Kerala Local

പൂവും കായും വിരിയുന്നത് കാണാൻ വീട്ടിൽ കഞ്ചാവുചെടി കുഴിച്ചിട്ട യുവാവ് അറസ്റ്റിൽ

കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാൻ വീട്ടിൽ കഞ്ചാവുചെടി കുഴിച്ചിട്ട യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കരിങ്കല്ലത്താണി പെട്രോൾ പമ്പിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ സിഐ പ്രേം ജിത്തിന്റെയും എസ്ഐ ഷിജോ തങ്കച്ചന്റെയും നേതൃത്തിലുള്ള പൊലീസ് സംഘമാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്നും 125 ​ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. നിലവിൽ പ്രതിക്ക് കഞ്ചാവുമായി ബന്ധപെട്ട് […]

Kerala News

കാസർഗോഡ് വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയെ ബലാത്സം​ഗം ചെയ്തു, യുവാവ് അറസ്റ്റിൽ

കാസർഗോഡ്: ഒരു വര്‍ഷം മുമ്പ് നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി കെ ശ്രീജു എന്ന കെ ശ്രീനിവാസനെ (29) യാണ് ചന്തേര ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍ അറസ്റ്റ് ചെയ്തത്. വരന്റെ സ്വഭാവ ദൂഷ്യമറിഞ്ഞതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറിയ വിവരം അറിഞ്ഞു പ്രകോപിതനായ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് 25ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. […]

Kerala Local

പതിമംഗലത്ത് പ്രാണോ ഓട്ടോ മോട്ടിവ് സ്ഥാപനത്തിൻെറ മറവിൽ തട്ടിപ്പ്; കുന്ദമംഗലം സ്വദേശി തട്ടിയെടുത്തത് ഒരു കോടിയിൽ അധികം രൂപ

കുന്ദമംഗലം: റിപ്പയറിംങ്ങിന് കൊണ്ടുവരുന്ന വണ്ടികളുടെ നമ്പർ പ്ലേറ്റ് മാറ്റി മറിച്ച് വിൽപ്പന. യുവാവ് തട്ടിയെടുത്തത് ഒരു കോടിയിൽ അധികം രൂപ. കോഴിക്കോട് ജില്ലയിലെ പതിമംഗലത്ത് പ്രാണോ ഓട്ടോ മോട്ടിവ് എന്ന സ്ഥാപനത്തിൻെറ മറവിൽ വൻ വാഹന തട്ടിപ്പ്. സംഭവത്തിൽ പ്രാണോ ഓട്ടോ മോട്ടിവ് സ്ഥാപനത്തിന്റെ ഉടമസ്ഥനായ സുവീഷ് എൻ എന്ന യുവാനിനെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.മിനി ചാത്തൻ കാവ് കുന്ദമംഗലത്തെ ശ്രീ സൗദം വീട്ടിലെ വിശ്വനാഥന്റെ മകനാണ് സുവീഷ്. റിപ്പയറിംങ്ങിന് കൊണ്ടുവരുന്ന വാഹനങ്ങൾ നമ്പർ […]

Kerala

മതിയായ രേഖകളില്ലാതെ പിഎഫ്ഐ നേതാവിന്റെ റിസോർട്ടിന് പ്രവർത്തനാനുമതി: ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

പിഎഫ്ഐ നേതാവിന്റെ ഉടമസ്ഥതയില്ലുള്ള റിസോർട്ടിന് അനധികൃതമായി പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇടുക്കി മാങ്കുളത്താണ് സംഭവം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ നേതാവായിരുന്ന എം കെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് മതിയായ രേഖകളില്ലാതെ പ്രവർത്തനാനുമതി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ മാങ്കുളം പഞ്ചായത്ത് സെക്രട്ടറി, സെക്ഷൻ ക്ലർക്ക് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ വീഴ്ച്ച സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. സെക്രട്ടറി, സെക്ഷൻ ക്ലർക്ക് എന്നിവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. […]

Entertainment

സൽമാൻ ഖാന്റെ സഹോദരിയുടെ വജ്രാഭരണം മോഷണം പോയ കേസ് : വീട്ടുജോലിക്കാരൻ പിടിയിൽ

സല്‍മാന്‍ ഖാന്‍റെ സഹോദരി അര്‍പിത ഖാന്‍ ശര്‍മ്മയുടെ ഡയമണ്ട് കമ്മല്‍ കളവ് പോയ കേസില്‍ വീട്ടു ജോലിക്കാനെ മുംബൈയിലെ ഖര്‍ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ച് ലക്ഷം വിലവരുന്ന രത്ന കമ്മലുകള്‍ കവര്‍ന്ന കേസിലാണ് വീട്ടുജോലിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് അര്‍പ്പിതയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. തുടര്‍ന്ന് അവര്‍ ഖര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പട്ടതെന്നും ഇവ മേക്കപ്പ് ട്രേയിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കഴിഞ്ഞദിവസം വൈകിട്ടോടെ […]

