കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയിലായി. മണ്ണാര്‍ക്കാട് താലൂക്ക് സര്‍വ്വേയര്‍ പി.സി. രാമദാസിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. സ്ഥലം അളന്നതിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് കൈമാറുന്നതിനായി 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചിറക്കല്‍പ്പടിയില്‍ വെച്ചാണ് അറസ്റ്റുണ്ടായത്. അറസ്റ്റിലായ രാമദാസ് 2016ലും സമാന കേസില്‍ പിടിയിലായിട്ടുണ്ടെന്ന് വിജിലന്‍സ് പറഞ്ഞു.
കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയില്‍
