Kerala kerala

മന്ത്രവാദത്തിന്റെ മറവില്‍ പീഡനം; പ്രതി പിടിയില്‍

പാലക്കാട്: മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയ പ്രതി പിടിയില്‍. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിനിയായ യുവതിയെയാണ് പീഡനത്തിനിരയാക്കിയത്. ദോഷം മാറ്റാനായി പൂജ ചെയ്യാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ സമീപിച്ചത്. ശേഷം ഒരു വസ്തു മണപ്പിച്ചു അര്‍ദ്ധ മയക്കത്തില്‍ എത്തിയ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

kerala Kerala Local

അനാഥയായ സ്ത്രീയെ കുന്ദമംഗലം ഫ്‌ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ച കേസ്; 2 വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അനാഥയായ സ്ത്രീയെ കുന്ദമംഗലം ഓടയാടി ഫ്‌ലാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയും മുഖത്തു ചൂടുവെള്ളം ഒഴിക്കുകയും മര്‍ദ്ധിക്കുകയും ചെയ്ത കേസിലെ പ്രതികളെ കുന്ദമംഗലം പോലീസ് പിടികൂടി. 2 വര്‍ഷത്തിന് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്. മലപ്പുറം കൊണ്ടോട്ടി പാറയില്‍ വീട്ടില്‍ പരേതനായ അലി അക്ബറിന്റെ മകന്‍ മുഹമ്മദ് ഷാഫി പി (30), പട്ടാമ്പി പരദൂര്‍ മാര്‍ക്കശ്ശേരി വീട്ടില്‍ മുഹമ്മദ് ഷെബീല്‍ (28), മലപ്പുറം കൊണ്ടോട്ടി വല്ലിയില്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഫൈസല്‍ (28) എന്നിവരാണ് പിടിയിലായത്. 2022 ജൂണിലാണ് […]

kerala Kerala

ടി ടി അറിന് നേരെ വീണ്ടും ആക്രമണം; പ്രകോപനത്തിന് കാരണം ടിക്കറ്റ് ചോദിച്ചത്; രണ്ട് യുവാക്കള്‍ പിടിയില്‍; കൈവശം കഞ്ചാവ്

ടി ടി അറിന് നേരെ വീണ്ടും ആക്രമണം. രണ്ടുപേരെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂര്‍ കന്യാകുമാരി എക്‌സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. ടിക്കറ്റില്ലാത്ത യാത്ര ചോദ്യം ചെയ്തതാണ് ടിടി മാര്‍ക്ക് നേരെ അക്രമം ഉണ്ടാകാന്‍ കാരണം. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു.

Kerala kerala

കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട; 207 ഗ്രാം മെത്തഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട. 207 ഗ്രാം മെത്തഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ കരിപ്പാല്‍ സ്വദേശി മുഹമ്മദ് മഷൂദ്,കുറ്റിക്കോല്‍ സ്വദേശി മുഹമ്മദ് ആസാദ് എന്നിവരാണ് പിടിയിലായത്. എക്സൈസ് പട്രോളിങ്ങിനിടെയാണ് യുവാക്കള്‍ പിടിയിലായത്.

Kerala kerala

അധ്യാപകനേയും കുടുംബത്തേയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു; കുപ്രസിദ്ധ ഗുണ്ട പിടിയില്‍

തൃശൂര്‍: ചാലക്കുടിയില്‍ അധ്യാപകനേയും കുടുംബത്തേയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടയെ പോലീസ് പിടികൂടി. പരിയാരം ഒറ്റക്കൊമ്പന്‍ സ്വദേശി നെല്ലിശേരി വീട്ടില്‍ 33 വയസ്സുള്ള മുയല്‍എബി എന്ന എബിന്‍ ആണ് പിടിയിലായത്. ഏപ്രില്‍ 29 ന് ചാലക്കുടി പരിയാരത്തു വെച്ചാണ് വിനോദ സഞ്ചാരത്തിനായി എത്തിയ മാള സ്വദേശിയായ അധ്യാപകനെയും കുടുംബത്തെയും ഇയാള്‍ ആക്രമിച്ചത്.

Entertainment Trending

സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചു; നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

കൊച്ചി: സിനിമ നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍. സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. കോയമ്പത്തൂര്‍ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ജോണിയെ കസ്റ്റഡിയില്‍ എടുത്തത്.

Kerala kerala

കരമന അഖില്‍ കൊലപാതക കേസ്; മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം: കരമന അഖില്‍ കൊലപാതക കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍. അഖില്‍ എന്ന അപ്പു ആണ് പിടിയിലായിരിക്കുന്നത്. അഖിലാണ് കൊല്ലപ്പെട്ട അഖിലിനെ കല്ലുകൊണ്ട് ക്രൂരമായി മര്‍ദിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരും പൊലീസ് പിടിയിലായിട്ടുണ്ട്. കിരൺ, ഹരിലാൽ, കിരൺ കൃഷ്ണ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബാലരാമപുരത്ത് നിന്ന് ഡ്രൈവര്‍ അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഖ്യ പ്രതികളിലേക്ക് എത്തിയത്. വിനീത്, സുമേഷ് എന്നിവരാണ് മറ്റു പ്രതികള്‍. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. […]

Kerala kerala

പ്രണയം നടിച്ച് ലൈംഗികാതിക്രമം, ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു; 26 കാരന്‍ പിടിയില്‍

പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ഏരൂര്‍ അയിലറയില്‍ ജിത്ത് (26) പിടിയിലായി. 2022 ജൂലൈ മുതല്‍ പലതവണ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് ഏരൂര്‍ സ്വദേശിയായ 25 കാരി നല്‍കിയ പരാതിയിലാണ് ജിത്ത് പിടിയിലായത്. പ്രണയം നടിച്ച് വീട്ടില്‍ എത്തിച്ചു ലഹരി കലക്കിയ പാനിയം നല്‍കിയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നും ഇതിനിടയില്‍ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി കോവളത്ത് ഹോട്ടലില്‍ എത്തിച്ചും […]

kerala Kerala

പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റില്‍

പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം വൈ നഗറില്‍ ബദരിയ മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ് ഹാരിസ് (36) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി വീഡിയോ കോള്‍ ചെയ്ത് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇവ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. അധ്യാപകരുടെ നമ്പര്‍ കൈക്കലാക്കി സിനിമാ നിര്‍മാതാവാണെന്ന വ്യാജേന ഇയാള്‍ തന്നെ തയാറാക്കിയ ഒരുബ്രോഷര്‍ അയച്ചു നല്‍കും. തുടര്‍ന്ന് അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളുടെ ഓഡിഷന്‍ […]

Kerala kerala

ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപിച്ച യുവാവ് മുടിയില്‍ പിടിച്ച് വലിച്ചുതാഴെയിട്ടു; അറസ്റ്റ്

പത്തനംതിട്ട: തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപിച്ച യുവാവ് വലിച്ചുതാഴെയിട്ടു. തിരുവല്ല സ്വദേശി ജോജോയാണ് മദ്യലഹരിയില്‍ യുവതിയെ വലിച്ച് താഴെയിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷന് മുന്‍പില്‍ വച്ചായിരുന്നു സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബൈക്കിലെത്തിയ ജോജോ പൊലീസുകാരോട് കയര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ, വാഹനം അവിടെ പിടിച്ചുവച്ച് ഇയാളെ സ്റ്റേഷനില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് തിരുവല്ല റോഡില്‍ എത്തിയ ജോജോ ബൈക്കില്‍ വരികയായിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് […]

error: Protected Content !!