Kerala kerala

കോഴിക്കോട് രണ്ട് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം; യുവാവ് പിടിയില്‍

  • 17th June 2024
  • 0 Comments

ബംഗളൂരുവില്‍ നിന്നും വില്പനക്കായി കോഴിക്കോട്ടേയ്ക്ക് കൊണ്ട് വന്ന രണ്ട് കോടിയുടെ മയക്ക് മരുന്ന് പിടികൂടിയ സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശി വെളിമുറ്റം വടക്കേടത്ത് ഹൗസില്‍ ഷൈന്‍ ഷാജി (23) നെ ബംഗളൂരുവില്‍ നിന്നും വെള്ളയില്‍ ഇന്‍സ്പെക്ടര്‍ ജി ഹരീഷും, ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞ മാസം മെയ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തില്‍ വെള്ളയില്‍ പോലീസും ഡാന്‍സാഫും നടത്തിയ പരിശോധയില്‍ മാരക മയക്ക് […]

Kerala kerala

വാഹനപരിശോധനക്കിടെ എസ്.ഐയെ കാറിടിപ്പിച്ച് വീഴ്ത്തിയ 19കാരന്‍ പിടിയില്‍

  • 16th June 2024
  • 0 Comments

പാലക്കാട്: എസ്‌ഐയെ വാഹനം ഇടിച്ച് തെറിപ്പിച്ച പ്രതിയെ പിടികൂടി. പത്തൊമ്പതുകാരനായ അലനെ തൃത്താല പൊലീസാണ് പിടികൂടിയത്. ഇന്നലെ അര്‍ധരാത്രിയാണ് വാഹനപരിശോധനക്കിടെ തൃത്താല എസ്‌ഐ ശശികുമാറിനെ വാഹനമിടിച്ച് വീഴ്ത്തിയത്. സംഭവത്തിന് ശേഷം വാഹനം വീട്ടില്‍ എത്തിച്ച് പ്രതി കടന്നുകളയുകയായിരുന്നു. തൃത്താല വെള്ളിയാങ്കല്ല് ഭാഗത്ത് അസാധാരണ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടത് കണ്ട് എത്തിയതായിരുന്നു പൊലീസ് സംഘം. പൊലീസിനെ കണ്ട വാഹനം ആദ്യം പുറകോട്ട് എടുത്തപ്പോഴാണ് എസ്‌ഐ ശശികുമാറിനെ ഇടിച്ചത്. നിര്‍ത്താതെ പോയ വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉടമ […]

GLOBAL International kerala Kerala Trending

കുവൈത്ത് തീപിടിത്തം; പ്രവാസിയും കുവൈത്ത് പൗരനും അറസ്റ്റില്‍

  • 14th June 2024
  • 0 Comments

കുവൈത്ത് സിറ്റി: 50 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തില്‍ സുരക്ഷാവീഴ്ച ആരോപിച്ച് രണ്ട് പേരെ അറസ്സ് ചെയ്തതായി പ്രദേശിക മാധ്യമമായ അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് പൗരനെയും പ്രവാസിയേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. നരഹത്യയും അശ്രദ്ധ മൂലം അപകടമുണ്ടാക്കിയതിനുമാണു കേസ്. അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. മംഗഫിലെ കെട്ടിടത്തിന് തീപിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തിയിരുന്നു. സാങ്കേതിക പരിശോധനയും അന്വേഷണവും പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ജനറല്‍ ഫയര്‍ഫോഴ്സ് വിഭാഗം അറിയിച്ചത്.

National

കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ പ്രതിയായ കൊലക്കേസ്; നടി പവിത്ര ഗൗഡ കസ്റ്റഡിയില്‍

  • 11th June 2024
  • 0 Comments

ബംഗളൂരു: ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമി കൊലക്കേസില്‍ നടി പവിത്ര ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നാണ് അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് നടിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് നടി പവിത്ര ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. കേസില്‍ നടി പവിത്ര ഗൗഡയുടെ അടുത്ത സുഹൃത്തും കന്നഡ സൂപ്പര്‍ സ്റ്റാറുമായ ദര്‍ശന്‍ തൂഗുദീപയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദര്‍ശനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. […]

National

കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ കൊലപാതകക്കേസില്‍ അറസ്റ്റില്‍