Kerala Local News

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; കൊടുവള്ളി സ്വദേശികളായ ദമ്പതികൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് കോടിയിലധികം രൂപയുടെ സ്വർണമാണ് പൊലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീൻ, ഭാര്യ ഷമീന എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 8 മണിയോടെ ദുബായിൽ നിന്നാണ് സ്വർണവുമായി കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീൻ, ഭാര്യ ഷമീന എന്നിവർ കരിപ്പൂരിൽ എത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഷറഫുദീന്റെ പക്കൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 950 ഗ്രാമും അടി […]

Kerala

ആൾക്കൂട്ട കൊലപാതകം: ബിഹാർ സ്വദേശിയെ വലിച്ചിഴച്ചു കൊണ്ട് പോയി മർദിച്ചെന്ന് മൊഴി

മലപ്പുറം കൊണ്ടോട്ടിയിൽ ആൾക്കൂട്ട കൊലപാതകത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ആൾക്കൂട്ട കൊലപാതകത്തെ തുടർന്ന് മരണപ്പെട്ട ബിഹാർ സ്വദേശി രാജേഷ് മഞ്ചിയുടെ കൊണ്ടോട്ടി കിഴിശ്ശേരിയിൽ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 300 മീറ്റർ മാറി മറ്റൊരു വീട്ടിൽ നിന്നാണ് അവശനായ നിലയിൽ രാജേഷിനെ കണ്ടെത്തിയത്. പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചിരുന്നതായി എസ്പി വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട രാജേഷ് മഞ്ജിയെ കണ്ടെത്തിയ അലവിയുടെ വീടിന് പരിസരത്ത് വെച്ചാണ് […]

Local

കുന്ദമംഗലം ബസ്റ്റാന്റിന്‌ പിൻഭാഗത്ത് നിന്ന് 20ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം: പ്രതികളെ സിജെഎം കോടതി റിമാൻഡ് ചെയ്തു

കുന്ദമംഗലം: 20ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതികളെ സിജെഎം കോടതി റിമാൻഡ് ചെയ്തു. കുന്ദമംഗലം ബസ്റ്റാന്റിന്‌ പിൻഭാഗത്ത് നിന്ന് ഇന്നലെ 20 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ പൂവ്വാട്ട് പറമ്പ് സ്വദേശി അർഷാദിനേയും കുറ്റിക്കാട്ടൂർ സ്വദേശി സംശുദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിലെ മുഖ്യ പ്രതിയായ അർഷാദ് കഞ്ചാവ് കടത്തിയ കേസിൽ ആന്ധ്രാപ്രദേശിൽ ജയിൽ ശിക്ഷ അനുഭവിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമായി ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന കഞ്ചാവാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ […]

Kerala

കുന്ദമംഗലം ബസ്റ്റാന്റിന്‌ പിൻഭാഗത്ത് നിന്ന് 20ഗ്രാം എംഡിഎംഎ പിടികൂടി

കുന്ദമംഗലം: കുന്ദമംഗലം ബസ്റ്റാന്റിന്‌ പിൻഭാഗത്ത് നിന്ന് 20ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ പൂവ്വാട്ട് പറമ്പ് സ്വദേശികളായ അർഷാദ്, സംശുദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്കൂൾ പരിസരം കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന വ്യാപകമായതിനെ തുടർന്ന് പോലീസ് കുന്ദമംഗലം ബസ്റ്റാന്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. കുന്ദമംഗലം എസ് ഐ മുഹമ്മദ് അഷ്‌റഫ്, എസ് ഐ അബ്ദുറഹ്മാൻ തുടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തെ […]

Kerala Local

പെട്രോൾ പമ്പ് ജീവനക്കാരിയുടെ മാല കവർന്ന പ്രതിയെ പോലീസ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി

കുന്ദമംഗലം: കുന്ദമംഗലം മുണ്ടിക്കൽത്താഴം പൊട്രോൾ പമ്പിലെ ജീവനക്കാരിയുടെ മാല കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ. കുറ്റിച്ചിറ സ്വദേശി ഫൈജാസ്(38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഡിസിപി ബൈജു ഐ പി എസിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും, ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മലിൻറെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ എട്ടാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല കാരന്തൂർ കൊളായിത്താഴത്ത് വെച്ച് ബൈക്കിൽ വന്ന് പിടിച്ചു പറിക്കുകയായിരുന്നു. […]

error: Protected Content !!