്. രാജ്യാന്തര വെബ്സീരീസിന്റെ ഓഡിഷനായി ഷാർയിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് രാജേഷ് ക്രിസാനിനെ സമീപിച്ചത്. പോകുമ്പോൾ ഓഡിഷന്റെ […]

National News

വാരിസ് പഞ്ചാബ് ദേ നേതാവും ഖലിസ്ഥാന്‍ അനുഭാവിയുമായ അമൃതപാല്‍ സിങ്‌ അറസ്റ്റിൽ

  • 23rd April 2023
  • 0 Comments

ചണ്ഡിഗഡ്: വാരിസ് പഞ്ചാബ് ദേ നേതാവും ഖലിസ്ഥാന്‍ അനുഭാവിയുമായ അമൃതപാല്‍ സിങ്‌ പിടിയില്‍. മോഗ ജില്ലയില്‍ അമൃതപാലിനെ പിടികൂടി ലെ അറസ്റ്റ് ചെയ്തതായി പൊലീസ് ഇന്ത്യന്‍ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു. ‘അമൃത്പാല്‍ കീഴടങ്ങി, പൊലീസ് അറസ്റ്റ് ചെയ്തു,’ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല്ലപ്പെട്ട തീവ്രവാദി ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ ജന്മഗ്രാമമായ മോഗയിലെ റോഡ് ഗ്രാമത്തിലെ ഗുരുദ്വാര ജനം ആസ്ഥാന്‍ സന്ത് ഖല്‍സയില്‍ നിന്നാണ് മാര്‍ച്ച് 18 മുതല്‍ ഒളിവിലുള്ള അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്. നേരത്തെ, […]

Kerala

കളഞ്ഞു പോയ എടിഎം ഉപയോഗിച്ച് 10,000 രൂപ പിൻവലിച്ചു, സിസിടിവി ദൃശ്യങ്ങൾ പണിയായി, യുവാവ് അറസ്റ്റിൽ

  • 21st April 2023
  • 0 Comments

കൊല്ലം∙ കടയ്ക്കലില്‍ സുഹൃത്തിന്റെ എടിഎം കാര്‍‍ഡ് തട്ടിയെടുത്ത് പണം പിൻവലിച്ച യുവാവ് അറസ്റ്റിൽ. കോട്ടപ്പുറം സ്വദേശിയായ ദീപുവാണ് അറസ്റ്റിലായത്. സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് ദീപു പണം തട്ടിയെടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞദിവസം ബിനു തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടയിൽ എടിഎം കാർ‍ഡ് താഴെ വീണിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ദീപു എടിഎം കാര്‍‌ഡ് എടുക്കുകയും അതിൽ എഴുതിയിരുന്ന പിൻനമ്പർ ഉപയോഗിച്ച് പണം പിന്‍വലിക്കുകയുമായിരുന്നു. 10,000 രൂപയാണ് കൈക്കലാക്കിയത്. എടിഎം കാര്‍ഡ് […]

Kerala News

കോഴിക്കോട് ചികിത്സക്കെത്തിയ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം: ശിശുരോ​ഗവിദ​ഗ്ധൻ അറസ്റ്റിൽ

  • 19th April 2023
  • 0 Comments

കോഴിക്കോട്: ചികിത്സയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റിലായി. കോഴിക്കോട്ടെ മുതിര്‍ന്ന ശിശുരോഗവിദഗ്ധന്‍ ചേവരമ്പലം ഗോള്‍ഫ്‌ലിങ്ക് റോഡ് മേഘമല്‍ഹാറില്‍ ഡോ. സിഎം അബൂബക്കര്‍ (78) നെയാണ് കസബ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോഴിക്കോട് അഞ്ചാം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ ചാലപ്പുറത്തുള്ള ഡോക്ട്‌ടേഴ്‌സ് ക്ലിനിക്കില്‍ വച്ച് ഏപ്രില്‍ 11, 17 തീയതികളായിരുന്നു കേസിനാസ്പദമായ സംഭവം. പതിനഞ്ചുകാരിയായ […]

Kerala Local News

മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു അന്വേഷണം, പന്തീരങ്കാവിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ

  • 18th April 2023
  • 0 Comments

കോഴിക്കോട്: ജാര്‍ഖണ്ഡില്‍ നിന്നുള്ള മാവോയിസ്റ്റ് അനുകൂല സംഘടനാ നേതാവിനെ കോഴിക്കോട്ട് നിന്നും പിടികൂടി. ഇവിടെ അതിഥി തൊഴിലാളിയായി കഴിയുകയായിരുന്ന അജയ് ഒറോൺ (27) എന്നയാളെയാണ് ജാര്‍ഖണ്ഡ് പോലീസും പന്തീരാങ്കാവ് പോലീസും സംയുക്തമായി പിടികൂടിയത്. ജാര്‍ഖണ്ഡിലെ ദാബാ ജില്ലയില്‍ നിന്നുള്ളയാളാണ് അജയ്. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നിരോധിത സംഘടനയിലെ സജീവ അംഗമാണ് ഇയാള്‍. സംഘടനയുടെ ഏരിയാ കമാന്‍ഡറാണ് ഇയാളെന്നും വിവരമുണ്ട്.2019ല്‍ ബിഷ്ണുപൂര്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ജാര്‍ഖണ്ഡ് പോലീസ് […]

error: Protected Content !!