  • 11th June 2024
  • 0 Comments

ബംഗളൂരു: കൊലപാതക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ അറസ്റ്റില്‍. സോമനഹള്ളിയില്‍ കഴിഞ്ഞദിവസം രേണുകസ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ദര്‍ശനെ പൊലീസ് അറസ്റ്റു ചെയ്തത്. കൊലക്കേസില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായത്. കൊലപാതകം ദര്‍ശന്‍ ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ സോമനഹള്ളിക്ക് സമീപം കാമാക്ഷിപാളയത്ത് പാലത്തിന് താഴെ മൃതദേഹം കണ്ടെത്തിയിരുന്നു. ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമി ഒരു മെഡിക്കല്‍ഷോപ്പ് ജീവനക്കാരനാണ്. ഇയാള്‍ സമൂഹമാധ്യമത്തിലൂടെ […]

Kerala kerala

ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ആക്രമണം; യുവാവ് പിടിയില്‍

കൊല്ലം: കൊല്ലത്ത് ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. ചിതറ പഞ്ചായത്തിലെ മടത്തറ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ലിനിറ്റ പി മെര്‍ലിനെയാണ് ആശുപത്രി ഒപിയിലെത്തിയ ശാസ്താംനട സ്വദേശി ബിനു (34) ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിയ ബിനു ഒപിയില്‍ വരി നിന്നവരെ തള്ളി മാറ്റി ഡോക്ടറുടെ അടുക്കലേക്ക് ഓടിക്കയറി ദേഹത്ത് തുപ്പുകയും ആക്രമിക്കുകയുമായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി ബിനുവിനെ പിടികൂടുകയും ചിതറ പൊലീസിന് കൈമാറുകയും ചെയ്തു. തെങ്ങുകയറ്റ തൊഴിലാളിയായ ബിനു മദ്യ ലഹരിയിലായിരുന്നുവെന്ന് […]

National

കങ്കണ റണൗട്ടിന്റെ മുഖത്തടിച്ചെന്ന പരാതി; സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലെ നിയുക്ത എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ടിന്റെ മുഖത്തടിച്ചെന്ന പരാതിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ അറസ്റ്റില്‍. വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ കങ്കണയെ അടിച്ചെന്ന പരാതിയിലാണ് നടപടി. നേരത്തെ, കുല്‍വീന്ദര്‍ കൗറിനെതിരെ പൊലീസ് കേസെടുക്കുകയും ജോലിയില്‍ നിന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കിടെയാണ് കൗര്‍ കങ്കണയുടെ മുഖത്തടിച്ചെന്ന പരാതി ഉയര്‍ന്നത്. ‘ഇത് കര്‍ഷകരെ അനാദരിക്കുന്നതിനാണ്’ എന്ന് പറഞ്ഞാണ് തല്ലിയതെന്നാണ് പരാതി. വിവാദമായ […]

National

പാര്‍ലമെന്റില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് കടക്കാന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. ജൂണ്‍ നാലിനാണ് മൂന്ന് തൊഴിലാളികള്‍ പാര്‍ലമെന്റിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശികളായ കാസിം, മോനിസ്, സൊയബ് എന്നിവരാണ് പിടിയിലായത്. വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇവര്‍ അതീവ സുരക്ഷയുള്ള പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച പാര്‍ലമെന്റ് ഹൗസിന്റെ ഫ്‌ലാപ്പ് ഗേറ്റ് ഭാഗത്ത് സുരക്ഷാ പരിശോധനയ്ക്കായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഇവര്‍ കാണിച്ച ആധാര്‍ കാര്‍ഡുകള്‍ സംബന്ധിച്ച് സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മൂവരെയും […]

kerala Kerala Trending

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയിലായി. മണ്ണാര്‍ക്കാട് താലൂക്ക് സര്‍വ്വേയര്‍ പി.സി. രാമദാസിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. സ്ഥലം അളന്നതിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് കൈമാറുന്നതിനായി 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചിറക്കല്‍പ്പടിയില്‍ വെച്ചാണ് അറസ്റ്റുണ്ടായത്. അറസ്റ്റിലായ രാമദാസ് 2016ലും സമാന കേസില്‍ പിടിയിലായിട്ടുണ്ടെന്ന് വിജിലന്‍സ് പറഞ്ഞു.

Kerala kerala

വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാനില്ല; തര്‍ക്കം; മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അറസ്റ്റ്

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിന്റെ പേരിലാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ കേശവനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വളര്‍ത്തുപൂച്ചയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് […]

error: Protected Content !!