Kerala kerala

ലൈംഗിക പീഡന കേസില്‍ പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍

ലൈംഗിക പീഡനക്കേസ് പ്രതിയായ ജനതാദള്‍ എംപിയും കര്‍ണാടകയിലെ ഹാസന്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍. ജര്‍മനിയിലെ മ്യൂണിക്കില്‍നിന്ന് ബെംഗളൂരുവിലെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ലുഫ്താന്‍സ വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് പ്രജ്വല്‍ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. പിന്നാലെ പ്രജ്വലിനെ എമിഗ്രേഷന്‍ പോയന്റില്‍ സിഐഎസ്എഫ് തടഞ്ഞു. പ്രത്യേക അന്വേഷണ സംഘം തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി.മെഡിക്കല്‍ പരിശോധനകളടക്കം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക.

kerala Kerala National

ദുബായില്‍ നിന്ന് സ്വര്‍ണം കടത്തി; ശശി തരൂരിന്റെ പി എ അറസ്റ്റില്‍; പിടിയിലായത് 500 ഗ്രാം സ്വര്‍ണവുമായി

ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയതിന് ശശി തരൂരിന്റെ പി എ ശിവ പ്രസാദിനെ ഡല്‍ഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 500 ഗ്രാം സ്വര്‍ണവുമായാണ് ശിവകുമാര്‍ പ്രസാദ് പിടിയിലായതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കൊപ്പം മറ്റൊരാളും അറസ്റ്റിലായെങ്കിലും ഇയാള്‍ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് പറയുന്നു.മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍ നിലവില്‍ തിരുവനന്തപുരം സിറ്റിങ് […]

kerala Kerala

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കെതിരെ ജനരോഷം

കാസര്‍ഗോട്: കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ജനരോഷം അണപൊട്ടിയത്. ഏറെനാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ കര്‍ണാടക കുടക് സ്വദേശി സലീമിനെ ആന്ധ്രയില്‍ നിന്നാണ് പിടികൂടിയത്. പൊലീസ് ഏറെ പണിപ്പെട്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയത്. മുന്‍പ് നടത്തിയ സമാന കുറ്റകൃത്യങ്ങളും സിസിടിവി കാര്യങ്ങളും പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിയാനായതെന്ന് ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു. ആന്ധ്രപ്രദേശ് അഡോണി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയ […]

Kerala kerala

നെടുമ്പാശ്ശേരിയില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍. ഇന്‍ഡിഗോ വിമാനത്തില്‍ പൂനെക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷറന്‍ സിങാണ് പിടിയിലായത്. ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. യാത്രക്കാരനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

kerala Kerala

തട്ടിക്കൊണ്ടുപോയത് മോഷണത്തിനിടെ കുട്ടി ഉണരുമെന്ന് കരുതി; ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

കാസര്‍കോട് : കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടക് നാപ്പോകുവിലെ പിഎ സലീമാണ് അറസ്റ്റിലായത്. ആന്ധ്രയിലെ അഡോണിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി നല്‍കിയ മൊഴി. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ പുലര്‍ച്ചെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.

kerala Kerala

10 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

കാസര്‍കോട്: പത്തു വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍. ആന്ധ്രപ്രദേശില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്വന്തം ഫോണ്‍ ഉപയോഗിക്കാത്തെ മറ്റൊരു ഫോണില്‍ നിന്ന് പ്രതി വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം വീടിനടുത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചത്. കുറ്റക്യത്യം നടത്തിയ 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തില്‍ അധികമായി യുവാവ് […]

Kerala kerala Trending

തൃശ്ശൂരില്‍ 330 ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

തൃശൂര്‍: തൃശ്ശൂരില്‍ 330 ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍. തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌കോഡും, വെസ്റ്റ് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. കാറില്‍ എംഡിഎംഎ കടത്തുകയായിരുന്ന കാസര്‍ഗോഡ് സ്വദേശി നജീബ് ഗുരുവായൂര്‍ സ്വദേശി ജിനീഷ് എന്നിവരെയാണ് സംയുക്ത സംഘം പിടികൂടിയത്. അതേസമയം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശവുമായി എക്‌സൈസ് സര്‍ക്കുലര്‍ പുറത്തിറങ്ങി. മേയ് 30 ന് മുന്‍പ് റേഞ്ച് ഇന്‍സ്പെക്ടര്‍മാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കാനാണ് നിര്‍ദേശം. ജൂണ്‍ 1 മുതല്‍ […]

Kerala kerala

കാട്ടാക്കട മായമുരളി കൊലപാതകം; പ്രതി പിടിയില്‍

തിരുവനന്തപുരം: കാട്ടാക്കട മായമുരളി കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന രഞ്ജിത്തിനെ തമിഴ്‌നാട്ടില്‍ നിന്നാണ് ഷാഡോ പൊലീസ് പിടികൂടിയത്. മുതിയവിള കാവുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മായയെ വീടിനടുത്തെ റബ്ബര്‍ പുരയിടത്തില്‍ ഈ മാസം ഒന്‍പതിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

kerala Kerala Local

നാദാപുരത്ത് പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു; പ്രതി പിടിയില്‍

നാദാപുരത്ത് പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന പ്രതി അറസ്റ്റില്‍. പുറമേരി സ്വദേശിയും അയല്‍വാസിയുമായ നെടുമ്പറക്കണ്ടിയില്‍ പ്രജീഷ് (36)നെയാണ് നാദാപുരം ഡി വൈ എസ് പി .പി എല്‍ ഷൈജുവിന്റ നേതൃത്വത്തിലുള്ള സ്‌ക്വാര്‍ഡ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പുറമേരി മഠത്തിക്കുന്നുമ്മല്‍ നാരായണിയുടെ രണ്ടേകാല്‍ പവന്‍ സ്വര്‍ണമാല കവര്‍ന്നത്.

National

അരവിന്ദ് കെജ്‌രിവാളിന്റെ പി.എ ബൈഭവ് കുമാര്‍ അറസ്റ്റില്‍

ഡല്‍ഹി: എഎപി രാജ്യസഭാംഗം സ്വാതി മാലിവാളിനെതിരായ അതിക്രമത്തില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പി.എ ബൈഭവ് കുമാര്‍ അറസ്റ്റില്‍. കെജ്‌രിവാളിന്റെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ വസതിയിലെത്തിയ സ്വാതി മലിവാളിനെ കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ കൈയേറ്റം ചെയ്തതെന്ന പരാതിയിലാണ് അറസ്റ്റ്.

error: Protected Content !!